07 ഒക്‌ടോബർ 2012

പാവങ്ങള്‍ - വിക്റ്റര്‍ യൂഗോ


പാവങ്ങള്‍ എന്ന കൃതി വിക്റ്റര്‍ യൂഗോ എഴുതിയിട്ട് 150 വര്‍ഷം കഴിഞ്ഞുവെന്ന് ഇന്നലെ മാതൃഭൂമിയില്‍ കണ്ടപ്പോള്‍ ആണ് അറിഞ്ഞത്. അത് 150 കൊല്ലം എന്ന കാലയളവിനെ അല്ല എന്നെ ഓര്‍മ്മപ്പെടുത്തിയത്. ആ കൃതിയേയും അതിന്റെ വായനാനുഭവത്തേയും ആണ്. മലയാളത്തിലേക്ക് അത് തര്‍ജ്ജുമ ചെയ്തിരിക്കുന്നത് നാലാപ്പാട് നാരായണമേനോന്‍ ആയിരുന്നു. തര്‍ജ്ജമ മലയാളത്തില്‍ വന്നിട്ട് തന്നെ അനവധി കൊല്ലമായി. 
ഹൈസ്കൂളില്‍ ഒരു ക്ലാസ്സില്‍ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ജീന്‍ വാല്‍ ജീ‍ീന്റെ ഒരു കഥ ഉണ്ടായിരുന്നു. ചെറുക്ലാസ്സിലും എവിടേയോ മലയാളത്തില്‍ അത് വായിച്ചിരുന്നു. 
തടിച്ച് ബൈന്‍ഡ് ചെയ്ത ഒരു പഴയ പുസ്തകം കുന്നക്കാവ് ഗവ:സ്കൂള്‍ ലൈബ്രറിയില്‍ ഇരിക്കുന്നത് പാവങ്ങള്‍ ആയിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. മാഷ്മ്മാരിലാരോ സജസ്റ്റ് ചെയ്തതാണ് ആ പുസ്തകം വായിക്കാന്‍. ഇത്ര തടിച്ച പുസ്തകം വായിക്കുമോ എന്നൊരു സംശയം സജസ്റ്റ് ചെയ്ത മാഷ്ക്കും ഉണ്ടായിരുന്നു. വെള്ളക്കളര്‍ മാറി മഞ്ഞക്കളറിലുള്ള കടലാസ് ആയിരുന്നു അത്. അവിടവിടെ കീറിയിട്ടുണ്ട്. നമ്മള്‍ അധികം അമര്‍ത്തി പേജുമറിച്ചാല്‍ ചിലപ്പോള്‍ ഒരു കഷ്ണം അടര്‍ന്ന് കയ്യില്‍ പോരും. അത്ര പഴക്കം ചെന്നതായിരുന്നു ആ പുസ്തകം.
ഇല്ലത്തെത്തി, പതിവ്‌ പോലെ നടുവിലത്തെ അറയില്‍-അതായിരുന്നു എന്റെ ഗുഹ-എത്തി മുകളിലേക്ക് തുറക്കുന്ന എന്റെ മേശയുടെ ഉള്ളില്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം ഈ പുസ്തകവും വെച്ചു. വൈകുന്നേരത്തിനു ശേഷമായിരുന്നു ഞാന്‍ അത് വായന തുടങ്ങിയത്. മുഴുരാത്രിയും ഇരുന്ന് വായിച്ചു. സമയം പോയത് അറിഞ്ഞതേ ഇല്ല. പലപ്പോഴും കരഞ്ഞു. പലപ്പോഴും എന്തോ ഒരു ചിരിയും വന്നിരുന്നു. ഒരു അലൌകികത ഫീല്‍ ചെയ്തിരുന്നു. ഉറക്കമൊഴിച്ച് വായിച്ചിട്ടും എനിക്ക് ക്ഷീണം തോന്നിയിരുന്നില്ല. സമയം പോവുന്നത് അറിഞ്ഞിരുന്നേ ഇല്ല. ഞാന്‍ അത്രക്ക് ആ പുസ്തകത്തില്‍ മുഴുകിയിരുന്നു. വായന കഴിഞ്ഞ് ആ പുസ്തകം മടക്കി വെച്ചതല്ല. ഇനി മറിക്കാന്‍ പേജില്ലാ എന്നറിഞ്ഞപ്പോളാണ് വായന കഴിഞ്ഞതായി മനസ്സിലാക്കിയത്. വായനക്ക് ശേഷവും ഞാന്‍ അതിന്റെ ഹാങ്ങ് ഓവറിലായിരുന്നു. 
സത്യത്തില്‍ ഇത്രയേറെ സ്വാധീനിച്ച ഒരു പുസ്തകം ഇല്ല. എനിക്കിന്ന്‌ അതിലെ കഥ ഒന്നും മുഴുവന്‍ ഓര്‍മ്മയില്ല. എന്തിനാ കഥ ഓര്‍മ്മിക്കുന്നത്? ആ പുസ്തകം ജീവിതത്തിന്റെ തന്നെ ഭാഗമായില്ലേ?http://www.mathrubhumi.com/books/article/review/2022/#storyconten(https://www.facebook.com/mbsunilkumar/posts/288311041275598 ഇവിടെ പി.പി.രാമചന്ദ്രന്‍ മാഷ് ഇട്ട കമന്‍റ് എനിക്കിഷ്ടപ്പെട്ടതിനാല്‍ ഇവിടേക്ക് കോപ്പി ചെയ്യുന്നു :)
Ppramachandran Harithakam ഒരിക്കല്‍ നാലാപ്പാടന്‍ അനുസ്മരണത്തിന് ഇ.എം.എസ് പുന്നയൂര്‍ക്കുളത്തു പ്രസംഗിച്ചത് ഞാന്‍ ഓര്‍ക്കുന്നു."ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും കൃതികള്‍ എന്റെ ബുദ്ധിപരമായ വികാസത്തിന് എത്രമേല്‍ സഹായിച്ചുവോ അത്രത്തോളം എന്റെ മാനസികവികാസത്തിന് ഉപകരിച്ച കൃതിയാണ് നാലാപ്പാടന്റെ പാവങ്ങള്‍ പരിഭാഷ." ഇ.എം.എസ്സിനെപ്പോലെ മറ്റേതു രാഷ്ട്രീയനേതാവിനു പറയാനാവും ഇങ്ങനെ?

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...