25 ജൂലൈ 2012

കീഴ്പ്പടം ആശാന്‍ സ്മരണ

മുന്‍പ് ഈ ഫേസ്ബുക്ക് ഇത്ര പ്രചാരത്തില്‍ വരുന്നതിനും മുന്‍പ്.. ബ്ലോഗ് എന്ന മാധ്യമത്തിലൂടെ ആയിരുന്നു ലോകത്തിന്‍റെ പലകോണുകളിലും ഉള്ള കഥകളിക്കമ്പക്കാര്‍ ആശയങ്ങള്‍ പങ്ക് വെച്ചിരുന്നത്. മണിമൂസിന്‍റേയും ഹരീഷ് നമ്പൂതിരിയുടേയും കഥകളി ആസ്വാദനബ്ലോഗുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഥകളിയെ, മറ്റൊരു പെര്‍ഫോമിങ്ങ് ആര്‍ട്ടുകളും (കേരളീയ) ചര്‍ച്ച ചെയ്യാത്ത (നെറ്റില്‍) ഒരു തലത്തിലേക്ക് എത്തിച്ചത് വികടശിരോമണി എന്ന് അന്നറിയപ്പെട്ടിരുന്ന ശ്രീചിത്രന്‍റെ ബ്ലോഗും ശ്രീ മനോജ് കുറൂര്‍, ഡോക്റ്റര്‍ മാധവന്‍ കുട്ടി എന്നിവരുടെ ബ്ലോഗും ഒക്കെ വന്നതിനുശേഷം ആയിരുന്നു. അന്ന് എതിരവന്‍ കതിരവന്‍ എന്നറിയപ്പെടുന്ന ഒരു അമേരിക്കന്‍ ബ്ലോഗറും കഥകളിയെപറ്റിയും മറ്റും എഴുതിയിരുന്നു. എനിക്ക് ബ്ലോഗുണ്ടായിരുന്നെങ്കിലും കഥകളി മാത്രമായിരുന്നില്ല എന്‍റെ വിഷയം. കാരണം ഞാന്‍ ഒരു മറുനാടന്‍ മലയാളി ആയിപ്പൊയി. ഞാന്‍ കാണുന്ന അരങ്ങുകളും കമ്മി. കഥകളി ഫേസ്ബുക്ക് ഗ്രൂപ്പ് നിര്‍മ്മാതാവ്‌ ശ്രീ സേതുനാഥിന്‍റെ ബ്ലോഗ് മറക്കുന്നില്ല. മറ്റ് കഥകളി ബ്ലോഗുകള്‍ മറന്നിട്ടല്ല, പക്ഷെ അതല്ല ഇവിടെ വിഷയം എന്നതിനാല്‍ ചുരുക്കുന്നു.

എന്തായാലും അന്ന് വികടശിരോമണി എന്ന ശ്രീചിത്രനും എതിരവന്‍ കതിരവന്‍ എന്ന ബ്ലോഗറും കീഴ്പ്പടം കുമാരന്‍ നായരെ അനുസ്മരിച്ച് കൊണ്ട് വിശകലനാത്മകമായി എഴുതുകയുണ്ടായി. ഇന്ന്, ആശാന്‍റെ ഈ അഞ്ചാം ചരമവാര്‍ഷികത്തില്‍ ഞങ്ങള്‍ ആ ലേഖനങ്ങള്‍ kathakali.info സൈറ്റില്‍ പുനഃപ്രസിദ്ധീകരിക്കുന്നു. ഏവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ അവിടെ സൈറ്റില്‍ കുറിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

വികടന്‍ ലേഖനം
http://www.kathakali.info/ml/article/Keezhpadam_His_Art_And_Contemporary_Kathakali

എതിരന്‍ ലേഖനം
http://www.kathakali.info/ml/article/Keezhpadam_A_Theatre_Genius

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...