08 ജനുവരി 2006

എം.എന്‍ കാരശ്ശേരിയുടെ കൂട്ടിവായനയോ? കുട്ടിവായനയോ?

എം. എന്‍ കാരശ്ശേരിയുടെ മാതൃഭൂമിയിലെ ലേഖനം വായിച്ചു. യു.പി.സ്കൂള്‍ കുട്ടികള്‍ക്ക്‌ വേണ്ടി എഴുതിയതാണ് എന്നു തോന്നുന്നു. “പോര്‍ട്ടല്‍” എന്താണെന്നും “സെര്‍ച്ച് എഞ്ചിന്‍” എന്താണെന്നുമൊക്കെ പഠിച്ചു.

ഇന്റെര്‍നെറ്റ് വായനക്കാരെ “കാണികള്‍” എന്നു വിളിക്കണമോ എന്നദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. ആ അര്‍ഥത്തില്‍ പുസ്തകവും കാണുക തന്നെ അല്ലെ ചെയ്യുന്നത്‌?
ഹൈപ്പര്‍ ലിങ്ക്ുപയോഗിച്ചുള്ള വായനാരീതിയും ഒരു സൈറ്റ്പേജില്‍ നിന്ന്‌ ഒട്ടും ബന്ധമില്ലാത്തതോ ബന്ധമുള്ളതോ ആയ മറ്റൊരു സൈറ്റിലെ പെജിലേക്ക്‌ ചാടുന്നതിനുള്ളവിദ്യയുമൊക്കെ (ഹൈപ്പറ് ലിങ്കിങ്) ആണ് ഈ വായനയെ പുതുതാക്കുന്നത്`.
റോളാന്ദ് ബാര്‍ത്ത് തുടങിയവര്‍ ദാര്‍ശനീകമായി ചിന്തിക്കുമ്പോല്‍ കാരശ്ശേരിയും മാതൃഭൂമിയും അതു കണ്ടില്ലെന്നുണ്ടോ? അതൊ മാതൃഭൂമിവായനക്കാര്‍ അത്രയ്ക്ക്` ഉയര്‍ന്നവരല്ല എന്ന്‌ ധരിച്ചുവോ?

മലയ്ാളകവിത തുറ്റങിയവ “ചാറ്റ് ഗ്രൂപ്പുകള്‍’ ആയി അദ്ദേഹ് കാണുന്നു. യാഹൂവിലെ താരതമ്യേന ആക്റ്റിവിറ്റീസ് ഒന്നുമില്ലാത്ത ഗ്രൂപ്പുകള്‍ ആണവ.

“അയനം, തര്‍ജനി,മൂന്നാമിടം,പ്രവാസ മലയാളി തൂടങിയ പേരുകളില്‍ സ്ക്രീനില്‍ തെളിയുക മാത്രം ചെയ്യുന്ന മലയാള മാസികകള്‍ ഉണ്ട്‌“ അദ്ദേഹം പറയുന്നു. പ്രവാസമലയാളികളുടെ ആയതിനാല്‍ ഇവയെ പറ്റി ഒന്നു പരമാര്‍ശിച്ചു എന്നു മാത്രം! അതല്ലാത്ത മറ്റു പോര്‍ട്ടലുകളെ പറ്റി വിസ്തരിച്ച് പറയുന്നുമുണ്ട്‌. കഷ്ടം!

നമ്മുടെ ബ്ലോഗുകളെപ്പറ്റി ഒരക്ഷരം പറയുന്നില്ല്യ! മലയാള ബൂലോകം ഇവര്‍ക്കിപ്പോഴും കാണാമറയത്താണ്!

സുഹൃത്തുക്കളെ, നമ്മള്‍ മലയാളം വിക്കിപ്പീഡിയ എന്ന ആശയവും കൊണ്ട് മുഖ്യധാരപത്രങളില്‍ ചെന്നാല്‍ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. ആശയം ഹൈജാക്ക് ചെയ്യാതിരുന്നാല്‍ മതിയായിരുന്നു!

13 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കുറഞതിവര്‍ക്ക്‌ ചന്ദ്രേട്ടന്റെ ബ്ലോഗിനെപ്പറ്റിയെങ്കിലും എഴുതാമായിരുന്നു.

അജ്ഞാതന്‍ പറഞ്ഞു...

Hey Sunil,
He may not be aware of Blogs. I did discuss this with few of my journo friends and none have heard about Malyalam blogs. I don't think media coverage is going to make any difference. If Malayalam blogs had the potential it will survive, otherwise let it die. But I am optimistic that it had great potential and the new age generation will find it more comfy to type in computer than to do it on a paper.

ചില നേരത്ത്.. പറഞ്ഞു...

കാരശ്ശേരി മാഷ്ക്ക് ഇടക്കിടെ പിഴക്കാറുള്ളത് ഒരു പതിവ് കാഴ്ചയാണ്. മുമ്പ് മാപ്പിള സെമിനാറില്‍ (കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യറ് സ്മാരക മന്ദിരത്തില്‍) കുറെ ബ്ലാ ബ്ലാ യടിച്ച് അങ്ങേരിറങ്ങി പോയി. എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയാത്ത ഒരു പ്രഭാഷണം. ഇല്ലാത്ത സമയം മെനക്കെടുത്തി ഏറനാട്ടില്‍ പോയത് മാപ്പിളപാട്ട് സംസ്കാരത്തെ പറ്റി നല്ലത് കേള്‍ക്കാമെന്ന് കരുതിയായിരുന്നു. ഒരു ഫലമുണ്ടായില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ?.
കാരശ്ശേരി മാഷ് ഇനി ഇവിടെ വരുമ്പോഴെങ്കിലും മലയാള ബൂലോഗങ്ങളെ കുറിച്ച് പറയണമെന്ന് വിചാരിക്കുന്നുണ്ട്.
-ഇബ്രു-

renuramanath പറഞ്ഞു...

hi sunil,
i had 'seen' the article in mathrubhumi. but, hadn't read it. mathrubhumi publishes a lot of such 'chavar' these days. interestingly, most of our malayalam writers don't have an inkling of internet or computers. and most of malayalam journos also don't have emails either. they thing of internet an an alien, coming down from mars. i think somebody should write about it, at least in any of your magazines. also, think of writing a letter to the editor. sometimes it might get published, if those guys think it could make a 'controversy' which could boost circulation !
renu

അജ്ഞാതന്‍ പറഞ്ഞു...

പല മലയാളം മാഗസിനുകളിലും ഈ അടുത്തുകാണുന്നത്‌ പരിഭാഷകളാണ്. പലതും ഇന്റെര്‍നെറ്റില്‍ നിന്നും ഇറക്കുമതി ചെയ്തവ എന്നിരിക്കേ, അവര്‍ ബ്ലോഗുകള്‍ കണ്ടിരിക്കില്ല എന്നത് വളരെ പരിഹാസകരം തന്നെ. ബ്ലോഗുകള്‍ എന്നത് മലയാളത്തില്‍ മാത്രമല്ലല്ലോ. എന്‍.പി.ആറിനും(മാതൃഭുമി) നോം ചോംസ്കിക്കും മാധ്യമം ജേറ്ണോസിനും ഒക്കെ ബ്ലോഗുകള്‍ ഉണ്ട്‌.മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ബ്ലോഗുകളുടെ അടിസ്ഥാനസ്വഭാവങള്‍ക്ക്‌ മാറ്റമൊന്നുമില്ലല്ലോ. ഭാഷയല്ല, ബ്ലോഗിന്റെ ഈ സ്വഭാവത്തെക്കുറിച്ച്‌ മലയാളത്തില്‍ എഴുതുകയാണ് വേണ്ടത്‌. അപ്പോള്‍ മലയാളം ബ്ലോഗുകളേ കുറിച്ച്‌ പരമാര്‍ശിക്കാം, അതു മതി. അതിനെന്താ ഇവര്‍ക്ക്‌ പ്രശ്നം?-സു-

അജ്ഞാതന്‍ പറഞ്ഞു...

എന്തിര് പറയണണ്ണാ, ഭൂലോകം മുഴുവന്‍ കറങ്ങി സഞ്ചാരസാഹിത്യവും മറ്റും എഴുതിയുണ്ടാക്കുന്ന ഒരു സാംസ്കാരിക നായകനെ ബസ്സില്‍ വെച്ച് പരിചയപ്പെട്ടു. ബ്ലോഗിനെപ്പറ്റി ഞാന്‍ വാതോരാതെ പ്രസംഗിച്ചതു മിച്ചം. ഇടതു ചുണ്ടും കോട്ടി “എന്തിര് നെറ്റ് സാഹിത്യം? ഒക്കെ കണക്കല്ലേ?” എന്നൊരു ചോദ്യമാണ് അങ്ങേര്‍് ചോദിച്ചത്.

ബെന്നി

അജ്ഞാതന്‍ പറഞ്ഞു...

Test

Jo പറഞ്ഞു...

നമ്മുടെ സാഹിത്യ പ്രഭൃതികള്‍ക്കൊക്കെ ഇന്റര്‍നെറ്റ്‌, ഇമെയില്‍ എന്നീ വാക്കുകള്‍ ഒഴിച്ചു അതിനെ പറ്റി കാര്യമായ ഒരു വിവരവും ഇല്ലെന്നു സ്പഷ്ടം. കേരളത്തില്‍ തന്നെ വസിക്കുന്ന സാഹിത്യകാരന്മാര്‍ക്കാണീ പ്രശ്നം കേട്ടോ. അതു കൊണ്ട്‌ എത്രയും പെട്ടെന്ന്‌ കാരശ്ശേരി സാറിനു വേണ്ടി മാതൃഭൂമിയില്‍ ഒരു എഴുത്തയക്കുന്നതാണ്‌ നല്ലത്‌. ബ്ലോഗിംഗ്‌ എന്ന ഒരു സംഭവത്തെ പറ്റി പുള്ളിക്കാരന്‍ കേട്ടിട്ടു കൂടിയുണ്ടാവില്ല.

അജ്ഞാതന്‍ പറഞ്ഞു...

നമ്മളൊക്കെ വ്യവഹരിക്കുന്ന മേഖലയെപ്പറ്റി ആരെങ്കിലും എഴുതിക്കണ്ടാല്‍ സന്തോഷം.. എഴുതിയില്ലെങ്കില്‍ പുച്ഛം..അത്രയല്ലേഉള്ളൂ ഇതിലും..ബ്ലോഗിനെപ്പറ്റി അടുക്കളയില്‍ വര്‍ത്തമാ‍നം പറഞ്ഞിരിക്കാതെ ആരെങ്കിലും അറിയാവുന്നവര്‍ മലയാള ബ്ലോഗിന്റെ മഹത്വം അവ മലയാള സാഹിത്യത്തിനു ചെയ്തുകൊണ്ടിരിക്കുന്ന സേവനം.. അതിന്റെ പ്രയോജനം അനുഭവിക്കുന്ന ആളുകളുടെ അനുപാതം.. എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ലേഖനം തയ്യാറാക്കുക..നമ്മുക്ക് സമ്മാനം കൊടുക്കാം.. പത്ര വാര്‍ത്തയും വരും...

സൂഫി പറഞ്ഞു...

ബെന്നി പറഞ്ഞത് നേരാണ്. മലയാളം ബ്ലൊഗുകളെക്കുറിച്ചുസംസാരിക്കുമ്പോ‍ൾ, സാഹിത്യാസ്വാ‍ദകരിൽ നിന്നു പോലും ലഭിക്കുന്ന ആദ്യ പ്രതികരണം ഏതാണ്ടിതൊക്കെ തന്നെയാണ്.
ബ്ലോഗുകളെക്കുറിച്ച്, സമഗ്രമായ ഒരു ലേഖനം തയ്യാറാക്കുകയും അതു ജനപ്രിയ മാഗസിനുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുക മാത്രമാണ് ഏക പോംവഴി

Cibu C J (സിബു) പറഞ്ഞു...

ബ്ലോഗുകളുള്‍പ്പെടുന്ന ഇന്റര്‍നെറ്റ് പബ്ലിഷിങിനെ പറ്റി ഒരു മാഗസിന്‍ ലേഖനത്തിനും വിക്കി ലേഖനത്തിനും ഇടയില്‍ നില്‍ക്കുന്ന ഒന്ന്‌
ഇവിടെ
എഴുതിയിട്ടുണ്ട്‌. ആരെക്കൊണ്ടെങ്കിലും പ്രസിദ്ധീകരിക്കാനുള്ള കോണ്ടാക്റ്റുകളൊന്നും കയ്യിലില്ല. മന്‍‌ജിതേ... ടോം മങ്ങാടിനെ ഒന്നുകൂടി ഒന്നോര്‍മിപ്പിച്ചാലോ?

മലയാളം ബ്ലോഗുകള്‍ പറഞ്ഞു...

പ്രിയ സിബു, ലേഖനം വായിച്ചു. വളരെ നന്നായിരിക്കുന്നു. ഈ പരിശ്രമം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.
പിന്നെ, ബ്ലോഗുകള്‍ക്ക്‌ കിട്ടേണ്ട വാര്‍ത്താപ്രാധാന്യത്തെ പറ്റി. മലയാളികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഒരു ഡി.സി.എ (ഡിപാര്‍ട്‌മന്റ്‌ ഓഫ്‌ കമ്പ്യൂടര്‍ അസോസിയേഷന്‍ അല്ല) -യില്‍ ഒതുങ്ങുന്നു എന്ന കാര്യം നാം മറക്കരുത്‌. എനിക്ക്‌ തോന്നുന്നത്‌, ഇന്റര്‍നെറ്റുമായി ബന്ദപ്പെടുന്ന ഒട്ടു മിക്ക ആളുകള്‍ക്കും മലയാളം ബ്ലോഗുകളെ കുറിച്ച്‌ അറിയാമെന്നാണ്‌. അവരുടെ എണ്ണം ചിലപ്പോള്‍, കാരശ്ശേരിയുടെ വായനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും. അത്‌ കൊണ്ട്‌, ശ്രദ്ധിക്കുക. മുറ്റത്തിരുന്ന് മോങ്ങുന്ന പട്ടിയെ (മറ്റു അര്‍ത്ഥത്തിലെടുക്കരുത്‌) ശ്രദ്ധിക്കാന്‍ പോയാല്‍ അടുക്കളയിലിരിക്കുന്ന കോഴിയെ കുറുക്കന്‍ കൊണ്ടുപോകും. അച്ചടി മാധ്യമങ്ങളേക്കാള്‍ പ്രചാരം ഉള്ള (എന്റെ തോന്നലുകള്‍) ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളിലൂടെ തന്നെ നമുക്ക്‌ മലയാളം ബ്ലോഗുകള്‍ക്ക്‌ വളമിടാം. സിബു ചെയ്തത്‌ പോലെ, വിക്കിപീഡിയയിലൂടെയും, സ്വന്തം വെബ്‌-സൈറ്റുകളിലൂടെയും ഇന്റര്‍നെറ്റ്‌ പബ്ലിഷിങ്ങിനേയും മലയാളം ബ്ലോഗുകളേയും വളര്‍ത്തുക..

Manjithkaini പറഞ്ഞു...

മങ്ങാടിനെ ഒന്നുകൂടെ ഓര്‍മ്മിപ്പിക്കാം. ലേഖനങ്ങളുടെ ലിങ്കും കൊടുക്കാം.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...