22 ജൂൺ 2005

രാഗം: ശ്രീ രഞ്ജനി

പല്ലവി

നീ താന്‍ മെച്ചിയ്ക്കൊല്ലവേണ്ട്രും-കണ്ണനൈ
എങ്കള്‍ നീലനിറമേനി മാധവന്‍ ശയ്വതു
നിമിഷം പോവതും യുഗമായ്‌ ആകതും

അനുപല്ലവി

കാഗാരകുഴല്‍ ഊതി, കണ്‍രുടന്‍ വിളയാടി
കണ്‍മുന്നെ വന്തുനിന്തു ആട്ടവും ആടി
യേതേതോ ജാലങ്ങള്‍ ശയ്വതും, ഓടി, ഓടി,
എഴിലൊരു മങ്കയര്‍ മനൈ തനില്‍ പകതു
കളവാടിടും എന്‍ താനുയിര്‍ മകനൈ
(നീതാന്‍)

ചരണം 1

ശെയ്യും ദുഷ്ടതനതിര്‍കോര്‍ എല്ലൈയെ ഇല്ലൈ
തേടിപിടിക്ക എന്നല്‍ ശക്തിയും ഇല്ലൈ
കയ്യും കളവുമാക കാലവും വല്ലൈ
കാലം തവരാതു കൊള്‍ ശൊല്ല വന്തു നിന്‍റാ
മതര്‍ക്കു വിടൈ ശൊല്ല നേരവും ഇല്ലൈ

കരണം 2

കട്ട എന്നൈ കയിട്രൈ തേടിയും കാണോം
കൈകാന കയിരെല്ലാം അളവാകകാണോം
മട്ടമേന ഉരലോടു കെട്ടിടതോനും- ആണാല്‍
മട മട വേണും ഒളി ശെവിപുക വന്താല്‍
മരുത മരമിരണ്ടായ്‌ കാണവെ കാണൊം

യശോദ കണ്ണന്റെ വികൃതികളേക്കുറിച്ച്‌ പറയുകയാണ്‌.
പല്ലവി:കൃഷ്ണന്റെ പക്ഷം പിടിച്ച ഒരു ഗോപികയോട്‌ യശോദ പറയുകയാണ്‌: കൃഷ്ണനെകുറിച്ച്‌
നല്ലതു പറയുന്നവള്‍ നീ മാത്രമേയുള്ളൂ. അവന്‍ പടുവികൃതിയാണ്‌. അവന്റെ
വികൃതികാരണം ഓരോരോ നിമഷവും ഒരോരോ യുഗം പോലെയാണ്‌ എനിക്ക്‌.
അനുപല്ലവി:യശോദ തുടരുന്നു: ഇപ്പോ കേട്ടതേ ഉള്ളൂ അവന്റെ ഓടക്കുഴല്‍, അപ്പോഴേക്കും ദാ എന്റെ
മുന്‍പില്‍ വന്ന്‌ വികൃതികള്‍ തുടങ്ങി. കണ്ണടച്ചു തുറക്കുന്നതിന്‌ മുന്‍പ്‌
അവനോടി,
വേറൊരുത്തിയുടെ വീട്ടില്‍ പോയി വികൃതി കാണിച്ചു. നി പ്പോ വരും അവര്‍ കമ്പ്ലേയിന്റുമായി.
നിനക്കല്ലാതെ ആര്‍ക്കാ അവന്റെ പക്ഷം പിടിക്കാന്‍ പറ്റുക?
ചരണം: അവന്റെ വികൃതികളെ കുറിച്ച്‌ എത്രപറഞ്ഞാലും തീരില്ല്യ. അവന്റെ പിന്നാലെ ഓടി
ഓടി മതിയായി. അതിനൊട്ട്‌ സമയവുമില്ല്യ. എല്ലാവര്‍ക്കും അവനെക്കുറിച്ച്‌ പരാതി പറയാനേ
നേരോള്ളൂ. തോറ്റൂ ഞാന്‍!
ചരണം:ങ്‌ഹാ അങ്ങനെയുണ്ടോ ഒരു ചെക്കന്‍, ഞാന്‍ കാണിച്ചു തരാം. യശോദ അവനെ പിടിച്ച്‌
ഒരു ഉരലില്‍ കെട്ടിയിട്ടു. ഠപ്പോ, പ്ടാക്‌.. പ്ടാക്ക്‌.. ഓടിച്ചെന്ന് എന്താ ശബ്ദമ്ന്ന്‌ നോക്കിയപ്പോള്‍,
രണ്ട്‌ മരങ്ങളുണ്ട്‌ മറിഞ്ഞ്‌ കിടക്കുന്നു!!!!!

അര്‍ത്ഥങ്ങള്‍ പദാനുപദം അല്ല. ഒരു സ്വതന്ത്ര വിവര്‍ത്തനം. തമിഴ്‌ എനിക്കറിയില്ല്യ,
എങ്കിലും ഇങ്ങനെ ചിലതു കേള്‍ക്കാന്‍ ഇഷ്ടമാണ്‌. അതിനെ പറ്റി കൂടുതല്‍ അറിയാനും ഇഷ്ടമാണ്‌.
തമിഴറിയാത്തതിനാല്‍ ഈ കൃതിയില്‍ ധാരാളം അക്ഷരത്തെറ്റുകള്‍ കാണാം. ശ്രദ്ധിക്കുക.

പൂന്താനം പാടിയത്‌ ഓര്‍മ്മയില്ലേ? അതുപോലെ മധുരമാണെങ്കിലും അര്‍ത്ഥങ്ങള്‍ രണ്ടു
ധ്രുവത്തിലായതിനാല്‍ രണ്ടുതരത്തിലേ ആസ്വദിക്കാന്‍ പറ്റൂ. രണ്ടും ഭക്തി തന്നെയാണ്‌.
കേള്‍ക്കുന്ന നമുക്കും അതനുഭവപ്പെടും.

ഇങ്ങനെ എഴുതിയ ഊത്തക്കാട്‌ വെങ്കിട സുബ്ബയ്യര്‍ അഥവാ വെങ്കിട കവി ധന്യനാണ്‌. അതു
വളരെ മധുരമായി പാടിയ സുധ രഘുനാഥും ധന്യയാണ്‌.
അതുകൊണ്ടുതന്നെ കേള്‍ക്കുന്ന
ഞാനും ധന്യനായി.

അപ്പോള്‍ കാസറ്റ്‌ പുറത്തിറക്കിയ കമ്പനി... സാരല്യാ ആയ്ക്കോട്ടേ.

6 അഭിപ്രായങ്ങൾ:

കെവിൻ & സിജി പറഞ്ഞു...

ഇതെഴുതിയ സുനിലും ധന്യനായി

സു | Su പറഞ്ഞു...

വായിച്ച ഞാനും ധന്യയായി.

aneel kumar പറഞ്ഞു...

ഞ്യാനും.

അജ്ഞാതന്‍ പറഞ്ഞു...

kamantiya ningaLum...

Kalesh Kumar പറഞ്ഞു...

ഇത്‌ വന്ന വായനശാലയും .....

ചില നേരത്ത്.. പറഞ്ഞു...

ഞാനും...

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...