12 സെപ്റ്റംബർ 2005

വേനലിന്റെ അവസാനം

നിറഞ്ഞുകത്തുന്ന
വെയിലിനോടവൾ പറഞ്ഞു.

പ്രാണനേ
എനിക്കെരിയുന്നു
അടിമുടിനിന്നെ-

വെയിൽ പറയുന്നു:

എരിയല്ലേ
വെയിലെരിയല്ലേയെന്ന്
മനമെരിഞ്ഞു നീ
പറയുമെങ്കിൽ
ഞാനെരിയുകില്ല.
---------------------------
അനിത തമ്പി
മുറ്റമടിക്കുമ്പോൾ

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

വെയിലേ,

നീ മറഞ്ഞു പോകുമ്പോള്‍
എനിക്കിരുളാതെ വയ്യ
ഇരുണ്ടുപോകുമ്പോള്‍
നിന്നെയോര്‍ത്തെരിയാതെ വയ്യ....

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...