08 ഏപ്രിൽ 2012

മാടമ്പിയാശാനുമായുള്ള അഭിമുഖം.. പാർട്ട്-1

ഞങ്ങൾ (ഞാനും അപ്പു ഏട്ടനും) കാറിലാണ് ദുബായിലേക്ക് യാത്ര തിരിച്ചത്.. പോകുമ്പോൾ തന്നെ കളി കാണുക എന്ന് മാത്രല്ല, സൈറ്റിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ അപ്പു ഏട്ടനോട് സംസാരിച്ച് മാടമ്പിയുമായി അഭിമുഖം എന്ന് ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ട് കാര്യമില്ലല്ലൊ. സമയം എന്നത് ഒരു പ്രശ്നമാണ്. എത്തി കഴിഞ്ഞാൽ ഇടതടവില്ലാതെ കളിയും കൂടിയാട്ടവും മേളവും ഒക്കെ ആയി ഇടക്ക് എവിടെ സമയം കിട്ടും? ഇനി കിട്ട്യാൽ തന്നെ അൽ‌പ്പം വിശ്രമം ഒക്കെ വേണ്ടേ? എന്നതൊക്കെ വിചാരിച്ച് ചെറിയൊരു വൈക്ലബ്യം തോന്നി. സാരല്യ വഴിയുണ്ടാകും എന്ന് ഒരു വിശ്വാസവും ഉണ്ടായിരുന്നു. അങ്ങനെ അവിടെ എത്തി. കളി കണ്ടു. കളിക്കാരെ കണ്ടു.. ഇടക്ക് ഞാൻ രാജാനന്ദനോടും അന്യേട്ടനോറ്റും മാടമ്പി ആശാനുമായി ഇങ്ങനെ ഒരു അഭിമുഖത്തിനുള്ള സൌകര്യം ചെയ്ത് തരണം എന്ന് പറഞ്ഞു. അന്യെട്ടൻ ആദ്യം ചോദിച്ചതും സമയത്തെ പറ്റി തന്നെ. എനിക്ക് സ്വന്തമായി ഒരു അഭിമുഖം നടത്താനുള്ള ധൈര്യമില്ല. അപ്പോ രാജാനന്ദനോട് ചോദിച്ചു. ഉടൻ രാജാനന്ദ് ആണ് രാമന്റെ പേരു നിർദ്ദേശിച്ചത്. രാമനെ വെറും പാട്ടിനുമാത്രമല്ല കൊള്ളൂള്ളൂ.. എന്നാണ് എന്നോട് പറഞ്ഞത്. :):) രാമനോടും സംസാരിച്ചു. അഭിമുഖത്തിനു വേണ്ട ചോദ്യങ്ങൾ ഒക്കെ മുൻ‌കൂട്ടി തയ്യാറാക്കാൻ ഉള്ള സമയം ഇല്ല. അതിനെ പറ്റി ആലോചിക്കാൻ കൂടെ ആർക്കും സമയമില്ല. എന്നാലും ഞാൻ വിടാൻ ഭാവമില്ലായിരുന്നു. രമേശൻ നമ്പീശൻ തുടങ്ങിയ തിരനോട്ടം സുഹൃത്തുകളുമായും ഇതിനെ പറ്റി സംസാരിച്ചു. എല്ലാവർക്കും ഉത്സാഹമാണ്.. പക്ഷെ സമയം....

അങ്ങനെ ഉത്സവം 2011 പരിപാടികൾ എല്ലാം അവസാനിച്ചു. എല്ലാരും കൂടെ സസന്തോഷം വർത്തമാനങ്ങളും ചർച്ചകളും ആയി കഴിയുന്നു. ഹരീഷിനു ജലദോഷം പനി. രാജനാനന്ദനും പനി. മാടമ്പി ആശാനു കാലിൽ നീർ. എന്നാലും രാവിലെ ഞങ്ങൾ കൂടി. രാജാനന്ദനു ഒട്ടും വെയ്യായിരുന്നു. എന്നിട്ടും ഞങ്ങളുടെ ഒപ്പം കൂടി. ഇടക്ക് രമേശൻ, നാരായണൻ എന്നിവരൊക്കെ വന്ന് കേട്ട് പോവും. പിറ്റേന്ന് രാവിലെ ഞങ്ങൾക്ക് തിരിച്ച് പോരണം. ആർട്ടിസ്റ്റുകൾക്കും മടങ്ങണം. അതിനിടക്ക് ഷോപ്പിങ്ങ് വേണം. ഉച്ചഭക്ഷണം എല്ലാവരും കൂടെ ഇരുന്ന് കഴിച്ചു. ഭക്ഷണത്തിനിടയിലും മുൻപും ഒക്കെ ആയി എല്ലാവരും അവരവരുടെ ഉത്സവം 2012 അനുഭവങ്ങൾ പങ്ക് വെച്ചു. രസകരമായി ചിലവഴിച്ച ചില ദിനങ്ങൾ...

പോരുന്നതിനു മുൻപ് അഭിമുഖവും മറ്റ് റിക്കോർഡിങ്ങുകളും എല്ലാം നാരായണന്റെ ലാപ്‌ടോപ്പിലേക്ക് പകർത്തി കൊടുത്തു. ഈ അഭിമുഖം ഇപ്പോൾ ഒന്നുകൂടെ കണ്ടപ്പോൾ ആ നല്ലദിവസങ്ങളെ കുറിച്ച് ഒന്ന് കൂടെ ഓർത്തു...

അഭിമുഖത്തിനെ പറ്റി നിങ്ങളുടെ കമന്റുകൾ അറിയാൻ ധൃതി... :)

http://kathakali.info/ml/special/madambi_interview

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...