27 ജൂലൈ 2022

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂടിയാട്ടത്തിലും എല്ലാം ഉണ്ട്. ആ രംഗവും അതിന്റെ കാരണവും ഒന്ന് താരതമ്യപ്പെടുത്തുകയാണ് ഞാൻ ചെയ്യുന്നത്. അങ്ങനെ ചെയ്ത് നോക്കിയപ്പോൾ, ശൂർപ്പണഖയുടെ ചെവിയേ വാൽമീകി അരിയിരുന്നുള്ളൂ. എഴുത്തച്ഛനും മറ്റു കൂടിയാട്ടം തുടങ്ങിയവയിലെ രംഗാവിഷ്കാരവും കമ്പരാമായണത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് എനിക്ക് തോന്നിയത്. അത് ഒന്ന് വിശദീകരിക്കുന്നു എന്നേ ഉള്ളൂ. ശ്ലോകങ്ങൾ എല്ലാം ഉദ്ധരിച്ച് അർത്ഥം പറഞ്ഞ് എഴുതിയ ലേഖനം ആണിത്. വിസ്താരഭയത്താൽ ഞാൻ ശ്ലോകങ്ങളെ എല്ലാം മാറ്റി, ലിങ്ക് മാത്രം ആക്കുന്നു.


നമ്മുടെ മിത്തുകൾക്ക് മൂലം എന്നൊന്നില്ല. പലഭാഗത്തും പല മിത്തുകൾ ആയി പലരൂപത്തിൽ ആയിരുന്നു പ്രസിദ്ധി നേടിയത്. ചെലഭാഗങ്ങളിൽ രാമനേക്കാൾ പ്രധാന്യം രാവണനുമായിരുന്നു. പൂനയിലെ ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട് മഹാഭാരതം ഇന്ന് കാണുന്നപോലെ സംശോധനം നടത്തി പ്രസിദ്ധീകരിക്കാനായി ഭാരതത്തിന്റെ വിവിധകോണുകളിൽ നിന്നും ആയിരത്തിലധികം മൂലരേഖകൾ പരിശോധിച്ചു. എന്നിട്ടവ ആസ്പദമാക്കി, എല്ലാം സംശോധിച്ച് ഒരൊറ്റ ടെക്സ്റ്റ് ആക്കുകയാണുണ്ടായത് എന്ന് ചരിത്രം പറയുന്നു. ഒരു സ്ഥലത്തു നിന്നും മുഴുവൻ കഥ ലഭിച്ചിട്ടില്ല. പലഭാഗത്തും പലകഥകൾ ആയിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്നത് എന്ന് പ്രസിദ്ധം. ആയതുകൊണ്ട് തന്നെ വാൽമീകി മൂലം എഴുതി എന്ന് പറയുന്നതിൽ എനിക്ക് യോജിപ്പില്ല. എല്ലാം മൂലം തന്നെ എന്നാ ഞാൻ പറയുക. ആ ഭാഗത്ത് അങ്ങനെ ആയിരുന്നു കഥ പ്രചാരത്തിലുണ്ടായിരുന്നത് എന്ന് മാത്രം. അതായത് കമ്പരാമായണം വാൽമീകി രാമായണത്തിന്റെ തർജ്ജുമ അല്ല എന്ന്.


https://www.valmiki.iitk.ac.in/sloka?field_kanda_tid=3&language=ml&field_sarga_value=17

തഥാസീനസ്യ രാമസ്യ കഥാസംസക്തചേതസഃ.

തം ദേശം രാക്ഷസീ കാചിദാജഗാമ യദൃച്ഛയാ৷৷3.17.5৷৷

സാ തു ശൂര്പണഖാ നാമ ദശഗ്രീവസ്യ രാക്ഷസഃ.

ഭഗിനീ രാമമാസാദ്യ ദദര്ശ ത്രിദശോപമമ്৷৷3.17.6৷৷


ഈശ്വരനെപ്പോലെ തിളങ്ങി ഇരിക്കുന്ന രാമനു സമീപം രാവണന്റെ സഹോദരിയായ ശൂർപ്പണഖ വന്നു.

ഏതുരൂപത്തിൽ ആ‍ണ് ശൂർപണഖവന്നത് എന്ന് പറയുന്നില്ല വാൽമീകി.

ശൂർപണഖയേയും രാമനെയും കൂടി താരതമ്യപ്പെടുത്തുന്നത് വായിച്ചാൽ ശൂർപണഖ സുന്ദരി അല്ലാതെ രാക്ഷസി ആയിട്ടു തന്നെ ആണ് രാമന്റെ മുന്നിൽ ചെല്ലുന്നത് എന്ന്  അനുമാനിക്കാം.


സുമുഖം ദുര്മുഖീ രാമം വൃത്തമധ്യം മഹോദരീ.

വിശാലാക്ഷം വിരൂപാക്ഷീ സുകേശം താമ്രമൂര്ധജാ৷৷3.17.10৷৷

പ്രീതിരൂപം വിരൂപാ സാ സുസ്വരം ഭൈരവസ്വരാ.

തരുണം ദാരുണാ വൃദ്ധാ ദക്ഷിണം വാമഭാഷിണീ৷৷3.17.11৷৷

ന്യായവൃത്തം സുദുര്വൃത്താ പ്രിയമപ്രിയദര്ശനാ.

ശരീരജസമാവിഷ്ടാ രാക്ഷസീ വാക്യമബ്രവീത്৷৷3.17.12৷৷


രാമന്റെ മുഖം ഏറ്റവും ഭംഗിയാർന്നത്, എന്നാൽ ശൂർപ്പണഖയുടേത് ചീത്ത. രാമന്റെ അരക്കെട്ട് മെലിഞ്ഞത്, എന്നാൽ ശൂർപ്പണഖയുടേതെ വലിയ വയറ്. രാമന്റെ കണ്ണുകൾ വലിയത്, എന്നാൽ അവളുടെ കണ്ണുകൾ വിരൂപം. രാമന്റ് തലമുടി കറുത്ത് ഭംഗിയാർന്നത്, എന്നാൽ അവളുടെ തലമുടി ചെമ്പുനിറത്തിൽ (ഇത് വല്ലാത്ത കമ്പാരിസൺ ആയി! ഇന്നത്തെ കാലത്ത് ഇതല്ലേ ഫാഷൻ!!!!!) അവൻ കാമരൂപൻ എന്നാൾ അവൾ രാക്ഷസി എന്ന് എന്റെ തർജ്ജുമ. വിരൂപാ എന്ന് വാൽമീകി. രാമന്റ് ശബ്ദം നല്ലത്, എന്നാൽ അവളുടെ ശബ്ദം കാളശബ്ദം എന്ന് എന്റെ തർജ്ജുമ. രാമൻ തരുണനാണ് എന്നാൽ അവളാകട്ടെ ദാരുണ ആണ് വൃദ്ധ എന്ന് പറയാം. രാമന്റെ സ്വഭാവം നന്ന്, എന്നാൽ അവൾ കെട്ടവൾ. സംസ്കൃതവാക്കുകൾ അപ്പടി കോപ്പി ചെയ്താലും അതും നമുക്ക് മനസ്സിലാകും എന്നാലും…. ന്യായാന്യായങ്ങൾ അറിയുന്നവനും പ്രിയം അപ്രിയം അറിയുന്നവനും എല്ലാം ആണ് രാമൻ. എന്നാൽ അവളാകട്ടെ രാക്ഷസീ കാമം കൊണ്ട് മാത്രം പറയുന്നവൾ ആണ്. അത്തരം ഉള്ള ശൂർപ്പണഖ രാമനെ സമീപിച്ചു എന്ന് വാൽമീകി.


ഇവിടെ വാൽമീകി രാമനേയും ശൂർപ്പണഖയേയും ആണു താരതമ്യം ചെയ്യുന്നത്. ശൂർപ്പണഖ എന്ത് രൂപത്തിൽ ആണ് വന്നത് എന്ന് വാൽമീകി പറയുന്നില്ല. എന്നാൽ ഈ താരതമ്യം നോക്കുമ്പൊ രാക്ഷസീരൂപത്തിൽ എന്ന് തോന്നാം. പക്ഷെ തുടർ വായനയിൽ മാറ്റവുമുണ്ടാകും.


ശൂർപണഖ ആദ്യം ചോദിക്കുന്നത് ഇതാണ്


ജടീ താപസരൂപേണ സഭാര്യശ്ശരചാപധൃത്.

ആഗതസ്ത്വമിമം ദേശം കഥം രാക്ഷസസേവിതമ്৷৷3.17.13৷৷

കിമാഗമനകൃത്യം തേ തത്ത്വമാഖ്യാതുമര്ഹസി.



അല്ലയോ രാമാ, ഒരു താപസിയുടെ രൂപം പൂണ്ട്, എന്നാൽ വില്ലും അമ്പും ഒക്കെ ധരിച്ച് സ്വന്തം ഭാര്യയോടൊപ്പം നടക്കുന്ന നീ ഇവിടെ എങ്ങിനെ വന്നു? നീ ആരാണ്? നിന്റെ ആഗമനോദ്ദേശം എന്താണ്? എങ്ങിനെ ഈ കാട്ടിൽ വന്നു പെട്ടു? അതൊക്കെ സത്യം സത്യമായി പറയ്.


ഇതിനു രാമൻ ഋജുബുദ്ധിതയാ ഉത്തരം പറയുന്നു


ഏവമുക്തസ്തു രാക്ഷസ്യാ ശൂര്പണഖ്യാ പരന്തപഃ৷৷3.17.14৷৷

ഋജുബുദ്ധിതയാ സര്വമാഖ്യാതുമുപചക്രമേ.


അങ്ങിനെ ചോദിക്കുന്ന രാക്ഷസിയായ ശൂർപ്പണഖയോട് മറുപടി രാമൻ പറയുന്നത്, ഋജുബുദ്ധിതയാ എന്നാണ് പറയുന്നത് വാൽമീകി. രാമൻ തന്റെ കഥ വിവരിച്ച ശേഷം ശൂർപ്പണഖയോട് നീ ആരാണെന്ന് ചോദിക്കുന്നു.


ത്വാം തു വേദിതുമിച്ഛാമി കഥ്യതാം ക്വാസി കസ്യ വാ৷৷3.17.19৷৷

ന ഹി താവന്മനോജ്ഞാങ്ഗീ രാക്ഷസീ പ്രതിഭാസി മേ.


എനിക്ക് നിന്റെ കാര്യങ്ങൾ നീ ആരാണ്  എന്നറിയാനും താല്പര്യമുണ്ട്. നീ നീ ആരാണെന്ന് പറയും എന്ന് വിചാരിക്കുന്നു. മനോജ്ഞമായ ഈ അംഗം (ശരീരം) കണ്ടിട്ട് നീ ഒരു രാക്ഷസി എന്ന് എനിക്ക് തോന്നുന്നില്ല.

ഇവിടെ ഒരു പ്രശ്നമുണ്ട്, വാൽമീകി ആദ്യം ശൂർപണഖയേയും രാമനേയും താരതമ്യപ്പെടുത്തിയ പോലെ അല്ല രാമൻ ശൂർപണഖയെ കാണുന്നത്. മനോജ്ഞാംഗീ എന്നാണ് വിളിക്കുന്നത്. രാക്ഷസി എന്നു തോന്നുന്നില്ല എന്നും പറയുന്നുണ്ട്. 

അപ്പൊൾ സുന്ദരീ രൂപം ധരിച്ചായിരിക്കാം ശൂർപണഖ ചെന്നത്. ഇനി വരുന്നവ കൂടെ വായിക്കണം..


രാമന്റെ ചോദ്യത്തിനു വികാരാപരവശയായി ആണ് ശൂർപണഖ ഉത്തരം പറയുന്നത്. തന്റെ കാര്യവും സഹോദരന്മാരുടെ കാര്യവും എല്ലാം പറഞ്ഞശേഷം പ്രണയാഭ്യർത്ഥന നടത്തുന്നു. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.


താനഹം സമതിക്രാന്താ രാമ ത്വാ പൂര്വദര്ശനാത്৷৷3.17.25৷৷

സമുപേതാസ്മി ഭാവേന ഭര്താരം പുരുഷോത്തമമ്.

അഹം പ്രഭാവസമ്പന്നാ സ്വച്ഛന്ദബലഗാമിനീ৷৷3.17.26৷৷

ചിരായ ഭവ മേ ഭര്താ സീതയാ കിം കരിഷ്യസി.


നിന്നെകണ്ട മാത്രയിൽ നീ മാത്രമാണ് എനിക്ക് അനുരൂപനായ ഭർത്താവ് എന്ന് ഞാൻ ധരിച്ചു! 

എന്റെ സഹോദരങ്ങൾ ആയ രാവണാദികളും ഖരദൂഷണാദികളും അവരിലൊക്കെ എനിക്ക് നല്ല സ്വാധീനമുണ്ട്. എനിക്ക് എന്റെ ഭർത്താവിനെ സ്വീകരിക്കാൻ സ്വാതന്ത്രവുമുണ്ട്. പക്ഷെ സീതയെ എന്ത് ചെയ്യും? (സഹോദരങ്ങളെ പറ്റി പറഞ്ഞത് ഒക്കെ ഞാൻ വിട്ടു ആ ലിങ്കിൽ നിന്നും വായിക്കാം. സീതയെ എന്ത് ചെയ്യാം എന്ന ചോദ്യത്തിൽ സീതാസമേതനായ രാമനെ ആയിരിക്കും ശൂർപ്പണഖ കണ്ടിരിക്കുന്നത് എന്ന് അനുമാനിക്കാം)


വികൃതാ ച വിരൂപാ ച ന ചേയം സദൃശീ തവ৷৷3.17.27৷৷

അഹമേവാനുരൂപാ തേ ഭാര്യാ രൂപേണ പശ്യ മാമ്.


സീതയെ പറ്റി ശൂർപ്പണഖ തുടരുന്നു. സീതയോട് അസൂയ തോന്നിയിട്ടുണ്ടാവണം ശൂർപണഖയ്ക്ക്.

അവൾ വൃത്തികെട്ടവൾ, വികൃത,വിരൂപ. നിനക്ക് യോജിച്ചവൾ അല്ലതന്നെ. നിനക്ക് ഭാര്യയാവാൻ ഞാൻ തന്നെ ഉചിതം.


ഇമാം വിരൂപാമസതീം കരാലാം നിര്ണതോദരീമ്৷৷3.17.28৷৷

അനേന തേ സഹ ഭ്രാത്രാ ഭക്ഷയിഷ്യാമി മാനുഷീമ്.

തതഃ പര്വതശൃങ്ഗാണി വനാനി വിവിധാനി ച৷৷3.17.29৷৷

പശ്യന്സഹ മയാ കാന്ത ദണ്ഡകാന്വിചരിഷ്യസി.


അല്ലയോ പ്രിയപ്പെട്ടവനേ, ഈ വയറിയായ പേടിതോന്നിക്കുന്ന മനുഷ്യസ്ത്രീയെ ഞാൻ ഇപ്പൊ ഭക്ഷിക്കാം. ശേഷം ഭർത്താവേ നമുക്ക് കാടുകളും മേടുകളും കുന്നുകളും താണ്ടാ‍ാം.. ഈ ദണ്ഡകാരണ്യം മുഴുവനും ചുറ്റാം. (എന്തൊരു പ്രണയാഭ്യർത്ഥന!)


ഇതിനു രാമൻ ചിരിച്ചുകൊണ്ടാണ് മറുപടി പറയുന്നത്. വാക്യവിശാരദനാണ് രാമൻ എന്ന് വാൽമീകി ഇവിടെ പറയുന്നു.


ഇത്യേവമുക്തഃ കാകുത്സ്ഥഃ പ്രഹസ്യ മദിരേക്ഷണാമ്৷৷3.17.30৷৷

ഇദം വചനമാരേഭേ വക്തും വാക്യവിശാരദഃ.


ഇങ്ങനെ പറയപ്പെട്ട രാമൻ, വാക്യവിശാരദൻ, ചിരിച്ചുകൊണ്ട് ആ (തന്നെ) കാമപരവശയായി നോക്കുന്നവളോട് ഇങ്ങനെ പറയാൻ തുടങ്ങി.


ഇവിടെ വാൽമീകിയുടെ ആരണ്യകാണ്ഡം ഒരു സർഗ്ഗം (17) കഴിയുന്നു. ബാക്കി തുടരാം നമുക്ക്.


കൃതദാരോസ്മി ഭവതി ഭാര്യേയം ദയിതാ മമ.

ത്വദ്വിധാനാം തു നാരീണാം സുദുഃഖാ സസപത്നതാ৷৷3.18.2৷৷


ഇത്രയും ചിരിച്ചുകൊണ്ട് പറഞ്ഞ രാമൻ, ശൂർപ്പണഖയോട് തുടരുന്നു. ഭവതി ഞാൻ സഭാര്യനാണ്. കല്യാണം കഴിച്ചവനും ഭാര്യ കൂടെ ഉള്ളവനും ആണ്. ഇതാ എന്റെ ഭാര്യ. ആയതുകൊണ്ട് നിനക്ക് സപത്നീദുഃഖം ഉണ്ടാകും. അതായത് രണ്ട് ഭാര്യമാരാകും എന്ന്.


ഇതു പറഞ്ഞശേഷം രാമൻ ശൂർപണഖയോട് ലക്ഷ്മണനെ കാണിച്ചു കൊണ്ട്, എന്റെ സഹോദരൻ ഭാര്യയോടൊപ്പം അല്ല ഇപ്പോൾ എന്ന് മന്ദഹസിച്ചുകൊണ്ട് പറയുന്നു.


അനുജസ്ത്വേഷ മേ ഭ്രാതാ ശീലവാന്പ്രിയദര്ശനഃ.

ശ്രീമാനകൃതദാരശ്ച ലക്ഷ്മണോ നാമ വീര്യവാന്৷৷3.18.3৷৷

അപൂര്വീ ഭാര്യയാ ചാര്ഥീ തരുണഃ പ്രിയദര്ശനഃ.

അനുരൂപശ്ച തേ ഭര്താ രൂപസ്യാസ്യ ഭവിഷ്യതി৷৷3.18.4৷৷

ഏനം ഭജ വിശാലാക്ഷി ഭര്താരം ഭ്രാതരം മമ.

അസപത്നാ വരാരോഹേ മേരുമര്കപ്രഭാ യഥാ৷৷3.18.5৷৷


ഇതാ നോക്കൂ എന്റെ അനുജൻ ലക്ഷ്മണൻ. അവൻ കാണാൻ സുന്ദരൻ, സുശീലൻ, ശ്രീത്വം ഉള്ളവൻ, വീരൻ, എന്നാൽ അകൃതദരാൻ

അകൃതദാരൻ എന്ന് വെച്ചാൽ കല്യാണം കഴിക്കാത്തവൻ എന്നും ഭാര്യ ഇല്ലാത്തവൻ എന്നും ആകാം. രാമന്റെ ആ പദപ്രയോഗം വാൽമീകി സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. പലതരത്തിലും അകൃതദാരനെ വ്യാഖ്യാനിക്കാം. കൂടാതെ അപൂർവീ ഭാര്യയാ… അപ്പൊ ഭാര്യ കൂടെ ഇല്ലാത്തവൻ എന്നൊ ഭാര്യ ഇല്ലാത്തവൻ എന്നൊ? ചാർത്ഥീ തരുണഃ.. ഇച്ഛിക്കുന്നവൻ യുവാവ്… അങ്ങനെ ലക്ഷ്മണനെ വിവരിക്കുന്നു രാമൻ. കുറച്ച് കടന്ന കൈ ആയി ഇത്. പാവം ലക്ഷ്മണൻ! ഇതാ പ്രശ്നം ആയതും :)

അങ്ങനെ എല്ലാമിരിക്കുന്ന ലക്ഷ്മണൻ നിനക്ക് അല്ലയോ വിശാലാക്ഷീ, വലിയ ജഘനം ഉള്ളവളേ, എന്റെ സഹോദരൻ ആ സൂര്യസമാനനായവൻ, മേരുപർവ്വതത്തിനോട് തുല്യനായവൻ, അസപത്നാ (ദേ വീണ്ടും വിഭാര്യൻ) അവൻ നിനക്ക് യോഗ്യനായ ഭർത്താവായിരിക്കും. അവനെ സേവിക്കൂ.


അപൂര്വീ ഭാര്യയാ എന്നും ചാർത്ഥീ തരുണഃ എന്നുമാണ് ലക്ഷ്മണനെ പറ്റി രാമൻ പറയുന്നത്. ഭാര്യ ഇല്ലാത്തവനും എന്നാൽ ഇച്ഛിക്കുന്നവനും തരുണനും ആണ് ലക്ഷ്മണൻ എന്നാണ് രാമൻ ശൂർപ്പണഖയോട് പറയുന്നത്. വാസ്തത്തവത്തിൽ ലക്ഷ്മണന്റെ ഭാര്യ ഊർമ്മിള്ള വനവാസത്തിൽ ലക്ഷ്മണനോടൊപ്പം പോന്നില്ല എന്നതല്ലെ ഉള്ളൂ. പിന്നെ എന്തിനാ രാമൻ അങ്ങിനെ പറഞ്ഞത്? നുണയല്ലേ അത് എന്ന് പലരും പറയുന്നുണ്ട്. സത്യത്തിൽ വാൽമീകിയുടെ രാമൻ ഒരു സാധാരണമനുഷ്യൻ ആയിരുന്നു, വലിയ കെട്ടും മോടിയും വാൽമീകി രാമനു കൊടുക്കുന്നില്ല. ഒരു സാധാരണ മനുഷ്യൻ സാധാരണ ജീവിതത്തിൽ തമാശ പറയുന്ന പോലെ പറഞ്ഞുള്ളൂ രാമൻ ഇവിടെ.


ഇനി അതിനു മുന്നേ വാൽമീകി പറയുന്നത് കൂടെ നോക്കണം.


അനൃതം ന ഹി രാമസ്യ കദാചിദപി സമ്മതമ്৷৷3.17.15৷৷

വിശേഷേണാശ്രമസ്ഥസ്യ സമീപേ സ്ത്രീജനസ്യ ച.


ശ്രീരാമൻ പറയുന്ന നുണ അസ്വീകാര്യമാണ്, പ്രത്യേകിച്ചും മുനികളുടെ അശ്രമത്തിൽ സ്ത്രീജനങ്ങളുടെ സമീപം!

എന്ന് പറഞ്ഞിട്ട് വാൽമീകിയുടെ രാമൻ, ലക്ഷ്മണനെ പറ്റി നുണപറയുന്നു. രാമൻ ഇത് പറയുന്നവിധം വാൽമീകി പറയുന്നത് 


സ്വച്ഛയാ ശ്ലക്ഷ്ണയാ വാചാ 

സ്മിതപൂര്വമഥാബ്രവീത്৷৷3.18.1৷৷

എന്നാണ് സ്വേച്ഛയാ

स्वच्छया श्लक्ष्णया वाचा स्मितपूर्वमथाब्रवीत्।।3.18.1।।


സ്വച്ഛയാ=തന്റെ ഇഷ്ടം പോലെ ശ്ലക്ഷണയാ എന്നത് വളരെ വ്യക്ത്യതയോടെ പറഞ്ഞു, സ്മിതപൂർവ്വ്വം അബ്രവീത്=ചിരിച്ചുകൊണ്ട് ആ ശൂർപ്പണഖയോട് പറഞ്ഞു.

ആയതിനാൽ ലക്ഷ്മണനെ പറ്റി വളരെ വ്യക്ത്യതയോടെ അറിഞ്ഞുകൊണ്ട് നുണ കളിയാക്കിക്കൊണ്ട് പറഞ്ഞു എന്ന്. അത് ശൂർപ്പണഖയെ കളിയാക്കിയോ ഊർമ്മിള ഇല്ലാത്ത ലക്ഷ്മണനെ കളിയാക്കിയൊ?
വാൽമീകിയുടെ വാക്കുകൾ പദപ്രയോഗങ്ങൾ ചില ചില ഗ്യാപ്പുകൾ വിടുന്നു :)


എന്നിട്ട്, അവസാനം ലക്ഷ്മണനോട് ശൂർപ്പണഖയെ വിരൂപയാക്കുവാൻ ആജ്ഞാപിക്കുമ്പൊൾ രാമൻ പറയുന്നത് ക്രൂരസ്ത്രീകളോട് പരിഹാസം നടക്കില്ല എന്നതാണ്. ആയതുകൊണ്ട് വിരൂപയാക്കൂ ഇവളെ എന്നും.

അപ്പൊ മൊത്തം പരിപാടി ചേട്ടാനിയന്മാർ ശൂർപ്പണഖയെ വെറുതെ കുരങ്ങു കളിപ്പിച്ചതാണ്. അതുകൊണ്ട് ശൂർപ്പണഖ സ്വന്തം കുലം മുടിച്ചു. രാമന്റെ കുടുംബജീവിതവും നശിപ്പിച്ചു എന്നും പലഭാഗത്തും ഫോക്‌ലോർ ആയിട്ട് കഥ നടപ്പുണ്ട്.


ശൂർപണഖ വേഗം ലക്ഷ്മണ സമീപം ചെന്ന് തന്നെ ഭാര്യയാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതിനു ലക്ഷ്മണന്റെ മറുപടി


കഥം ദാസസ്യ മേ ദാസീ ഭാര്യാ ഭവിതുമിച്ഛസി.

സോഹമാര്യേണ പരവാന്ഭ്രാത്രാ കമലവര്ണിനി৷৷3.18.9৷৷

സമൃദ്ധാര്ഥസ്യ സിദ്ധാര്ഥാ മുദിതാമലവര്ണിനീ.

ആര്യസ്യ ത്വം വിശാലാക്ഷി ഭാര്യാ ഭവ യവീയസീ৷৷3.18.10৷৷

ഏനാം വിരൂപാമസതീം കരാലാം നിര്ണതോദരീമ്.

ഭാര്യാം വൃദ്ധാം പരിത്യജ്യ ത്വാമേവൈഷ ഭജിഷ്യതി৷৷3.18.11৷৷

കോ ഹി രൂപമിദം ശ്രേഷ്ഠം സംത്യജ്യ വരവര്ണിനി.

മാനുഷീഷു വരാരോഹേ കുര്യാദ്ഭാവം വിചക്ഷണഃ৷৷3.18.12৷৷

ഇതി സാ ലക്ഷ്മണേനോക്താ കരാലാ നിര്ണതോദരീ.

മന്യതേ തദ്വചസ്തഥ്യം പരിഹാസാവിചക്ഷണാ৷৷3.18.13৷৷


സഹോദരൻ രാമനെ ഞാൻ അത്യധികം ഡിപന്റ് ചെയ്യുന്നു. അവന്റെ ദാസൻ ആണ് ഞാൻ. അപ്പൊ എന്റെ ഭാര്യയായാൽ അല്ലയോ സുന്ദരീ നിനക്കും ദാസീവൃത്തം എടുക്കാറാകും. ഒരു അടിമയുടെ ഭാര്യ ആകാൻ നീ ഇച്ഛിക്കുന്നുവോ? എങ്ങനെ? അല്ലയോ സുന്ദരീ നീ രാമൻ എന്ന സമൃദ്ധാർത്ഥന്റെ  ഭാര്യ ആകാമായിരിക്കാം.

രാമൻ ആ വൃത്തികെട്ട പേടിപ്പിക്കുന്ന രൂപമുള്ള വയറുതൂങ്ങിയവളെ വിട്ട് നിന്നെ ഭാര്യമാക്കുമായിരിക്കാം.

അല്ലയോ വരവർണ്ണിനീ ഏത് ബുദ്ധിയുള്ള പുരുഷൻ നിന്നെ വിട്ട് മറ്റുസ്ത്രീകളെ പ്രേമിക്കും?


ഇതി സാ ലക്ഷ്മണേനോക്താ കരാലാ നിര്ണതോദരീ.

മന്യതേ തദ്വചസ്തഥ്യം പരിഹാസാവിചക്ഷണാ৷৷3.18.13৷৷


ഇങ്ങനെ ലക്ഷ്മണനാൽ കളിയാക്കപ്പെടുന്ന ആ വയറുതൂങ്ങിയ ശൂർപ്പണഖ, അവന്റെ വാക്കുകൾ ഒക്കെ വിശ്വസിച്ചു.


എന്നാണ് പറയുന്നത് വാൽമീകി. ലക്ഷ്മണൻ പരിഹസിക്കുന്നത് ശൂപണഖ നേരാണെന്ന് വിശ്വസിക്കുന്നു. അതായത് ഉടനീളം ഏട്ടാനിയന്മാർ ശൂർപ്പണഖയെ കളിയാക്കുകയായിരുന്നു.


ശൂർപണഖ വീണ്ടും രാമസമീപം ചെല്ലുന്നു. രാമൻ സീതസമേതം ഇരിക്കുകയാണ്.


ഏനാം വിരൂപാമസതീം കരാലാം നിര്ണതോദരീമ്.

വൃദ്ധാം ഭാര്യാമവഷ്ടഭ്യ മാം ന ത്വം ബഹുമന്യസേ৷৷3.18.15৷৷

അദ്യേമാം ഭക്ഷയിഷ്യാമി പശ്യതസ്തവ മാനുഷീമ്.


നീ എന്നെ ശ്രദ്ധിക്കാതെ ഈ വൃത്തികെട്ട, വൃദ്ധയായ, വയറുതൂങ്ങിയ സ്ത്രീയെ പിടിച്ചുകൊണ്ട് ഇരിക്കുന്നു.  നിന്റെ മുൻപിൽ തന്നെ ഞാൻ ഇവളെ ഭക്ഷിക്കാം ശേഷം എനിക്ക് നിന്റെ ഒപ്പം സന്തോഷത്തോടെ സപത്നി അല്ലാതെ തന്നെ വിഹരിക്കാം.


ഇതുപറയുക മാത്രമല്ല സീതയെ ഭക്ഷിക്കാനായി ശൂർപണഖ സീതാസമേതം ചെല്ലുന്നു. അപ്പോൾ കോപാവിഷ്ടനായി രാമൻ ശൂർപണഖയെ തടുക്കുന്നു. ലക്ഷ്മണനോട് ശൂർപ്പണഖയെ വിരൂപിയാക്കുവാൻ കല്പിക്കുകയും ലക്ഷ്മണൻ ശൂർപണഖയുടെ കർണ്ണനാസികകൾ ഛേദിക്കുകയും ചെയ്യുന്നു. മുലകൾ മുറിക്കുന്നതായി വാൽമീകി പറയുന്നില്ല.


താം മൃത്യുപാശപ്രതിമാമാപതന്തീം മഹാബലഃ.

നിഗൃഹ്യ രാമഃ കുപിത സ്തതോ ലക്ഷ്മണമബ്രവീത്৷৷3.18.18৷৷

ക്രൂരൈരനാര്യൈ സ്സൌമിത്രേ പരിഹാസഃ കഥഞ്ചന.

ന കാര്യഃ പശ്യവൈദേഹീം കഥഞ്ചിത്സൌമ്യ ജീവതീമ്৷৷3.18.19৷৷

ഇമാം വിരൂപാമസതീമതിമത്താം മഹോദരീമ്.

രാക്ഷസീം പുരുഷവ്യാഘ്ര വിരൂപയിതുമര്ഹസി৷৷3.18.20৷৷

ഇത്യുക്തോ ലക്ഷ്മണസ്തസ്യാഃ ക്രുദ്ധോ രാമസ്യ പാര്ശ്വതഃ.

ഉദ്ധൃത്യ ഖങ്ഗം ചിച്ഛേദ കര്ണനാസം മഹാബലഃ৷৷3.18.21৷৷


അതിശക്തനായ രാമൻ സീതയുടെ മേലിൽ മരണക്കുരുക്ക് എന്നപോലെ വീഴുന്ന അവളെ തടഞ്ഞുകൊണ്ട് ലക്ഷ്മണനോട് പറഞ്ഞു. അല്ലയോ സുന്ദരനായ ലക്ഷ്മണാ ക്രൂരയും സംസ്കാരമില്ലാ‍ാത്തവളുമായ ഇവളോട് തമാശ നടക്കില്ല. നോക്കൂ സീത എങ്ങനേയോ രക്ഷപ്പെട്ടു. 

അല്ലയോ പുരുഷവ്യാഘ്രമേ വിരൂപിയായ വയറുതള്ളിയ കാമപരവശയുമായ ഇവൾ വിരൂപമാക്കപ്പെടാൻ അർഹതയുള്ളവൾ ആണ്.ഇങ്ങനെ ആജ്ഞാപിക്കപ്പെട്ട രാമനാൽ, ലക്ഷ്മണൻ, രാമസമീപം വന്ന് ദേഷ്യത്തോടെ വാളുകൊണ്ട് ശൂർപ്പണഖയുടെ മൂക്കും ചെവിയും അരിഞ്ഞു.


വിരൂപിതയായവൾ കാട്ടിലേക്ക് പോകുന്നു ഖരദൂഷണന്മാരുടെ അടുത്തേക്ക് പോകുന്നു.


രാവണൻ വിദ്യുജിഹ്വനെ വധിച്ച ശേഷം നിനക്കിഷ്ടമുള്ള ആളെ കണ്ടു പിടിച്ച് ഭർത്താവായി സ്വീകരിക്കുവാൻ അനുമതി ശൂർപണഖയ്ക്ക് കൊടുത്ത പ്രകാരം ആൺ അവൾ ദണ്ഡകവനത്തിൽ അലഞ്ഞുനടക്കുന്നത്. 


രാക്ഷസികൾ കാമരൂപിണികൾ ആണല്ലൊ. ഇഷ്ടമുള്ള വേഷം അവർക്കു ധരിക്കാം രൂപം ധരിക്കാം എന്ന് സങ്കല്പം.


ഞാനെത്ര വേഷം കെട്ടിയാലും രൂപം മറച്ചാലും എഴുത്ത് ശൈലി എത്ര മാറ്റിയാലും സമർത്ഥന്മാർ അതിൽ ഒള്ളിച്ചിരിക്കുന്ന എന്റെ സത്വം കണ്ട് പിടിക്കും. സത്വം വിട്ട് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലൊ. അതാണല്ലൊ പലപലപ്രായത്തിലെ കഥകളി വേഷം കെട്ടിയ ഫോട്ടോസ് കണ്ടാൽ ഇപ്പൊഴും പല സമർത്ഥന്മാരും ആ നടൻ/നടി ആരാണെന്ന് തിരിച്ചറിയുന്നത്. വേഷം കെട്ടൊക്കെ അറിയാത്തവരുടെ അടുക്കലേ നടക്കൂ. ശൂർപ്പണഖ കാമരൂപിണി ആയ രാക്ഷസി. അതായത് ഇഷ്ടം പോലെ രൂപം മാറാൻ പറ്റുന്നവൾ. എന്നിട്ടും രാമലക്ഷ്മണന്മാർ അത് കണ്ട് പിടിച്ചിട്ടുണ്ടാകാം. രാക്ഷസവംശം എന്നൊക്കെ പറഞ്ഞാലും അവരും മനുഷ്യന്മാർ തന്നെ ആണല്ലൊ. :)









കമ്പരാമായണത്തിൽ…


എനിക്ക് തമിഴ് വായിക്കാനറിയില്ല. അതിനാൽ ഇംഗ്ലീഷ് ഭാഷാന്തരം ആണ് നോകിയത്.

http://englishkambaramayanam.blogspot.in/2014/07/kamba-ramayanam-aranya-kandam-padalam-5.html

ഇംഗ്ലീഷ് വായിച്ചത് വെച്ച് കമ്പരാമായണത്തിൽ ആണ് ഈ സംഭവം ഏറ്റവം സർഗ്ഗാത്മകമായരീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വളരെ വർണ്ണനയോടുകൂടെ ഉള്ളതിനാലായിരിക്കാം കമ്പരാമായണത്തിന്റെ ഈ സമ്പ്രദായം കൂടിയാട്ടത്തിലും കഥകളിയിൽ കൊട്ടാരക്കരത്തമ്പുരാന്റെ ഖരവധത്തിലും ഒക്കെ സ്വീകരിച്ചിരിക്കുന്നത്. ദൃശ്യാത്മകമാക്കാൻ ഏറ്റവും പറ്റുന്നത് ഇത് തന്നെ എന്ന് ഞാൻ വായിച്ച രാമായണങ്ങളിൽ നിന്നും (ഈ ഭാഗം മാത്രം) എനിക്കും തോന്നി.


ശൂർപണഖ രാമനെ ആദ്യമായി കാണുമ്പൊൾ ഒരു കേശാദിപാദവർണ്ണനതന്നെ ഉണ്ട് കമ്പരാമായണത്തിൽ. അത് ശൂർപ്പണഖ രാമന്റെ ദേഹഭംഗി ആസ്വദിക്കുന്ന രൂപത്തിൽ ആണ്. അതിനുശേഷം ഏത് രൂപത്തിൽ രാമന്റെ മുൻപിൽ പ്രത്യക്ഷപ്പെടണം എന്ന് ആ‍ലോചിക്കുന്നു.


2760-2761. That Rakshasi who had cruel protruding teeth  and  who also  had ,

A pot like belly filled   with all types of beings  , thinking  that  he may not  ,

Accept her with that  form  , thinking that  if she can take a form like  a peacock  ,

With a voice that lisps like Koel and having red  lips  like  the Kovvai fruit,

And try to hug him  , it would be better,  she meditated  on Goddess Lakshmi,

Who sits   of a lotus flower  and  chanted  her root chant   which she knew,

And due to that  assumed  a  pretty form   with a face   that was better looking than the moon, And   came out   like a shining   form that descended  from the sky.


കമ്പൻ ശൂർപണഖ ലളിതരൂപത്തിൽ ആണ് രാമസമീപം എത്തിയത് എന്ന് വ്യക്തമായി പറയുന്നുണ്ട്. രാമൻ ആ സുന്ദരിയെ കണ്ട് അത്ഭുതപ്പെടുന്നു.


2767.Seeing   that   tender   matchless  female form  which cannot  be found ,

In the  land of the great serpents  , in the heaven as well as in entire earth,

Rama thought “Where can one see this beauty?  Is there a limit to her beauty?.

And who among the females   of this world   can match her   beauty?”


ശൂർപണഖ രാമസമീപം ലജ്ജാവിവശയായി നിൽക്കുകയാണ്.


2768.That Soorpanakha   with great  desire    for Rama in  her mind  ,

Seeing the handsome face of Rama  , saluted  his holy feet  by her pretty hands,

Threw   her cruel glances from her  long spear   like  eyes ,

Slightly moved on one side  like a deer   and with   shyness stood there .


രാമൻ നീ ആരാണു സുന്ദരീ എന്ന് ശൂർപണഖയോട് ചോദിക്കുന്നു. ശൂർപണഖ സത്യം പറയുന്നു. നീ രാക്ഷസനായ രാവണന്റെ സഹൊദരി എങ്കിൽ ഈ സുന്ദരീരൂപം എങ്ങിനെ കിട്ടി എന്ന് രാമൻ ചോദിക്കുന്നു.  അതിനുള്ള മറുപടി


2772. When Rama with a pure  conduct ,    asked   her like this , tirelessly ,

She replied, “Since I did not respect   their  habits of illusion  and cruelty,

And due to having a thoughtful mind  , wanting   to travel in path of Dharma ,

Did penance to get over my sins and due to the grace  of Gods became like this.”


ശൂർപണഖ തന്നെ കാമദേവൻ ഉപദ്രവിക്കുന്നു രക്ഷിക്കണം എന്നാണ് രാമനോട് പറയുന്നത്. അവളുടെ കാപട്യം രാമൻ മനസ്സിലാക്കുന്നുണ്ട്. എന്നാലും രാമൻ പറയുന്നത്


2780.Hearing that,  Rama concluded   that she is  a despicable  Rakshasi,

And one who does not have just behavior and  felt that   she had come ,

There to do another bad act   and told her  “oh pretty one  ,

I am born in a royal family   and you are  a girl from a Brahmin family  ,

And this alliance  is against   the normal ancient   rules of marriage.”


ശൂർപണഖയോട് രാമൻ തടസ്സങ്ങൾ പിന്നേയും പറയുന്നുണ്ട്.


“Oh lady,  the learned and wise people   say that  a  human being  ,

Getting married   to a Rakshasa clan who do not have  sorrow is not proper.”


ശൂർപണഖയുടെ സഹോദരന്മാർ ആണ് രാമനു കല്യാണാലോചനയുമായി വന്നത് എങ്കിൽ കുഴപ്പമില്ലായിരുന്നു ശൂർപണഖ നേരിട്ട് വന്നത് ഉചിതമായില്ല എന്നുകൂടെ പറയുന്നു രാമൻ.


തടസ്സങ്ങളും മറുപടികളുമായി ഈ സംവാദം കൊഴുക്കുന്നുണ്ട്. ശേഷം രാമൻ,


2787.Then that Rama with a shoulder  carrying a   huge bow   said   to her ,

“I have got grace of Asuras and I am also getting the pleasure  of getting you ,

And along with you I will get   the wealth   which   will never go from me at any time  ,

And not only that  , by the penance I did  after  leaving Ayodhya  ,

It looks like   I am getting all   these ,” saying this he  laughed  showing his lustrous teeth.


ശേഷം ആണ് സീത കുടിലിൽ നിന്നും പുറത്തുവരുന്നത്.  ശൂർപണഖ പരിഭ്രമിച്ച് സീതയെ തുറിച്ചു നോക്കി പലതും വിചാരിക്കുന്നു. എന്നിട്ട്, ശൂർപ്പണഖ, സീത ഒരു രാക്ഷസി ആണ് മായാവി ആണ് അവളെ രാമസമീപം വരാൻ സമ്മതിയ്ക്കരുത് എന്നൊക്കെ രാമനോട് പറയുന്നു. രാമനാകട്ടെ ഇത് കേട്ട് സീത രാക്ഷസിയാകാം എന്ന് ചിരിച്ചുകൊണ്ട് സമ്മതിക്കുന്നു. ഇത് രാമൻ പരിഹസിക്കുന്നതാണ്. ശൂർപണഖ, സീതയോട്, രാക്ഷസീ നീ എന്തിനാണ് ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നത് എന്ന് ചോദിച്ച് കയർക്കുന്നു. പേടിച്ച വിറച്ച് സീത രാമന്റെ ചുമലിൽ അഭയം തേടുന്നു. രാമൻ ശൂർപ്പണഖയോട് തങ്ങൾക്ക് വിഷമം ഒന്നും ഉണ്ടാക്കരുത് എന്നും ഉണ്ടാക്കിയാൽ ലക്ഷ്മണൻ കോപിക്കും എന്ന് പറഞ്ഞ് സീതയെ കൂട്ടി ആശ്രമത്തിനകത്തേക്ക് പോകുന്നു.


രാമനെ ആശ്ലേഷിക്കാനായി ദേവദാരുമരങ്ങൾക്കിടയിലൂടെ ശൂർപ്പണഖ ചെല്ലുമ്പൊൾ സൂര്യൻ അസ്തമിക്കാറായി ആകാശം ചുകന്നു എന്ന് കമ്പൻ. ദക്ഷിണഭാഗത്ത് നിന്നുള്ള കാറ്റും മനോഹരമായ ചന്ദ്രബിംബവും എല്ലാം ശൂർപണഖയ്ക് കാമപാരവശ്യം കൂട്ടുന്നു. 


2809.She   using her two hands   picked the very cold pieces   of ice  and placed  it,

On her lustrous young breasts to sate    her  fire of passion,

But due to power of the spreading  strong fire of passion,

They  were destroyed like  putting butter   on a very hot stone.


തണുത്തവെള്ളത്തിൽ കുളിക്കാനിറങ്ങിയ ശൂർപണഖ, അവളുടെ കാമപാരവശ്യം കൊണ്ട് വെള്ളം തിളച്ചു എന്ന് കമ്പൻ. ഈ സമയത്തെ ശൂർപ്പണഖയുടെ അവസ്ഥ വിസ്തരിച്ച് എഴുതിയിട്ടുണ്ട് കമ്പൻ.


പിറ്റേന്ന് നേരം വെളുക്കുന്നവരെ ശൂർപണഖ കാമപരവശയായി തന്നെ കഴിഞ്ഞുകൂടി. രാവിലെ ആയപ്പോൾ സീത രാമന്റെ അടുത്തുള്ളിടത്തോളം കാലം, രാമൻ തന്നെ നോക്കുക ഇല്ല എന്നുറപ്പിച്ച് സീതയെ രാമന്റെ അടുത്തുനിന്നും മറക്കാൻ ആയി ആലോചിക്കുന്നു. സീതയുടെ സമീപം എത്തിയപ്പോൾ രാമൻ പ്രഭാതവന്ദനത്തിനു പോയിരിക്കുന്നു. എന്നാൽ ലക്ഷ്മണൻ സീതയെ കാക്കുന്നുണ്ടെന്ന് ശൂർപണഖ അറിഞ്ഞതുമില്ല. സീത ഒറ്റക്കായതുകൊണ്ട് താൻ വിചാരിച്ച കാര്യം നടന്നു എന്നു തന്നെ ശൂർപ്പണഖ കരുതുന്നു സീതയെ പിടിക്കുന്നു. അതുകണ്ട് ലക്ഷ്മണൻ ഓടി വന്ന് ശൂർപ്പണഖയുടെ മുടിയിൽ പിടിച്ച് വലിച്ച് അവളെ താഴെ ഇടുന്നു. എന്നിട്ട് വാൾ എടുക്കുന്നു. ലക്ഷ്മണനെ വേഗം കീഴടക്കാം എന്ന് കരുതി ശൂർപ്പണഖ വീണ്ടും അടുക്കുന്നു. ലക്ഷ്മണൻ അവളെ തള്ളി താഴെ ഇട്ട് ഇനിയും ഈ ക്രൂരകൃത്യം ചെയ്യരുത് എന്ന് പറഞ്ഞ് അവളുടെ മൂക്കും ചെവിയും മുലകളുടെ ഞെട്ടുകളും മുറിയ്ക്കുന്നു. പിന്നെയും ദേഷ്യം സഹിക്കാഞ്ഞ് മുടിയും മുറിക്കുന്നു. 


2827.That good   time   when   with   luster full cruel sword  , the  breasts,

Where cut    and her raised up nose    was cut   which was  like  cutting  ,

The tips of huge mountains   and was   like  the inaugural ceremony  ,

For cutting ten heads of Ravana wearing gem studded   crowns.


എന്നാണ് കമ്പൻ പറയുന്നത് ആ സമയത്തെ പറ്റി.


അതായത് കമ്പരാമായണത്തിൽ ശൂർപ്പണഖ ലക്ഷ്മണനെ സമീപിക്കുന്നില്ല. മാത്രമല്ല ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലകളും മുടിയും കൂടെ മുറിക്കുന്നുണ്ട്. വാൽമീകിയുടെ വേർഷൻ ഇതല്ലല്ലൊ.


In the morning, seeing Sita alone, she approaches her with the idea of snatching her, hiding her away somewhere, and taking on her form, but Laksmana, who did not witness the previous day's exchange, pushes her down and cuts off her nose, cars, and nipples. As Surpanakha lies writhing in pain, crying out to her brothers to take revenge, Rama appears and asks whoshe is. She says that she is the same woman who appeared the day before, but "when a woman has lost her nipples, her cars with their earrings, her nose like a vine, . . . . isn't her beauty destroyed?" (119.2947).[24] When Laksmana explains that she was about to attack Sita, Rama orders her to leave.


Surpanakha still does not give up, saying that if she were to tell her brother what had happened he would destroy Rama and his race, but that she will save him from this fate if he accepts her. She argues that a strong woman like herself, who could protect him in battle, is better than the delicate Sita. She also accuses Rama of having her nose cut off to make her undesirable to other suitors, but offers to create it again, if he wishes. Rama replies that he and his brother are capable of slaying the raksasas without her help. He tells her to leave, but she persists until Laksmana asks Rama for permission to kill her. At this point she goes to find Khara.


തുഞ്ചത്തെഴുത്തച്ഛന്റെ ശൂർപ്പണഖയെ നോക്കാം ഇനി:-


അവൾ ആദ്യം തന്നെ നേരിട്ട് രാമനോട് നീ ആരാണെന്ന് ചോദിക്കുകയാണ്.

"ആരെടോ ഭവാൻ? ചൊല്ലീടാരുടെ പുത്രനെന്നും

നേരൊടെന്തിവിടേക്കു വരുവാൻ മൂലമെന്നും, 750

എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ-

മെന്തിനു ധരിച്ചിതു താപസവേഷമെന്നും.

എന്നുടെ പരമാർത്ഥം മുന്നേ ഞാൻ പറഞ്ഞീടാം

നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.

രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-

നാഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ

ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ-

ർക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.

നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-

രെന്നോടു പരമാർത്ഥം ചൊല്ലണം ദയാനിധേ!" 


ഇതിനു മറുപടി ആയി രാമനും തന്റെ കാര്യവിവരങ്ങൾ പറയുന്നു. തുടർന്ന് ശൂർപ്പണഖ


എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.

നിന്നെയും പിരിഞ്ഞുപോവാൻ മമ ശക്തി പോരാ

എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.


എന്നു പറയുന്നു. തിരിച്ച് രാമൻ,


ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടുകൊണ്ട് പറയുന്നു.

"ഞാനിഹ തപോധനവേഷവുംധരിച്ചോരോ

കാനനംതോറും നടന്നീടുന്നു സദാകാലം.

ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ

മാനസേ പാർത്താൽ വെടിഞ്ഞീടരുതൊന്നുകൊണ്ടും.

സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!

താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.

ലക്ഷ്‌മണൻ മമ ഭ്രാതാ സുന്ദരൻ മനോഹരൻ

ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. 780

നിങ്ങളിൽ ചേരുമേറെ നിർണ്ണയം മനോഹരേ!

സംഗവും നിന്നിലേറ്റം വർദ്ധിക്കുമവനെടോ.

മംഗലശീലനനുരൂപനെത്രയും നിന-

ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ."


ലക്ഷ്മണന്റെ അടുത്ത് ചെന്ന ശൂർപ്പണഖ പ്രണയാഭ്യർത്ഥന നടത്തുന്നു. തിരിച്ച് ലക്ഷ്മണൻ,


ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-

"നെന്നുടെ പരമാർത്ഥം നിന്നോടു പറഞ്ഞീടാം.

മന്നവനായ രാമൻതന്നുടെ ദാസൻ ഞാനോ

ധന്യേ! നീ ദാസിയാവാൻതക്കവളല്ലയല്ലോ. 790

ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമൻ-

തന്നോടു തവ കുലശീലാചാരങ്ങളെല്ലാം.

എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമൻ


വീണ്ടും രാമസമീപം എത്തിയ ശൂർപ്പണഖയെ പന്ത് തട്ടുന്നപോലെ, രാമൻ ലക്ഷ്മണന്റെ അടുത്തേക്ക് തന്നെ പറഞ്ഞുവിടുന്നു. ഇത് തുടരുന്നു. ദേഷ്യം വന്ന ശൂർപ്പണഖ സ്വരൂപം കൈക്കൊണ്ട് സീതയെ എടുത്തുകൊണ്ടു പോകുവാൻ ശ്രമിക്കുന്നു. ആ സമയം ലക്ഷ്മണൻ ചാടി വീണ്,


ബാലകൻ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു

വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം

ഛേദിച്ചനേരമവളലറി മുറയിട്ട-

നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.


ഇവിടേയും ചെവിയും മൊക്കും മുലയും മുറിക്കുന്നുണ്ട്.


അദ്ധ്യാത്മരാമായണം സംസ്കൃതം മൂലത്തിൽ ഈ സംഭവം എങ്ങനെ എന്ന് നോക്കാം.

The Adhyatma (or "spiritual") Ramayana , a Sanskrit text dating from the fourteenth or fifteenth century, is an important document in the development of the Rama cult in North India and is the sacred scripture of the Ramanandi sect.[26] Integrating various Vedantic, Puranic, and Tantric elements, it tends to view the human events and characters of the Rama story as divine allegory. Thus, Rama is an incarnation of Visnu, Laksmana is the cosmic serpent Sesa, and Sita the goddess Laksmi.


The Surpanakha episode follows the basic pattern of the Valmiki telling

but is much briefer and has some differences in emphasis. Surpanakha is not described as ugly, as in the Valmiki version, nor is she said to take on a beautiful form, as in the Kampan version: she is merely said to be capable of assuming diverse forms at will. She falls in love with Rama when she sees his footprints in the earth, which bear the divine marks of the lotus, thunderbolt, and goad. She approaches him but he directs her to Laksmana, saying only that she would not want Sita as a co-wife: he does not say that Laksmana is unmarried. She turns to Laksmana, who argues that as he is Rama's devoted slave, he is not fit to take a wife and that she should turn w Rama, "the Lord of all." Angry at being sent back and forth, Surpanakha says she will eat Sita up. The story proceeds as in the Valmiki Ramayana , with Laksmana cutting off her nose and ears. She appeals to Khara and Dusana, who fight Rama and are defeated. She then goes to Ravana, saying that she was mutilated when she attempted to bring Sita to him to be his wife. Ravana realizes that Rama is not merely a man but decides: "If I am killed by the Supreme Lord, I shall enjoy the kingdom of heaven. Otherwise, I shall enjoy the sovereignty of the raksasas . I shall therefore approach Rama."


Although the narrative is similar to that of the Valmiki Ramayana , the events are given a context very different from that of the heroic epic. Thus the perspective is changed: what was a battle between two opposing forces becomes a search for salvation through death. In the bhakti tradition, any intense emotion directed toward God is a form of devotion, and so, as Ravana understands, being killed in battle by God is a sure way to attain salvation. There is also an aura of playfulness (lila ), events being enacted according to a predetermined divine plan with everything coming out all right in the end. This playful quality allows many of the moral questions to be glossed over. Thus, in this version, it is only a phantom (maya ) Sita who is abducted, not the real Sita, and Rama is aware of the outcome of everything beforehand. [n fact, in the Balakanda portion of the AdhyatmaRamayana , Rama is depicted as a playful and mischievous child, much like the child Krsna. In this context, the Surpanakha episode can be seen as a childish prank, ultimately imbued with grace, as is all divine play.


അതിൽ ഇഷ്ടം പോലെ രൂപം ധരിക്കാൻ സാധിക്കുന്ന രാക്ഷസസ്ത്രീ ആയ ശൂർപ്പണഖ ഗോദാവരിയുടെ തീരത്തുകൂടെ നടക്കുമ്പൊൾ ശ്രീരാമന്റെ കാലടികൾ മണ്ണിൽ പതിഞ്ഞത് കാണുകയും ആ കാലടിപ്പാടുകൾ കണ്ട് ശൂർപ്പണഖയ്ക്ക് പ്രേമം ജനിക്കുകയും ചെയ്യുന്നു. അവൾ കാലടിപ്പാടുകൾ പിന്തുടർന്ന് രാമൻ വസിക്കുന്ന ആശ്രമത്തിൽ എത്തുന്നു. അപ്പൊൾ രാമൻ സീതാസമേതനായി ഇരിക്കുന്നത് കാണുന്നു. ശൂർപ്പണഖ രൂപം മറിയൊ ഇല്ലയോ എന്ന് പറയുന്നില്ല. എന്തായാലും ശൂർപ്പണഖ രാമനോട് എന്താണിവിടെ എന്നിത്യാദി ചോദിക്കുന്നു. സ്വന്തം കാര്യവും പറയുന്നു. രാമനും തന്റെ കാര്യങ്ങൾ പറയുന്നു എങ്കിലും അവസാനം, അല്ലയോ ഭുവനസുന്ദരീ, നിനക്ക് എന്നെക്കൊണ്ട് എന്ത് കാര്യം, പറയൂ എന്ന് പറയുന്നുണ്ട്. അതിലെ ആ ഭുവനസുന്ദരീ എന്ന അഭിസംബോധന കളിയാക്കിക്കൊണ്ടാകാം. 


ശൂർപണഖ പ്രണയാഭ്യർത്ഥന നടത്തുന്നു. അതിനു 


"രാമഃ സീതാം കടാക്ഷേണ പശ്യൻ സസ്മിതബ്രവീത്." സീതയെ അർത്ഥം വെച്ച് നോക്കിക്കൊണ്ട് ശൂർപ്പണഖയോട് ചിരിച്ചുകൊണ്ട് മറുപടി പറയുന്നു. എനിക്ക് ഒരു ഭാര്യ ഉണ്ട്, ആയതിനാൽ നിനക്ക് രണ്ടം ഭാര്യ ആകേണ്ടി വരും ലക്ഷ്മണനനാണ് നിനക്ക് യോഗ്യൻ എന്ന് പറയുന്നു. ശൂർപ്പണഖ ലക്ഷ്മണസമീപം ചെല്ലുന്നു. ലക്ഷ്മണനാകട്ടെ ഞാൻ ജ്യേഷ്ഠന്റെ ദാസൻ മാത്രമാണ് ആയതിനാൽ നിനക്ക് ദാസീവൃത്തി വേണ്ടി വരും രാമന തന്നെ സമീപിക്കാൻ പറയുന്നു. തിരിച്ച് രാമസമീപം എത്തുന്ന ശൂർപ്പണഖ രാമനോട് നീ എന്തിനാണ് എന്നെ കളിപ്പിക്കുന്നത്? ഇതിനെല്ലാം കാരണം സീതയാണ് ഞാൻ അവളെ ഭക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞ് ഘോരരൂപിണിയായി സീതയെ കടന്ന് പിടിക്കുന്നു. അപ്പൊൾ രാമാജ്ഞയാൽ ലക്ഷ്മണൻ അവളുടെ മൂക്കും ചെവികളും മുറിക്കുന്നു. 



കൊട്ടാരക്കരത്തമ്പുരാന്റെ ഖരവധം ആട്ടക്കഥ വെബ്‌സൈറ്റിൽ ചേർക്കുമ്പൊഴാണ് ഞാൻ ഈ ശൂർപ്പണഖയെ ശ്രദ്ധിക്കുന്നത്. അവൾ ലളിതയായാണ് ആദ്യം രാമന്റെ മുമ്പിൽ വരുന്നത്. എന്നിട്ട് പറയുന്നു,


രഘുവീര പാഹിമാം സ്മരദൂനാമേനാം

രഘുവീര പാഹി പാഹി മാം

 

മീനകേതനസമാന നിന്നെയിഹ കണ്ടതിനാൽ

നയനം സഫലമായ് മേ നരവീരവരഘോര!


ലളിതാരൂപിണിയായ ശൂർപ്പണഖയെ കണ്ട് രാമൻ അല്ലയൊ സുന്ദരീ നീ ഈ വനത്തിൽ എന്തു ചെയ്യുന്നു എന്ന് ചോദിക്കുന്നു. ഞാൻ ഈ വാനത്തിൽ അനേകനാളായി കഴിയുന്നു. നീ എനിക്ക് ഭർത്താവാകണം എന്ന് ശൂർപ്പണഖ രാമനോട് ആവശ്യപ്പെടുന്നു. അതിനു മറുപടിയായി,

വല്ലഭയെനിക്കൊരുത്തിയില്ലായ്കിലിതേവം‌തന്നെ

മല്ലലോചനേയെന്നുടെ സഹജനു ചേരുമേ നീ


എന്ന് രാമൻ പറയുന്നു. നിന്റെ ഭാര്യയേക്കാൾ ഞാനല്ലേ സുന്ദരി എന്ന് ശൂർപ്പണഖ രാമനോട് ചോദിക്കുന്നു. വീണ്ടും ലക്ഷ്മണൻ നിനക്ക് ചേരും എന്ന് ശൂർപ്പണഖയോട് രാമൻ പറയുന്നു. ശൂർപ്പണഖ ലക്ഷ്മണ സമീപം എത്തി രാമൻ പറഞ്ഞയച്ചതാണ് എന്നെ, എന്റെ ആശ സാധിപ്പിച്ച് തരണം എന്ന് അപേക്ഷിക്കുന്നു. നീ ആരാണ് നിന്റെ അന്തർഗതം എന്താണെന്നൊക്കെ ശൂർപ്പണഖയോട് ചോദിച്ചറിയുന്ന ലക്ഷ്മണനോട് ശൂർപ്പണഖ തന്റെ ഭർത്താവായിരിക്കാൻ ആവശ്യപ്പെടുന്നു.


കഷ്ടമിതു ബാലനഹം മട്ടോലും മൊഴിയെ

ഒട്ടുമേ ശങ്കിയാതേവം ചൊല്ലീടൊല്ലായേ


ഇതാണപ്പോൾ ലക്ഷ്മണന്റെ മറുപടി. തിരിച്ച് രാമസമീപം ശൂർപണഖയെ ലക്ഷ്മണൻ പറഞ്ഞയക്കുന്നു. രാമൻ അവിടുന്നു വീണ്ടും ലക്ഷ്മണസമീപത്തേക്ക് തന്നെ അവളെ വിടുന്നു. ലക്ഷ്മണനും രാമനും കൂടി ശൂർപ്പണഖയെ അങ്ങോട്ടും ഇങ്ങോട്ടും വിട്ട് കളിപ്പിക്കുന്നു. ലക്ഷ്മണനോട് ചെന്ന് ശൂർപ്പണഖ വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും ലക്ഷ്മണൻ സമ്മതിക്കാത്തതിനാൽ ലളിതാരൂപം വെടിഞ്ഞ് സ്വരൂപം ധരിച്ച് ശൂർപ്പണഖ ലക്ഷ്മണനെ എടുത്ത് ആകാശത്തിലേക്ക് ഉയരുന്നു. ആ സമയം രാമൻ വിലുമമ്പുമായി ലക്ഷ്മണനെ രക്ഷിപ്പാൻ പോകുമ്പൊൾ അയ്യൊ എന്നെ വിട്ട് പോകല്ലെ എന്ന് സീത പറയുന്നു. സുന്ദരിയായി വന്ന അവൾ സുന്ദരിയല്ല മനുഷ്യ സ്ത്രീയുമല്ല രാക്ഷസിയാണ് അവളിൽ നിന്നും ലക്ഷ്മണനെ രക്ഷിക്കണം എന്ന് രാമൻ സീതയൊടു വീണ്ടും പറയുന്നു എങ്കിലും സീത രാമനെ പോകാൻ സമ്മതിക്കില്ല. ലക്ഷ്മണൻ ചില്ലറക്കാരനല്ല സ്വരക്ഷയ്ക്ക് അവൻ തന്നെ മതി എന്ന് സീത പറയുന്നു. അപ്പൊൾ ഒരു ഘോരമായ ശബ്ദം കേൾക്കുന്നു. അത് രാക്ഷസിയുടെ കരച്ചിൽ ആയിരുന്നു. തുടർന്ന് ലക്ഷ്മണൻ വരുന്നത് രാമനും സീതയും കാണുന്നു. 

ലക്ഷ്മണനവളുടെയ നാസികയും കുചങ്ങളും അറുത്തു സീതേ


എന്ന് ശ്രീരാമൻ സീതയോട് പറയുന്ന പ്രകാരം ലക്ഷ്മണൻ മൂക്കും മുലയും ആണ് ഇവിടെ അരിഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കാം.


തുളസീദാസിന്റെ രാമചരിതമാനസ്സിൽ


Now

R.vaÄa (the notorious demon king of LaÆk.) had a sister, ݵurpaÄakh. (lit., a woman

having nails as big as a winnowing fan) by name, who was foul-hearted and cruel as a

serpent. She once went to PaÛcava¢¶ and was smitten with pangs of love at the sight of

the two princes. At the very sight of a handsome man, be he her own brother, father or

son, O GaruÎa, a (wanton=a sexually immodest or promiscuous woman.) woman gets excited and cannot restrain her passion, even

as the sun-stone emits fire when it is brought in front of the sunÊ. Having assumed a

charming form she approached the Lord and with many a smile addressed the following

words to Him: .There is no man like you and no woman like me. It is with great

deliberation that God has made this pair. I have ransacked the three spheres but have

found no suitable match for me in the whole universe. It is for this reason that I have till

now remained a virgin; my mind has been set at rest a bit only after seeing you.. The

Lord cast a glance at S¶t. and said only this much: .My younger brother is a bachelor..

She went to Lak¦maÄa, who, knowing that she was their enemy.s sister, looked at his

lord and spoke in gentle tones: . Listen, fair lady: I am His servant and a dependant; thus

you will have no comforts with me. My lord is all-powerful and the sovereign king of

Kosalapura (Ayodhy.); whatever He does will be worthy of Him. A servant who aspires

for happiness, a beggar who expects honour, a person addicted to some vice who hopes

for riches, a profligate who seeks a blessed state after death, an avaricious man who

covets fame and a proud man who expects the four prizes of life.all these men expect

to get milk by milking the heavens.. .Again she turned and came to Ýr¶ R.ma; but the

Lord sent her back to Lak¦maÄa. Said Lak¦maÄa, . He alone will wed you, who

deliberately casts all shame to the winds.. Thereupon she went fretting and foaming to

Ýr¶ R.ma and revealed her frightful demoniac form. The Lord of Raghus saw that S¶t.

was terrified and made a sign to His younger brother (Lak¦maÄa). (1

The Ramcaritmanas , which means "The Lake of the Acts of Rama," was written by Tulsidas in the old Hindi dialect of Avadhi in the sixteenth century.[27] It is the most popular form of the Ramayana in North India, to the point that in Hindi-speaking regions the term Ramayana is synonymous with the Tulsidas version. It is first and foremost a bhakti text, full of discourses on devotion to Lord Rama.


The Surpanakha episode more or less follows that of the Valmiki and AdhyatmaRamayanas , but the rhythm of the narrative emphasizes certain points and the extensive interpretive comments give it a flavor of pious didac-


― 77 ―

ticism that is absent in other versions. This portion of the story is narrated by Kak Bhusundi, the devotee crow, to Garuda, the giant bird who is Visnu's mount. I summarize it as follows:


Rama spends his days at Pancavati preaching discourses to Laksmana on the nature of disinterested devotion. One day Ravana's sister Surpanakha, "foul-mouthed and cruel as a serpent," happens by and falls in love with both Rama and Laksmana. At this point the narrator interjects, "At the sight of a handsome man, be he her own brother, father, or son, O Garuda, a woman gets excited and cannot restrain her passion, even as the sun-stone emits fire when it is brought before the sun" (16.3).[28]


This interjection sets the tone for the rest of the episode, in which the emphasis is placed not so much on Surpanakha's raksasa nature as on her female nature. She has fallen in love with both brothers, since they are both handsome, not just Rama: like all women, she lacks self-control.[29]


As the story continues, she assumes a charming form and proposes to Rama, saying that there is no other man like him and no other woman like her, that theirs is a match made in heaven, and that she has remained a virgin just for him. The Lord casts a glance at Sita and says only, "My brother is a bachelor" (16.6).[30] Surpanakha then goes to Laksmana, who, knowing her to be their enemy's sister, says that he is Rama's slave and sends her back to Rama. Rama sends her again to Laksmana, who remarks, "He alone will wed you who deliberately casts all shame to the winds" (16.9).[31] She then reveals her true form, frightening Sita. Laksmana cuts off her nose and ears, "thereby inviting Ravana to a contest through her as it were" (17.0).[32] She flees to Khara and Dusana, who challenge Rama and are defeated, attaining eternal bliss by crying out his name at death. Surpanakha then goes to Ravana, scolds him for allowing this to happen, and describes Sita's beauty. Deciding that the easiest way to "cross the ocean of mundane existence" is to be killed by Rama, Ravana abducts Sita—actually a phantom, the real Sita waiting in a sacrificial fire.


The comments made about the allegorical aspects of the AdhyatmaRamayana apply here as well, where the devotional overtones are even more pronounced. Rama and Laksmana do not even go through the motions of asking Surpanakha who she is, for, being divine, they already know. Thus, although the goading of Surpanakha is retained as the essential catalyst of the story, it is less extravagant and, as is implied by Rama's glance at Sita, who is present the whole time, Sita is let in on the joke. While an atmosphere of divine play again pervades the episode, Tulsidas has also attempted to justify the brothers' actions on ethical grounds, Laksmana's moralizing reaching a degree unprecedented in any of the previously mentioned versions. However, not all commentators on the Ramcaritmanas are convinced by such moral justifications. Hindi literary scholar Mataprasad Gupta, for example, resorts to an aesthetic interpretation of Rama's actions:


― 78 ―

There are two episodes that do not fit with the greatness of this character: (1) disfiguring Surpanakha and (2) killing Bali with deceit. But some people try to justify both actions completely. However, it is perhaps necessary to point out that the objections raised in these connections are from the point of view of morality, while we are concerned with these actions from a literary point of view, too, that is how far do these blemishes prove helpful in enhancing the beauty of this poem.[33]


Two additional points: Surpanakha, as in Kampan but not the other versions, states that she is a virgin. Also, she is sent back and forth between the brothers an extra time.

==========

It is said that Surpanakha (a.k.a Chandranakha) was born to Kaikesi (daughter of Tataka and Sumali) and Vishrava (grandson of Brahma) after an untimely sexual union. In some books, it is said that Suprpanakha was the daughter of Raka, one of the 3 wives of Pulastya and her twin brother was Khara, Ravana being a step brother. This makes more sense for Surpanakha is later seen first running off to Khara for help, not Ravana. The daughter of Raka is thus called a Rakshasi. Surpanakha marries a fella with lightning on his tongue called Vidyujjihva. In some books his name is Kharadushana. Astute Ramayana enthusiasts may recall here that Surpanakha’s husband was killed before the event, so I cannot continue without telling you that part of the story to set perspective. 


The puppet play also introduces in some places, the husband of Surpanakaha named Vidyujjihva who was killed by Ravana during his victory march. In one story Vidyujjiva’s brothers Kalakeyas were defeated by Ravana and killed after which a battle ensued between Ravana and Vidyujjihva in which the latter was killed (in some others he is accidentally killed) and to cut that story short, Surpanakha was irate. In Uttara Ramayana, it is stated that the jungles were thence allocated to Surpanakha in order to pacify her and make amends and the rights over all males in the forest were also accorded to her. She then goes through the three worlds in search of a new husband and thus chances on Rama at Panchavati in Dantaka aranya (forest). Some variants states that the whole Sita abduction came about following Surpanakha’s scheming in revenge of her husband’s death, for she wanted Ravana killed. It is even said that with that purpose, she assumed the form of Mantara and got the brothers sent for vanvas. 

http://maddy06.blogspot.com/2011/04/surpanakha-story-of-woman-scorned.html

But again there is added confusion for certain Jain versions mention that Lakshmana went looking after Surpanakha, after Sita tells him to marry her so that she can have some female company in the dark and dreadful forest. But all that did not work out though some Indonesian Ramayana versions marry them off too.


One completely different account is provided by Ramaswami Chaudhri in Suta Puranamau where he explains that Surpanakha as an old woman goes in search of her son in the forest where Lakshmana instigated by Brahmin sages has just killed Sambukumaran. Surpanakha goes to Rama for an explanation and gets a callous reply that he was the enemy of sages and gets furious. She tries to attack Rama with her knife, but is restrained by Lakshmana who is then ordered by Rama to cut her ears and nose off (see temple picture). She runs off to Ravava for help and Ravana kidnaps Sita only to teach Rama a lesson without any erotic feelings attached to either of the two events.

ശൂര്‍പണഖയുടെ  പ്രണയ അഭ്യര്‍ത്ഥന

ശൂര്‍പണഖ - അണിനുപെണ്ണ്, പെണ്ണിനോരാണ്  ശേരിയത്തില്‍ നേമം

രാമന്‍ - അപത്താനെ പെണ്ണെ മോളെ മുല മാറ്റി പാല് (കുടിച്ചാലേ)

തേക്കൂനെണ്ണ പിടിച്ചിലെന്ന്നു മാറ്റി കാച്ചണോ

ലങ്കസിങ്ക പോടുമോളെ പാട്ടും നോകീ.....

ശൂര്‍പനഖ - അണിനു പെണ്ണ് നാലോ അന്‍ചൊ വെച്ചാലെന്താ 

പെണ്ണിനങ്ങനെ പാടിലെനനാ ശരിയത്തിലെ നേമം 

English

Shoorpanakha’s Overture of love

Shoorpanakha- – For a man, one woman, for a woman, one man that is the law of Shariyat

Raman – It is dangerous to sip milk form more than one woman’s breast and it is not right to just change the oil if it does not suit you, so get lost you Lankan lioness

Shoorpanakha – A man can keep 4 or 5 wives, but a woman cannot keep more than one man according to Shariyat


http://devdutt.com/articles/indian-mythology/rebirth-of-surpanakha.html


ആണിന്റെ ഇംഗിതത്തിനു വഴങ്ങി ഇല്ലെങ്കിൽ അവൾ വലിയ സതി സാവിത്രി ആയി. തിരിച്ച് പെണ്ണ് തന്റെ ഇംഗിതം ആണിനെ അറിയിച്ചാൽ അവൾ പോക്ക് കേസായി. അതാണ് ശൂർപ്പണഖയ്ക്കും പറ്റിയത്. സ്ത്രീകളെ ഉപദ്രവിക്കരുത് എന്ന് പറയും പക്ഷെ അതൊന്നും രാക്ഷസികളുടെ കാര്യത്തിൽ ബാധകമല്ല. താടകയെ വധിച്ചു ശ്രീരാമൻ. അതും ആദ്യം ലക്ഷ്മണൻ താടകയെ വികൃതരൂപിയാക്കിയശേഷം. അയോമുഖിയെയും ലക്ഷ്മണൻ വധിച്ചു.


തിരിച്ച് മഹാഭാരതകാലമായപ്പോഴേക്കും രാക്ഷസിയെ വരിച്ചു ഭീമൻ. അതും വ്യാസന്റെ സമ്മതത്തൊടെ. രാമായണത്തിൽ വസിഷ്ഠനും വിശ്വാ‍ാമിത്രനും ഒക്കെ രാക്ഷസികളെ കൊല്ലിക്കുകയാണ്.

ശൂർപ്പണഖയുടെ വിരൂപീകരണം പല രാമായണങ്ങളിലും പല പോലെ ആണെഴുതിയിരിക്കുന്നത്. മിക്കവരും രാമനെ വിശുദ്ധനാക്കി തന്നെ ആണ് എഴുതിയിരിക്കുന്നത് എങ്കിലും ചിലതിൽ കൂടുതൽ കാണാം. എന്നിരുന്നാലും എല്ലാവരും പറയുന്നത് ആണിന്റെ മേൽനോട്ടമില്ലാത്ത പെണ്ണിന്റെ ശക്തിയും ലൈംഗീകതയും വളരെ മോശം എന്നാണ് പൊതുവെ അഭിപ്രായം.


https://publishing.cdlib.org/ucpressebooks/view?docId=ft3j49n8h7&chunk.id=d0e4061


In the Uttarakanda (23-24), which is considered to be of later composition, more information is given concerning Surpanakha's background. She is said to have been the hideous daughter of Visravas, the grandson of Brahma, and the raksasi Kaikasi. Her brother Ravana is said to have married her to Vidyujjihva, the king of the Kalakas, but Ravana then killed her husband accidentally in Asmanagara while conquering the netherworld. Surpanakha came to him and censured him, whereupon he sent her to live in the Dandaka forest with her brother Khara and his general Dusana. Although Surpanakha's status as a widow does not figure at the forefront of Valmiki's tale, it is prominent in other tellings, as we shall see.




ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...