02 ജൂലൈ 2005

കാഥികന്റെ പണിപ്പുര

കാഥികന്റെ പണിപ്പുര -വി.ജി.മുരളീകൃഷ്‌ണന്‍.
......
പ്രപഞ്ചത്തിന്റെ അടിവേരുകളില്‍നിന്ന്‌ ഉയര്‍ത്തെണീറ്റ്‌ ഒരു പുക കാഥികന്റെ തലക്കുള്ളില്‍ കിടന്നുറങ്ങുന്ന ഒരു പാവം ചിന്തയെ ചവിട്ടിയുണര്‍ത്തി.
"കര്‍മ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന"
അതിന്റെ അര്‍ത്ഥം പണ്ടുമുതല്‍ക്കെ കാഥികന്‍ ഗ്രഹിച്ചിരുന്നത്‌, അല്ലെങ്കില്‍ ഗ്രഹിക്കാന്‍ ആഗ്രഹിച്ചിരുന്നത്‌ ഇങ്ങനെയാണ്‌. "കര്‍മ്മം ചെയ്യാന്‍ പറ്റാതെ വന്നാല്‍, കയ്യില്‍ കാശില്ലാതെ വന്നാല്‍, പെറ്റതള്ളയെ (മാ) ഓര്‍ത്തുകൊണ്ട്‌ കഥയെഴുതുക" കാഥികന്‍ ആകാശത്തേക്കു നോക്കി. പത്രാധിപരെല്ലാം മാലാഖമാരായി പട്ടുടുത്തു, പൂചൂടി, കിരീടം ധരിച്ച്‌, കണ്ണാടിയും വച്ചു റിവോള്‍വിംഗ്‌ ചെയറിലമര്‍ന്ന്‌, സ്വര്‍ഗ്ഗത്തിരുന്നു പുഷ്പവൃഷ്ടി നടത്തുന്നു!!!!
ശുഭ മുഹൂര്‍ത്തം! എന്തെഴുതാം? "മൂവി, സ്റ്റാര്‍ഡസ്റ്റ്‌..."എന്നു വിളിച്ചുകൂവുന്ന ബിഹാരി പയലിന്റെ കയ്യില്‍ക്കിടന്നു പുളയുന്ന ഐശ്വര്യാ
റായി എന്ന നാരിയുടെ സ്തനഭരനാഭീദേശം കണ്ടിട്ടും മോഹാവേശമില്ലാതെ "ബുള്ളറ്റ്‌ മകിസ്മോ" യുടെ കുണ്ടിയില്‍ നോക്കി നിര്‍വൃതിയടയുന്ന സ്ഥാണുകുമാരനും താനും തമ്മില്‍ എങ്ങനെ സുഹൃത്തുക്കളായി എന്നതാകാമോ കഥാതന്തു?
കൃത്യം അഞ്ഞൂറ്റിമുപ്പത്തിയേഴു വാക്കില്‍ ഒതുങ്ങിയേക്കാവുന്ന ഈ ഇതിഹാസവുമായി "കേരളമാണിക്യം" ഓഫീസില്‍ ചെന്നാല്‍ നൂറ്റിയമ്പത്‌ ഉലുവ തന്നു ചിലപ്പോള്‍
പറഞ്ഞുവിട്ടെന്നിരിക്കും.
മാത്രമല്ല,
ഈ കഥയ്ക്കു നിറവുമില്ല.
നിറമുണ്ടെങ്കില്‍ ഗുണമില്ല.
ഗുണമുണ്ടെങ്കില്‍ കടുപ്പമില്ല.
ഏതുകഥയിലുണ്ട്‌ ഈ മൂന്നു ഗുണവും....?
ഇതിനിടെ...കേള്‌... ലൌകികലോകത്തു നിന്നുകൊണ്ട്‌ ഒരു ചെറുക്കന്‍ ചോദിക്കുന്നു.
"ഈ ട്രെയിന്‍ ചിറയന്‍കീഴില്‍ നിര്‍ത്തുമോ ചേട്ടാ?"
കാഥികന്‍ സര്‍ഗ്ഗാത്മകതയുടെ കെട്ടഴിച്ചു.
"ഇല്ലനിയാ..പരശുരാമതീവണ്ടി ഒരു അവര്‍ണ്ണനാണ്‌. കുറച്ചു സ്റ്റേഷനുകളില്‍ നിറുത്തിയാല്‍ മതി എത്തേണ്ടിടത്തെത്താന്‍. കുറച്ചു ക്ഷമിച്ചിരുന്നേല്‍ മകാന്‌ കൊല്ലം ഷട്ടില്‍ കിടച്ചേനേ....സവര്‍ണ്ണനാണവന്‍. ഒന്നുകില്‍ നിറുത്തിയിടും. അല്ലെങ്കില്‍ സിഗ്നല്‍ കിട്ടാതെ കിടക്കും. പിന്നെ, നമ്മുടെ ജനകീയച്ചങ്ങലയില്ലേ? അതു വലിച്ചാലും മതിയനിയാ..." ചെറുക്കനു ചിലതൊക്കെ മനസ്സിലായി. ട്രെയിനിനും ചിറയന്‍കീഴിനുമപ്പുറം കാഥികന്‍ ഒളുപ്പിച്ചുവച്ച സമൂഹ്യവിമര്‍ശനം അവന്റെ ചെവിയില്‍ സൂപ്പര്‍സോണിക്‌ മുഴക്കമുണ്ടാക്കി. ചുരുങ്ങിയത്‌ കാഥികന്‌ അങ്ങനെ തോന്നി. ഏതായലും സംഗതി കസറി!!!!

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സംഗതി കസറി!

അജ്ഞാതന്‍ പറഞ്ഞു...

ithuvazhi bassonnum illyE? oraaLEm kaaNanillyalo!

അജ്ഞാതന്‍ പറഞ്ഞു...

ഹര്‍ത്താലും സമരവുമൊക്കെയല്ലേ.
അടിയുടെ രീതിയൊക്കെ കണ്ടാല്‍ പുറത്തിറങ്ങാന്‍ തോന്ന്വോ?

സു | Su പറഞ്ഞു...

:) വന്നു നോക്കിപ്പോയതാ. എന്താ ഒരു അഭിപ്രായം പറയുക എന്നറിയില്ലല്ലോ.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...