19 മാർച്ച് 2014

Peter Brook's Mahabharatha

ഹാങ്ങ്‍ഔട്ടില്‍ അമ്പിയുടെ പ്രൊഫൈല്‍ ചിത്രം ഏതാണ്‌ എന്താണ്‌ എന്ന് സുധീഷ് ചോദിച്ചപ്പോഴാണ്‌ മഹാഭാരതത്തിന്‍റെ ലിങ്ക് അമ്പി തന്നത്. വെറുതെ ഇരിക്കുന്ന സമയം ഒന്ന് കണ്ടുകളയാം എന്ന് നിരീച്ച് ആണ്‌ യൂട്യൂബ് തുറന്ന് മഹാഭാരതം കണ്ട് തുടങ്ങിയത്.

തുടക്കം മുതലേ ഇഷ്ടപ്പെട്ടു. ഒരു മഹത്തായ സിനിമ എടുക്കാനല്ലായിരുന്നു പ്ലാന്‍ പീറ്റര്‍ ബ്രൂക്കിന്‍റെ പ്ലാന്‍ എന്ന് തോന്നി. മഹാഭാരതം കഥ പറയുകയായിരുന്നു. എന്ന് സിനിമയെ പറ്റി എനിക്കുള്ള വിവരമില്ലായ്മയില്‍ നിന്ന് ആലോചിച്ചപ്പോള്‍ തോന്നി. എന്തായാലും നല്ലപോലെ ഒഴുക്കോടെ കഥ പറഞ്ഞിരിക്കുന്നു.

കഥാപാത്രങ്ങള്‍ക്കോ അവരുടെ വേഷവിധാനങ്ങള്‍ക്കോ എന്തിനു സെറ്റിങ്ങ്സിനു കൂടെ അതിഭാവുകത്വം ഒട്ടുമേ ഇല്ലാ. അതിമാനുഷവേഷങ്ങള്‍ ഉള്ള കഥകളി കണ്ട് പരിചയമുള്ള എനിക്ക് ഇത് നല്ലതായി തോന്നി. സത്യത്തില്‍ പലതും നമ്മുടെ സാധാരണ ജീവിതത്തില്‍ പരിചയിച്ചതല്ല എന്നതുകൊണ്ടായിരിക്കാം ഹൃദ്യമായി തോന്നിയത്. അതായത്, കൃഷ്ണനും അര്‍ജ്ജുനനും ഒന്നും, കഥകേട്ട് വളര്‍ന്ന എന്‍റെ മനസ്സില്‍ ഉള്ളതുപോലെ അല്ല തന്നെ. കഥകളിയിലും അങ്ങനെ തന്നെ ആണല്ലൊ. അതുതന്നെ ആയിരുന്നു എനിക്ക് ഇത് ആസ്വദിക്കാനും ഇഷ്ടപ്പെടാനും ഒരു കാരണം എന്ന് തോന്നുന്നു. കാട് എന്ന് പറയുമ്പോ കഥകളിയില്‍ ഒരു മരച്ചില്ല ഉണ്ടാവുമായിരിക്കാം. ഇവിടെ കരിമ്പിന്‍റെ കുറെ ചെടികള്‍ ഉണ്ട് അത്രേ ഉള്ളൂ. വേഷവിധാനങ്ങളും അതേ. പലതും ബുദ്ധിസ്റ്റ് രീതിയില്‍ ആയിരുന്നു എന്ന് തോന്നി. പലസമയത്തും മുദ്രകള്‍ പിടിയ്ക്കുന്നതും ബുദ്ധന്‍റെ പ്രതിമയില്‍ എന്നപോലെ തോന്നി. പ്രത്യേകിച്ചും കൃഷ്ണന്‍ സഭയില്‍ വിശ്വരൂപം കാണിക്കുന്ന സമയത്ത്. അതൊക്കെ സിമ്പിള്‍ ആന്‍റ് ബ്യൂട്ടിഫുള്‍ ആയിട്ടുണ്ട്.

മറ്റൊന്ന് പറയാനുള്ളത് കഥാപാത്രങ്ങളേയും അഭിനേതാക്കളേയും കുറിച്ചാണ്‌. ഭീമന്‍, ഭീഷ്മര്‍ എന്നിവരൊക്കെ കറുത്തവര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ വംശജരാണ്‌. ശക്തിയുള്ളവര്‍ക്ക് ബുദ്ധിയില്ലാ എന്ന സ്വതേ ഉള്ള ഒരു വിശ്വാസമനുസരിച്ചാണോ ഭീമനെ മാത്രം ഇങ്ങനെ കറുമ്പനാക്കിയത് എന്ന് അറിയില്ല. പാണ്ഡവന്മാരില്‍ മറ്റുള്ളവരെല്ലാം വെള്ളക്കാരായിരുന്നു. സ്ത്രീകള്‍ മിക്കവാറും ആഫ്രിക്കന്‍ വംശജര്‍ തന്നെ. അവരുടെ സംഭാഷണരീതിയും എനിക്കിഷ്റ്റപ്പെട്ടു. അതെല്ലാം ആ പ്രൊനൌണ്സിയേഷന്‍ രീതി ഒക്കെ ആഫ്രിക്കകാരുടെ തന്നെ. അതെല്ലാം എനിക്ക് മഹാഭാരതം കഥപറയുമ്പോള്‍ ഉള്ള രീതി ആയിട്ട് തോന്നിയില്ല. കഥകളിയിലെ സംഗീതം നമ്മള്‍ ശീലിച്ച ഒരു സാധാരണസംഭാഷണ രീതി അല്ലല്ലൊ. ഇതും അത് പോലെ തന്നെ എന്ന് എനിക്ക് തോന്നി.

മുത്തശ്യമ്മ പണ്ട് കഥ പറഞ്ഞുതന്നിരുന്നപ്പോഴും ഒരു  വൈകാരികത ഉണ്ടായിരുന്നു. അത് പോലെ തന്നെ ആ വൈകാരികത എനിക്ക് ഇത് കണ്ടിരുന്നപ്പോഴും തോന്നി. കൃഷ്ണന്‍ കര്‍ണ്ണനെ ചെന്ന് കാണുന്നതൊക്കെ തികച്ചും നല്ലതായി.

കൃഷ്ണനെ കണ്ടാല്‍, നമ്മള്‍ടെ മനസ്സില്‍ ഉള്ള സാദാ ഒരു ഡാന്സ്ടീച്ചറുടെ രൂപം പോലെ ആണ്‌ എനിക്ക് തോന്നിയത്. :) കര്‍ണ്ണനായി അഭിനയിച്ച് ആളുടെ ഡയലോഗ് ഡെലിവറിയും അഭിനയവും മറ്റും അസ്സലായി എന്ന് തോന്നി എനിക്ക്.

അതിലെ ചിലര്‍ ഉപയോഗിക്കുന്ന സംഗീതഓപകരണങ്ങള്‍ അറേബ്യന്‍ ടൈപ്പ് ആണോ എന്ന് തോന്നി. ഒരു ഇന്ത്യന്‍ പുരാണം ലോകത്തിന്‍റെ മുന്നില്‍ വെയ്ക്കുമ്പോള്‍ അതില്‍ ഇന്ത്യന്‍ രീതികള്‍ വളരെ കുറവ് എന്ന് തന്നെ പറയാം. ഇങ്ങനെ നമ്മുടെ മനസ്സില്‍ നിന്ന് വിട്ട് ഉള്ള രീതി ആയതിനാലായിരിക്കാം ഞാന്‍ ഒരു നീണ്ട കഥകളി കണ്ടപോലെ ഇത് ആസ്വദിച്ചത്. കഥകളിയിലും സാധാരണരീതികള്‍ ഒന്നും തന്നെ അല്ലല്ലൊ.

ഇത് മഹാഭാരതം അപ്പടി സിനിമ ആക്കിയതൊന്നും അല്ല. സിനിമ എന്നും പറയാന്‍ പറ്റ്വോ സംശം. വേറെ ഒരു ആഖ്യാനം. തുറന്ന മനസ്സോടെ കാണുക. നമ്മുടെ പുരാണത്തെ മറ്റൊരു ലോകത്തേയ്ക്ക് മാറ്റി, സാര്‍വജനികമാക്കിയിരിക്കുന്നു എന്ന് ഞാന്‍ പറയും.

ഒരു ഭാഗം കണ്ടോളൂ. ബാക്കി ഭാഗവും യൂട്യൂബില്‍ തന്നെ ഉണ്ട്. പലഭാഷകളിലായും സബ്‍ടൈറ്റിലുകളും ഉണ്ട്.

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല വിശകലനം ....
ഈ ബ്ര്രൂക്കേട്ടന്റെ മഹാഭാരത്തെ കുറിച്ച് ഞാനും ഒരെണ്ണം പൂശീട്ട്ണ്ട്ട്ടാ ഭായ്

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...