10 ഫെബ്രുവരി 2007

ഇന്നലെ...

ഇന്നലെ ഫെബ്രുവരി ഒന്‍പത്‌, രണ്ടായിരത്തിഏഴ്‌.
ഏകദേശം, വൈകുന്നേരം അഞ്ചരയോടേ റിഫയുടെ അംഗങ്ങളെല്ലാവരും ഒരു സ്ഥലത്ത്‌ ഒത്തുകൂടി. മുപ്പത്തിയഞ്ച്‌ നാല്‍പ്പത്‌ പേരുണ്ടാകും. അനവധി കൊല്ലങ്ങളായി ഈ ഒത്തുകൂടല്‍ നടക്കുന്നു. ഇടക്ക്‌ ചിലര്‍ പുതുതായി വരും, ചിലര്‍ കൊഴിഞ്ഞു പോകും. ഗള്‍ഫ്‌ ജീവിതത്തില്‍ അതെല്ലാം സ്വാഭാവികം.
എന്തായാലും ഇവരോട്‌കൂടെ കുറച്ചുസമയം ചെലവഴിക്കാന്‍ സന്ദര്‍ഭം കിട്ടി.

അപ്പോള്‍ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ്‌ അടിസ്ഥാനമാക്കിയ പുതിയ മാധ്യമങ്ങളെക്കുറിച്ച്‌ ഒരുമണിക്കൂര്‍ സംസാരിച്ചു. ഈ പുത്തന്‍ മാധ്യമത്തില്‍ നമ്മുടെ ഭാഷയില്‍ വിവരങ്ങളെങ്ങനെ അടയാളപ്പെടുത്താം, അതിനുള്ള സോഫ്ട്‌വേയറുകള്‍ എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചു.കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ ഡിജിറ്റല്‍ മാധ്യമത്തിന്റെ സവിശേഷതകളെക്കുറിച്ച്‌, എനിക്കറിയാവുന്നതരത്തില്‍ പറഞ്ഞു.

തീര്‍ച്ചയായും ബ്ലോഗുകളെപ്പറ്റിയും വിക്കിയെപ്പറ്റിയുമെല്ലാം സംസാരിച്ചു. സദസ്യരുടെയിടയില്‍നിന്നും ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. എല്ലാറ്റിനും സമയപരിധിയ്ക്കകത്തുനിന്നുകൊണ്ട്‌ വിശദീകരണം കൊടുത്തു. ബ്ലോഗുകളില്‍നിന്നും പണമുണ്ടാക്കാം എന്നു പറഞ്ഞപ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ചോദ്യങ്ങളുണ്ടായി. ഞാന്‍ പറഞ്ഞതിന്റെ സംക്ഷിപ്തരൂപവും, ബ്ലോഗുപയോഗിച്ച്‌ പണമുണ്ടാക്കുക എന്നതിനെക്കുറിച്ചും കടലാസില്‍ പ്രിന്റ്‌ ചെയ്ത്‌ കൊണ്ടുപോയിരുന്നു എന്നതിനാല്‍ എനിക്കധികം സംസാരിക്കേണ്ടിവന്നില്ല.

കൂടാതെ ഇ-എഴുത്തിനുപയോഗിക്കുന്ന സോഫ്റ്റ്‌വേയറുകള്‍ അടങ്ങിയ "മലയാളം കമ്പ്യൂട്ടിംഗ്‌" സി. ഡിയുടെ വേര്‍ഷന്‍ 2.00 ഞാന്‍ ഈ അവസരത്തില്‍ കുറച്ചുപേര്‍ക്ക്‌ വിതരണം ചെയ്തു. ഈ സി ഡിയിലും ധാരാളം ഹെല്‍പ്പ്‌ ഫയലുകള്‍ ഉണ്ട്‌.ശനിയനും മറ്റും മുന്‍പ്‌ പറഞ്ഞപോലുള്ള കാര്യങ്ങള്‍ പുതിയ സി.ഡിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ എനിക്കു കഴിഞ്ഞുവോ എന്നകാര്യം സംശയമാണ്‌, എങ്കിലും അതിന്റെ ഉള്ളടക്കം ഇതാണ്‌.ചതുര ബ്രാക്കറ്റിലുള്ളത്‌ മെയിന്‍ മെനുവും താഴെയുള്ളവ അതിന്റെ സബ്മെനുവും ആണ്.
[MALAYALAM]
Mozhi Key Map 1.1.0
Malayalamkeyboard260
Varamozhi Editor Setup 1.4.1
Vmozhiaddons
Install Malayalam Fonts
Unicode font setup instructions
CDAC's MalayalamSoftwares
Open Office Suite_2.1.0
Ghostscript
PDF Creator
Scribus-1.3.3.6-win32-install
Malayalam OCR Software
Firefox Setup 1.5.0.1
[HELP FILES]
ML.wikipedia.org Help Editing
ML.wikipedia.org Malunicodefonthelp
Wiki Help Howtobecome a member
MLwiki.blogspot.com
Open Office 0100GS Getting Started
Open Office 0600MG Migration Guide
Open Office SETUP GUIDE
Open Office user guide2 draft
Scribus Manual
Scrubs Tutorial
Sunnys Mozhi Transliteration
Varamozhi FAQ
New Medias
[MALAYALAM DICTIONARIES]
M Dictionary manglish Text
M Dictionary MSWord
M Dictionary Unicode
[ADDITIONAL FONTS FROM GOVT OF INDIA]
Additional MLFonts
GIST TT Fonts Installer
GIST OT Fonts Installer
OT Fonts Installer
[MALAYALAM BOOKS]
War and Peace
Chilappathykaram
Chithrayogam va LLath OL
Dharmaraaja CVRamanpilla
Indulekha
Jnaanappaana
Kavyyarathn Akaram Sooranaa TKunjanpi LLa
Mahabharatha Studies
Noble Quran Malayalam translation
Pablo Neruda's poems
Rabindranath Tagore's poems
Ramanan
Vithum_kaikk OTTum_Vail Oppi LLy
Vruttamanjari
[FREQUENTLY ASKED QUESTIONS]
Creative Commons FAQ
FAQs about the GNU GPL


പ്രസ്തുത സി. ഡിയുടെ ഒരു സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം: http://mbsunilkumar.googlepages.com/home

പിന്നീട്‌ പശ്ചിമബംഗാളിലെ സിംഗൂരിനെയും നന്ദിഗ്രാമിനേയും മുന്‍നിര്‍ത്തി നമ്മുടെ വികസന മാതൃകകളെക്കുറിച്ചൊരു ചൂടുപിടിച്ച ചര്‍ച്ച നടന്നു.

എം. ഫൈസലിന്റെ "ദേഹവിരുന്ന്‌ "എന്ന കഥാസമഹാരത്തിന്റെ പ്രകാശനവും വില്‍പ്പനയും അവിടെ നടന്നു.

കൂടാതെ, ബൂലോകത്ത്‌ പലരും കേട്ടിട്ടുള്ള "അക്ഷരം" എന്ന മാസികയുടെ പ്രകാശനവും നടന്നു. ഒരു ചെറിയ ഇടവേളക്കുശേഷം അക്ഷരം പുറത്തിറങ്ങിയതില്‍ സന്തോഷമുണ്ട്‌. ഇത്തവണത്തെ അക്ഷരത്തിന്റെ മുഖചിത്രത്തിന്‌ പോളിനോട്‌ പ്രത്യേക നന്ദി പറയുന്നു. മുഖ ചിത്രവും മുകളിലുള്ള ലിങ്കില്‍ ഉണ്ട്‌.

തുടര്‍ന്ന്‌ ചെറിയ ഇന്‍ഫോടൈന്‍മന്റ്‌ പരിപാടിയും കുട്ടികളുടെ പരിപാടികളും ഉണ്ടായി. അത്താഴവും കഴിച്ച്‌ രാത്രി പത്തരയോടേ എല്ലാവരും പിരിഞ്ഞു.

10 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഈ സിഡിയുടെ ടൈറ്റില്‍ സോങായി അനംഗാരിയുടെ “കനകചിലങ്ക..” ഇടണമെന്നാഗ്രഹമുണ്ട്‌. കിരണിന്റേയും ജോയുടെയുമൊക്കെ കവിതാലാപനവും ഇതിലിടാം. ഇപ്പോള്‍ എസ്.ജാനകിയുടെ ശങ്കരാഭരണം പാശ്ചാത്യനോട്ട്‌ ആണിട്ടിരിക്കുന്നത്‌ . തിരുവിഴ ജയശങ്കറിന്റെ നാദസ്വരത്തിന്റെ അകമ്പടിയോടെ. അതിന്റെ കോപ്പീരൈറ്റൊന്നും അറിയില്ലാത്തതിനാല്‍ അതുമാറ്റി മ്മറ്റു ബ്ലോഗന്മരുടെ തന്നെ വേണമെന്നാഗ്രഹമുണ്ട്‌ എനിക്ക്‌. നടക്കുമോ ആവോ? പഴയ ചില എഴുത്തുകള്‍ ഇവിടെ: http://groups.google.com/group/helpwiki/browse_frm/thread/d920733a8795c39f

വിഷ്ണു പ്രസാദ് പറഞ്ഞു...

-:)

നന്ദു പറഞ്ഞു...

മലയാളം ബ്ലൊഗിങ്ങിനെക്കുറിച്ച് അറിവില്ലാത്ത ധാരാളം ആള്‍ക്കാറ് ഇനിയും നമ്മുടെയിടയിലുണ്ട് അവര്‍ക്കൊക്കെ ഒരു പ്രചോദനമാകട്ടെ സുനിലിന്റെ പ്രവര്‍ത്തനം.
ആശംസകള്‍.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

സഖാവേ,
ഈ സി ഡി തന്നെയാണോ മുന്‍പൊരിക്കല്‍ ദുബായ് വരെ എത്തിച്ചതു്? ഇതിന്റെ കോപ്പി കിട്ടിയാല്‍ ഉപകാരപ്പെടുമെന്നു തോന്നുന്നു.

അജ്ഞാതന്‍ പറഞ്ഞു...

അതേ സിദ്ധാര്‍ഥാ അതേ. ഇതിന്റേയും കോപ്പി അയക്കാന്‍ പ്ലാനുണ്ട്‌. പക്ഷേ അനംഗാരിയുടെ കവിതകള്‍ കൂടെ ഉള്‍പ്പെടുത്തണമെന്നൊരാഗ്രഹം! ഇപ്പോ ബ്ലോഗില്‍നിന്നെടുക്കാന്‍ പേട്യാണേ..അപ്പോ ആശാന്റെ മറുപടി കിട്ടട്ടെ. നോക്കാം.-സു-

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

സുനിലിന്റെ ശ്രമമാണ്‌ ഞങ്ങള്‍ പലകൂട്ടുകാരെയും 'ബ്ലോഗിംഗ്‌'-നോട്‌ അടുപ്പിച്ചത്‌. എന്തായാലും അത്തരം പരിശ്രമങ്ങള്‍ നമ്മുടെ മലയാളി സമൂഹവും തിരിച്ചറിയും... അല്‍പ്പം സമയമെടുത്താലും. അതിനുദാഹരണമല്ലേ, സൌദിയില്‍ത്തന്നെ ഈയിടെ കൂടുതല്‍ ബ്ലോഗ്ഗര്‍മാര്‍ ഉണ്ടാവുന്നത്‌?

Haree പറഞ്ഞു...

പ്രീയപ്പെട്ട സുനില്‍,
ഈ സി.ഡി.യോട് താത്പര്യമുണ്ടെന്നോ ഇല്ലെന്നോ ഞാന്‍ പറഞ്ഞതില്‍ (എന്‍റെ ബ്ലോഗിലെ കമന്‍റില്‍) അര്‍ത്ഥമില്ല. പക്ഷെ, ഈ സി.ഡി. എനിക്കെങ്ങിനെ പ്രയോജനപ്പെടുമെന്നോ, .കോം അഡ്രസുമായി ബന്ധമുള്ളതുകൊണ്ട് എന്താണ് ഗുണമെന്നോ എനിക്കു മനസിലായില്ല, അതുകൊണ്ടാണ് ഞാന്‍, എന്തെഴുതുവാനാണെന്ന് ചോദിച്ചത്... :) താങ്കള്‍ക്കത് മോശമായിത്തോന്നിയെങ്കില്‍, ക്ഷമിക്കൂ...
--

അനംഗാരി പറഞ്ഞു...

സുനില്‍ എല്ലാ ആശംസകളും.

അജ്ഞാതന്‍ പറഞ്ഞു...

CDAC മലയാളം 2005 OTfonts ഉണ്ടെങ്കില്‍ ആരെങ്കിലും ഒന്നു അയച്ചു തരാമോ
അരുണ്‍ കടാതി
Email: arunkdthy@gmail.com

അജ്ഞാതന്‍ പറഞ്ഞു...

http://www.ildc.gov.in > Here a/> it is available.

-S-

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...