14 ഫെബ്രുവരി 2013

"ചിത്തരഞ്ജിനി" -വെണ്മണി ഹരിദാസ് ഡോക്യുമെന്‍ററി.

കോട്ടയ്ക്കല്‍ ശിവരാമന്‍, കലാമണ്ഡലം ഹൈദരാലി, വെണ്മണി രാമഭദ്രന്‍ എന്നിവരുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ഈ ഉദ്യമത്തെ അപൂര്‍ണ്ണമാക്കുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന 'ചിത്തരഞ്ജിനി' മഴയും കടലും ആകാശവും തിരമാലകളും കൊണ്ട് സൃഷ്ടിച്ച ഒരു ദൃശ്യാനുഭവം ആയിട്ടാണ്‌ എനിക്ക് തോന്നിയത്. ഹരിദാസിന്‍റെ പാട്ടിന്‍റെ ഒപ്പം ഈ ദൃശ്യങ്ങളും നമ്മുടെ മനസ്സിനെ കീഴടക്കാന്‍ കഴിയുന്നവയാണ്‌ എന്ന് ഡോക്യുമെന്‍ററി കണ്ടാല്‍ അറിയാം.

ഏകദേശം 72 മിനിട്ടുകള്‍ ഉണ്ട് ഈ ഡോക്യുമെന്‍ററി. വെണ്മണി ഹരിദാസ് എന്ന കലാകാരനെ പലരും ഓര്‍ക്കുകയും അദ്ദേഹത്തിന്‍റെ പ്രത്യേകതകള്‍ എന്താണ്‌ എന്ന് അവരാല്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്. ഹരിദാസിന്‍റെ ശബ്ദം വരുമ്പോള്‍ സ്ക്രീനില്‍ വേറെ ഒന്നും കാണിക്കാതെ അക്ഷരങ്ങള്‍ ശബ്ദത്തോടോപ്പം സബ്‍ടൈറ്റ്ല് പോലെ കാണിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
'ചിത്തരഞ്ജിനി' എന്ന പേര്‍ വന്നത് കവി ഡി.വിനയചന്ദ്രന്‍റെ ഒരു കവിതയില്‍ നിന്നും ആണെന്ന് രതീഷ് രാമചന്ദ്രന്‍ പറയുന്നു. ഡി. വിനയചന്ദ്രന്‍റെ ചിത്തരഞ്ജിനി എന്ന പേരുള്ള കവിത വെണ്മണി ഹരിദാസിന്‍റെ പാട്ടിനെ പറ്റി കൂടെ ആണ്‌. ഡി. വിനയചന്ദ്രന്‍റെ ശിഷ്യന്‍ കൂടെ ആണ്‌ രതീഷ് രാമചന്ദ്രന്‍. വിനയചന്ദ്രനും ഈ ഡോക്യുമെന്‍ററിയില്‍ വെണ്മണി ഹരിദാസിന്‍റെ പാട്ടിനെ കുറിച്ച് പറയുന്നുണ്ട്.

ഒരു സ്വകാര്യം കൂടെ ഇതിനോടൊപ്പം പങ്ക് വെക്കട്ടെ. ഡോക്യുമെന്‍ററിയില്‍, കഥകളി ഡോട്ട് ഇന്ഫോ, കഥകളിപ്പദം ഡോട്ട് കോം എന്നിവയ്ക്ക് കൂടെ നന്ദി രേഖപ്പെടുത്തുന്നുണ്ടെന്ന് മാത്രമല്ല, എന്‍റെ പേര്‍ പ്രത്യേകം പറയുന്നുമുണ്ട്. സത്യത്തില്‍ ഇതില്‍ ഞാന്‍ സന്തോഷവാനാണ്‌ എങ്കില്‍ കൂടെ യൂട്യൂബിലും കഥകളിപ്പദം ഡോട്ട് കോമിലുമൊക്കെ ഞാന്‍ അപ്‍ലോഡ് ചെയ്ത് വെച്ചിരിക്കുന്നവ, ഞാന്‍ സ്വന്തം നിലയില്‍ പോയി റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് വെച്ച ശബ്ദരേഖകളോ ദൃശ്യരേഖകളോ അല്ല. പക്ഷെ, പലരുമായുള്ള കൊടുക്കല്‍ വാങ്ങലിലൂടെ എന്‍റെ കയ്യിലും അവ എത്തി എന്ന് മാത്രം. കലാകാരന്മാര്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം ആ രേഖകള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് വെച്ചവര്‍ക്കും അവകള്‍ എന്നിലെത്താന്‍ കാരണമാകുകയും ചെയ്ത എല്ലാവര്‍ക്കും എന്‍റെ വക കൂടെ നന്ദി ഞാന്‍ പറയട്ടെ.

ഇവകളെല്ലാം നെറ്റില്‍ അപ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തതിലൂടെ സത്യത്തില്‍ ഞാന്‍ അറിയാതെ തന്നെ ഈ ഡോക്യുമെന്‍ററിയുടെ ഭാഗമാവുകയായിരുന്നു.

ഡോക്യുമെന്‍ററി നിങ്ങളുടെ ഏവരുടേയും കാഴ്ച്ചയ്ക്കായി യൂട്യൂബില്‍ വേണ്ടപ്പെട്ടവരുടെ അനുവാദത്തോടെ തന്നെ അപ്‍ലോഡ് ചെയ്തിരിക്കുന്നു. ലിങ്ക് ഇതാ:
http://www.youtube.com/playlist?list=PLVyo99nyUHqOyKVXwzdkL0e0iqAchf8RZ&feature=edit_ok

ഇത് തയ്യാറാക്കിയ എല്ലാവര്‍ക്കും എന്‍റെ സന്തോഷവും പ്രത്യേക നന്ദിയും അറിയിക്കട്ടെ.

ഇനി നിങ്ങള്‍ കണ്ട് അഭിപ്രായം പറയൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...