13 ജൂൺ 2005

എഴുത്തുകാരന്റെ മരണം

പോളിന്റെ ചിന്തയിലുണ്ടായ ഒരു സംവാദത്തിന്റെ ഒരു ഭാഗം മാത്രമാണിവിടെ താഴെകൊടുത്തിരിക്കുന്നത്‌. നേര്‍വഴിയില്‍ നയിക്കാന്‍ അറിവുള്ളവരോടപേക്ഷിക്കുന്നു.

Barth എഴുത്തുകാരനെ ഒരു കഥാപ്രസംഗകാരനായോ പ്രാസംഗികനായോ കാണുന്നു. കഥാപ്രസംഗക്കാരന്‍ മുന്‍പുണ്ടായിരുന്ന ഒരു കഥയെ തന്റേതായ ഭാവം ചേര്‍ത്ത്‌ പറയുമ്പോള്‍ കഥയുടെ credit കഥാപ്രസംഗക്കാരനാകുന്നതെങ്ങനെ? മുന്‍പെഴുതിയ ഒരു കഥയ്ക്ക്‌ തന്റേതായ ഒരാഖ്യാന രൂപം കൊടുത്തുവെന്നല്ലേയുള്ളൂ? ഒരെഴുത്തുകാരന്‍ സമൂഹത്തില്‍ നഗ്നനേത്രങ്ങളെക്കൊണ്ടോ ഒരു സാധരണ വിചാരം കൊണ്ടോ നമുക്കനുഭവിക്കാന്‍ പറ്റാത്ത ഒരു ആശയത്തെ, പക്ഷെ സമൂഹത്തില്‍ നിബദ്ധമായ അതിലുപരി ലയിച്ചു ചേര്‍ന്നിട്ടുള പദങ്ങളെ അര്‍ത്ഥങ്ങളുടെ ചട്ടക്കൂട്ടില്‍ നിര്‍ത്തി നമ്മുടെ മുന്‍പില്‍ അവതരിപ്പിയ്ക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതിനാല്‍ തന്നെ നിലവിലുള്ള സമൂഹമാണ്‌ കഥാകാരനെ ഉണ്ടാക്കുന്നത്‌. അതുകൊണ്ടുതന്നെ കഥയുടെ credit വ്യക്തിക്കല്ല, സമൂഹത്തിനാണ്‌. credit വ്യക്തിക്കു കൊടുക്കുന്നത്‌ വ്യക്തിത്വവാദത്തിന്റേയോ മുതലാളിത്തത്തിന്റേയോ ഒരു സ്വഭാവമാണ്‌. കഥാകരന്‍ എന്നത്‌ ആശയം ഉണ്ടാകുന്നതുപോലെ, സംഭവങ്ങള്‍ സംഭവിയ്ക്കുന്നതു പോലെ, ഒരു ചരിത്രപരമായ സമൂഹികപരമായ സൃഷ്ടിയാണ്‌. ഈ ആശയം കാറല്‍ മാര്‍ക്സ്സിന്റെ ചരിത്രപരമായ അവലോകനം എന്ന ആശയത്തോട്‌ അടുത്തുനില്‍ക്കുന്നു.
ഞാനൊരു പൂവുകണ്ടു. എന്തോ ഒരു ഉത്തേജനത്താലും സര്‍ഗ്ഗാത്മകമായ പ്രകൃയയാലും ഞാന്‍ ഒരു കാവ്യം എഴുതി. എനിക്കെപ്പോള്‍ സര്‍ഗ്ഗാത്മക കൃിയ അനുഭവപ്പെട്ടോ അപ്പോള്‍ മുതല്‍ ഞാന്‍ എന്ന വ്യക്തിയുടെ പ്രാധാന്യം കുറഞ്ഞു. നിരൂപകന്‍ (ആസ്വാദകന്‍) ഞാന്‍ എന്ന വ്യക്തിയിലധിഷ്ടിതമായ പഠനങ്ങള്‍ അല്ല നടത്തേണ്ടത്‌. എഴുതിയ എന്റെ വ്യക്തിപരമായ വികാരവിചാരങ്ങളധിഷ്ടിതമായല്ല ആ കവിതയെ പറ്റി പഠനം നടക്കേണ്ടത്‌, മറിച്ച്‌ സര്‍ഗ്ഗാത്മകപ്രവര്‍ത്തനം എന്നിലുണ്ടാക്കിയ നിമിഷം മുതല്‍ ഞാന്‍ ആ കവിതയുടെ ഭാഗം മാത്രമായി. ഒരു അവിഭാജ്യ ഘടകമായി. കൂടുതല്‍ പഠനം അര്‍ഹിയ്ക്കുന്നത്‌ ആ അവിഭാജ്യഘടകമായ എന്നെയാണ്‌ അല്ലാതെ എഴുത്തിനു മുന്‍പുണ്ടായിരുന്ന വ്യക്തിക്കല്ല. എഴുതിയ കവിതയുടെ ആസ്വാദനം നടത്തുന്നത്‌ വായനക്കാരനാണ്‌. നിരൂപകന്‍ പലപ്പോഴും കണ്ടുപിടിയ്ക്കുന്നത്‌ എഴുത്തുകാരന്റെ വ്യക്തിത്വങ്ങളാണ്‌. എഴുത്തുകാന്റെ ഇന്ന ഇന്ന വ്യക്തിത്വങ്ങളാണ്‌ ഈ കവിതയില്‍ പ്രതിഫലിക്കുന്നത്‌ എന്നാണ്‌. മുഴുവന്‍ അഭിനന്ദനങ്ങളും എഴുത്തുകാരന്‌ കൊടുക്കുന്നതു വഴി അയാള്‍ രചിച്ച കവിതയുടെ മാഹാത്മ്യം കുറയുന്നു.
നളചരിതത്തിലെ ഏറ്റവും വലിയ വിഷമം അന്വയമാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. പദങ്ങളുടെ വളച്ചൊടിയ്ക്കലും അനന്യസാധരണമായ പദങ്ങളുടെ കൂട്ടിക്കുഴയ്ക്കലും തന്നെ കാരണം. ഇതിനര്‍ത്ഥം കാണാന്‍ വേണ്ടി നാം പലപ്പോഴും ഉണ്ണായിവാര്യരുടെ ജീവിതശൈലിയും രീതിയും മറ്റു വ്യക്തിപരമായ കാര്യങ്ങളും അന്വേഷിക്കുന്നു.അവസാനം അതിന്നടിസ്ഥാനത്തില്‍ നമ്മള്‍ ഉണ്ണായിവാര്യര്‍ എന്ന വ്യക്തിയ്ക്ക്‌ അനുമോദങ്ങള്‍ നല്‍കുന്നു അല്ലെങ്കില്‍ പരിഹസിക്കുന്നു. തോലന്‍ തുടങ്ങിയവരുടേയും കഥ വ്യത്യസ്ഥമല്ല. ബാര്‍ത്ത്‌ പറയുന്നത്‌, നളചരിതം ആട്ടക്കഥയും ഉണ്ണായിവാര്യരും രണ്ടും രണ്ടാണ്‌, രണ്ടു സൃഷ്ടിക്കളാണ്‌. അച്ഛനും മകനും എന്നപോലെ . ആട്ടക്കഥയിലൂടെ ഉണ്ണായിയെ കണ്ടുപിടിയ്ക്കുന്നതു വഴി ആസ്വാദനത്തിന്റെ അല്ലെങ്കിലതിന്റെ രസഭാവങ്ങളുടെ അധിക മാനം കുറയ്ക്കുകയാണ്‌. താക്കോല്‍ പഴുതിലൂടെയുള്ള നോട്ടമായി ഇതിനെ കണക്കാക്കാം. ഉണ്ണായി എന്ന വ്യക്തിയെ ആട്ടക്കഥയില്‍ നിന്നും മാറ്റി ആസ്വാദകനിഷ്ടമുള്ള, കഴിവനുസരിച്ചുള്ള ആസ്വാദനം നടത്തിയാല്‍ കൂടുതല്‍ അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കാം. അതിനുള്ള സ്വാതന്ത്ര്യം വായനക്കരന്‌, ആസ്വാദകന്‌ വേണം. അതായത്‌ ഒരു പുതിയ വായന, ആസ്വാദനം തന്നെ ഉണ്ടാകണം. ഇത്‌ എഴുത്തുകാരന്‍ എന്ന വ്യക്ത്തിയുടെ ചിലവില്‍ ആയിരിക്കണം. അതായത്‌ അദ്ദേഹം
മരിയ്ക്കണം എന്നാണ്‌ ബാര്‍ത്ത്‌ പറഞ്ഞത്‌ എന്ന്‌ ഞാന്‍ പരോക്ഷമായ വായനയിലൂടെ മനസ്സിലാക്കുന്നു.
ദെരീദ, ഫൊകള്‍ട്ട്‌, ലക്കാന്‍ തുടങ്ങിയവരുടേതും കൂട്ടിവായിച്ചാലേ ഇതിനര്‍ത്ഥം പൂര്‍ണമായി മനസ്സിലാകൂ. സര്‍ഗ്ഗാത്മകത എന്നൊന്നില്ല. സര്‍ഗ്ഗാത്മകസൃഷ്ടി എന്നു പറഞ്ഞ്‌ എഴുത്തുകാരന്‍ പടച്ചുണ്ടാക്കുന്നത്‌ പ്രകൃതിയിലുണ്ടായിരുന്ന ദൃശ്യമായ പദങ്ങളുടെ അതുവഴി അദൃശ്യമായ അര്‍ത്ഥങ്ങളുടെ ഇണചേര്‍ക്കലാണ്‌. ഒരുതരം discovery not invention! പദങ്ങള്‍ക്ക്‌ അര്‍ത്ഥം നിശ്ചയിച്ച വഴി രസസ്വഭാവത്തിനെ ചട്ടക്കൂടിലൊതുക്കുകയാണ്‌. രചന പ്രകൃതിയില്‍ അന്തര്‍ലീനമാണ്‌, വ്യക്തിയിലൂടെ നടന്നത്‌ അതിന്റെ ഒരു ബഹിര്‍സ്ഫുരണം മാത്രമാണ്‌. രചന എന്നപോലെ വായനയും ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണ്‌. ഈ ആശയം വഴി വായനയ്ക്ക്‌ ഒരു തനതായ വ്യക്തിത്വവും മുഖവും തരുന്നു ബാര്‍ത്ത്‌. വായനയെ ജനകീയവല്‍കരിച്ചു ബാര്‍ത്ത്‌. അപ്പോള്‍ സഹൃദയന്‍ എന്ന വാക്കിനര്‍ത്ഥം തന്നെയില്ല. രചനയുടെ പിതൃത്വം തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. പത്രാധിപരുടെ ആവശ്യം ഇല്ല. ആര്‍ക്കെന്തുവേണമെങ്കില്‍ എഴുതാം അവനവനിഷ്ടമുള്ളത്‌ വായിക്കാം. ശകലീകരണമല്ല ഇവിടെ നശീകരണമാണ്‌. ഇനിയും postmodernism,internet, hypertext തുടങ്ങിയ സങ്കേതങ്ങളെ പറ്റി തുടര്‍ന്നുള്ളവര്‍ പറയുക. ഒരു വലിയകാര്യമൊന്നുമല്ല ഞാന്‍ ഇവിടെ പറഞ്ഞത്‌. എന്റേതായ ഒരു വായന. അതിനുവേണ്ടി ഞാന്‍ postmodernism ഒരു കണക്കിന്‌ മുതലെടുത്തു എന്നു പറയാം.(dhwani manassilaayillyE?) തെറ്റുകള്‍ ആണ്‌ മുഴുവനും. തിരുത്തുവാനപേക്ഷ.

8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

neeyenneTaa marikkuka?

അജ്ഞാതന്‍ പറഞ്ഞു...

"ക്ഷീരമുള്ളോരകിട്ടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം" എന്നെഴുതിയാല്‍ അതു മനസ്സിലാകാന്‍ പോലും വിവരം ഇല്ലാത്തവരും ഇവിടമൊക്കെ വന്നു തുടങ്ങി അല്ലേ!

പൊതുകക്കൂസുകളില്‍ കരിക്കട്ട കൊണ്ടു മദാലസചിത്രങ്ങള്‍ വരച്ചു കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്ന ചങ്ങാതിമാര്‍ക്ക് ഇപ്പോള്‍ ഇക്കിളീച്ചാറ്റു സൈറ്റുകളും മടുത്തുകാണണം!

സ്വാഗതം സുഹൃത്തേ, നിന്റെ മനോരോഗം ഇങ്ങനെയെങ്കിലും മാറുമെങ്കില്‍ ഞങ്ങള്‍, ഇവിടെയൊക്കെ ഇങ്ങനെ ജീവിച്ചുപോകുന്നവര്‍ കൃതാര്‍ത്ഥരായി!

-മറ്റൊരു anonymous

Kalesh Kumar പറഞ്ഞു...

പോസ്റ്റിനെ കുറിച്ച്‌: പോസ്റ്റ്‌ നന്നായി സുനില്‍... നല്ലൊരു ചര്‍ച്ചയ്ക്ക്‌ തുടക്കമിട്ടതിന്‌ ചിന്തയിലൂടെ പോളിനും അതിനു മറുപടിയായി ഇത്‌ പോസ്റ്റ്‌ ചെയ്ത സുനിലിനും നന്ദി.

ഏതോ വിവരം കെട്ടവന്‍ എഴുതിയ കമന്റിനെ കുറിച്ച്‌: നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു. കഷ്ടം തന്നെ. ലജ്ജാവഹം!

അതിനാരോ കുറിക്ക്‌ കൊള്ളുന്ന ഒരു മറുപടിയും എഴുതിയിട്ടുണ്ട്‌.

അജ്ഞാതന്‍ പറഞ്ഞു...

Roland Barthes - Camera Lucida , Death of the Author

അജ്ഞാതന്‍ പറഞ്ഞു...

maRupaTiyezhuthiya aaL_kku nandi. ningaLuTe pER njaan oohicchu. pakshe aa kuranjantEYO? avane kanTupiTikkaan enthu vazhi?

സു | Su പറഞ്ഞു...

വായിച്ചുട്ടോ. അറിയാത്തതുകൊണ്ടു അഭിപ്രായം ഒന്നും ഇല്ല.

gee vee പറഞ്ഞു...

ഈയിടെ ഗള്‍ഫില്‍ വന്നു പോയ പുഴയോരത്തെ എഴുത്തുകാരന്‍ നയിച്ച ഒരു ചര്‍ച്ചാവേദിയില്‍ ഒരു കേള്‍വിക്കാരനായി ഞാനും പോയിരുന്നു. അദ്ദേഹം തന്നെയായിരുന്നു ചര്‍ച്ച യൂടെ വിഷയവും തെരഞ്ഞെടുത്തത്‌. "സക്കറിയ, വിജയന്‍, ഞാന്‍ തുടങ്ങിയവരാണ്‌ മലയാളസാഹിത്യത്തില്‍ ആധുനികത തുടങ്ങിവച്ചത്‌. ഇനി നമുക്കു ഈ ആധുനികതയ്ക്കു ശേഷം എന്താണ്‌ സംഭവിച്ചത്‌ അല്ലെങ്കില്‍ സംഭവിക്കുന്നത്‌ എന്നു നോക്കാം. അതായത്‌ post modernism". പലരും പലതും പറഞ്ഞു. വിരല്‍ത്തുമ്പില്‍ കിട്ടുന്ന വിവരസാങ്കേതികതയും ആഗോളവല്‍ക്കരണവും ഒക്കെയായി എഴുതുവാനുള്ള വിഷയവും അതില്‍ അലിഞ്ഞെഴുതുവാനുള്ള വൈഷമ്യവും അങ്ങിനെ പലതും. അതുകൊണ്ടുതന്നെ പിന്നീട്‌ ശ്രദ്ധിക്കപ്പെട്ടതും ഒരുപാട്‌ ചര്‍ച്ച ചെയ്യപ്പെടുന്നതുമായ കൃതികള്‍ ഇല്ലാതെ പോയതിനെപ്പറ്റിയും മറ്റും.

അവസാനം ഈ അധുനിക സാഹിത്യകാരന്‍ ചര്‍ച്ച സമാപിപ്പിച്ചത്‌ post modernism എന്നൊരു വേര്‍തിരിവു ലോകസാഹിത്യത്തില്‍ തന്നെ ഇല്ലെന്നു പറഞ്ഞുകൊണ്ടാണ്‌. പക്ഷെ ഇപ്പോഴത്തെ എഴുത്തുകാര്‍ ആധുനിക സാഹിത്യകാരും അല്ല. അതായത്‌ ഞങ്ങളോടൊപ്പം മലയാള സാഹിത്യത്തിന്റെയും പ്രസക്തിയും നഷ്ടപ്പെടുന്നു.

അപ്പോള്‍ ഈ ഉത്തരാധുനികത എന്നത്‌ എന്താണ്‌? ഇപ്പോഴത്തെ എഴുത്തുകള്‍ എന്താണ്‌?

അജ്ഞാതന്‍ പറഞ്ഞു...

Gee Vee, Since lack of resources, I dont know much about post modernism. Still I will write whatever I understand from postmodernism in another post. Let us discuss.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...