20 ജൂലൈ 2011

കോട്ടയ്ക്കല്‍ ശിവരാമന് ആദരാഞ്ജലി

കൂട്ടരേ, അതുല്യ നടന്‍ ശ്രീ കോട്ടയ്ക്കല്‍ ശിവരാമന്‍ യശ:ശരീരനായിട്ട് ഇന്ന് ഒരു വര്‍ഷമാവുകയാണ്. ഇന്നു മുതല്‍ ഏഴു ദിവസം കഥകളി.ഇന്‍ഫൊ അദ്ദേഹത്തിന്റെ സ്മരണ ആചരിക്കുന്നു. എല്ലാവര്‍ക്കും ഇവിടെ പോയി സ്മരണകള്‍ പങ്കു വെക്കാം :

http://kathakali.info/memorial​s/kottakkal_sivaraman

ഏഴു ദിവസം ഈ പേജ് തന്നെയാകും സൈറ്റിന്റെ മുഖ പേജ്. പേജില്‍ തുടക്കത്തില്‍ തന്നെ സ്മരണകള്‍ പങ്കു വെക്കാനുള്ള കണ്ണി കൊടുത്തിട്ടുണ്ട്. സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ തന്നെ നമുക്ക് ആശാനെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും ഒക്കെ പങ്കു വെക്കാം.

ഓരോ ദിവസവും ആശാനെക്കുറിച്ചുള്ള ലേഖനങ്ങളും മറ്റു കുറിപ്പുകളും ഈ പേജില്‍ ചേര്‍ക്കപ്പെടുന്നതായിരിക്കും. ഇന്ന് ശ്രീ ഏറ്റുമാനൂര്‍ കണ്ണന്റെ അനുസ്മരണക്കുറിപ്പാണ് ചേര്‍ത്തിരിക്കുന്നത് :

http://kathakali.info/node/392

കൂടാതെ നമ്മുടെ ഗ്രൂപ്പ് അംഗങ്ങളായ ശ്രീമതി ഇന്ദിരാ ബാലന്‍ (വാഴേങ്കട കുഞ്ചു നായര്‍ ആശാന്റെ മകളും ശിവരാമന്‍ ആശാന്റെ ബന്ധുവും), ശ്രീ രവി കവനാട്, ശ്രീ റനീജ് രവീന്ദ്രന്‍ എന്നിവരുടെ കവിത/ശ്ലോകങ്ങളും ചേര്‍ത്തിട്ടുണ്ട്. വീഡിയോ ക്ലിപ്പുകളും, ശ്രീ അംബുജാക്ഷന്‍ നായരുടെയും, ശ്രീ മാര്‍ഗ്ഗി വിജയകുമാറിന്റെയും അനുസ്മരണക്കുറിപ്പുകളും താളില്‍ കാണാം.

പേജിനു വേണ്ടി ലേഖനങ്ങളും ഫോട്ടോകളും മറ്റും തന്ന് സഹായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

എല്ലാവരേയും സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ സ്വാഗതം ചെയ്യുന്നു. ശിവരാമസ്മരണകള്‍ അവിരാമം ഒഴുകട്ടെ.
http://kathakali.info/memorial​s/kottakkal_sivaraman

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...