14 ഏപ്രിൽ 2014

A Trip to AlMarai, AlKharj CPP and Farm

അല്‍മറായ് എന്ന പേര്‍ സൌദിയില്‍ മാത്രമല്ല ജി.സി.സി രാജ്യങ്ങളില്‍ എല്ലാം തന്നെ പ്രസിദ്ധമാണ്‌. ഞങ്ങള്‍ റിയാദ് നഗരവാസികളായിരുന്നവര്‍ക്ക് അല്‍മറായ് സന്ദര്‍ശനം ഒരു ഹരമാണ്‌. നമ്മള്‍ ഒരു ഗ്രൂപ്പ് ആയി കമ്പനിയുടെ പബ്ലിക്ക് റിലേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടാല്‍ അവര്‍ സജന്യമായി പ്രൊസസ്സിങ്ങ് പ്ലാന്‍റുകളും ഫാമുകളും കാണുന്നതിനുള്ള സൌകര്യം ഒരുക്കിത്തരും. അവര്‍ക്ക് കൂടെ സൌകര്യപ്രദമായ ഒരു തീയ്യതിയില്‍ അവര്‍ തന്നെ സൌജന്യമായി ബസ്സ് അയക്കും. യാത്രയെ പറ്റി പറയുന്നതിനുമുന്പ്, അല്‍മറായ് കമ്പനിയെ പറ്റി രണ്ട് വാക്ക് പറയട്ടെ.

ചരിത്രം:- 

സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്നും ഏകദേശം നൂറുകിലോമീറ്റര്‍ ദൂരത്തുള്ള അല്‍ഖര്‍ജ്ജ് എന്ന ദേശത്താണ്‌ അല്‍മറായ് എന്ന പ്രസിദ്ധ പാലുല്‍പ്പന്ന കമ്പനിയുടെ പ്രൊസസിങ്ങ് പ്ലാന്‍റുകളും ഫാമുകളും ഒക്കെ സ്ഥിതി ചെയ്യുന്നത്. കമ്പനിയുടെ ഹെഡ്‍ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത് റിയാദില്‍ ആണ്‌.

1977ല്‍ ആണ്‌ ഹിസ് ഹൈനസ് പ്രിന്സ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സൌദ് അല്‍ കബീറിന്‍റെ ഉടമസ്ഥതയില്‍ അല്‍ മറായ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. 1990കളോടെ ഒരു പ്രഥാന പ്രൊസസിങ്ങ് കേന്ദ്രവും അതിനോടനുബന്ധിച്ച് അഞ്ച് ഉപകേന്ദ്രങ്ങളും കൂട്ടത്തില്‍ നാലോളം വലിയ  ഫാമുകളും (പശുതൊഴുത്തുകളും) എന്ന നിലയിലേക്ക് കമ്പനി എത്തി.

2005ല്‍ ഒരു ചീസ് പ്രൊസസ്സിങ്ങ് പ്ലാന്‍റോടുകൂടിയ മറ്റൊരു വലിയ പ്രൊസസ്സിങ്ങ് കേന്ദ്രവും തുടങ്ങി. 2007ല്‍ ബേക്കറി ബ്യുസിനസ്സും തുടങ്ങി. 2009ല്‍ പെപ്സികമ്പനിയുമായി ചേര്‍ന്ന് ഇന്‍റര്‍നാഷണല്‍ ഡയറി ആന്‍റ് ജ്യൂസ് (IDJ) കമ്പനി തുടങ്ങാനായി പെപ്സികമ്പനിയുടെ നേതാവ്, ഇന്ത്യക്കാരിയായ ഇന്ദ്ര ന്യൂയി ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ വന്നത് വല്യേ വാര്‍ത്ത ആയിരുന്നു. 2010ല്‍ കുട്ടികളുടെ പോഷകാഹാരങ്ങള്‍ക്കായുള്ള മാര്‍ക്കറ്റിലേക്കും അല്‍മറായ് ഇറങ്ങി. 2012ല്‍ കുട്ടികളുടെ പോഷകാഹാരങ്ങള്‍ ഉണ്ടാക്കുന്നതിനായുള്ള പ്ലാന്‍റ് അല്‍ഖര്‍ജ്ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഞങ്ങള്‍ പോകാന്‍ തീരുമാനിച്ച ദിവസങ്ങള്‍ പലതും മാറ്റി മാറ്റി അവസാനം ഒരു വെള്ളിയാഴ്ച്ചയാണ്‌ ഒത്തുകിട്ടിയത്. സന്ദര്‍ശകരുടെ തിരക്ക് കാരണം ഒരു ദിവസം നമുക്ക് കിട്ടുക എന്നത് നല്ല ബുദ്ധിമുട്ട് തന്നെ ആണ്‌. എന്തായാലും ആ വെള്ളിയാഴ്ച്ച രാവിലെ എഴുന്നേറ്റ് ഏകദേശം 9 മണിയോടെ ഞങ്ങള്‍ എല്ലാവരും ഇന്ത്യന്‍ എംബസി ബോയ്സ് സ്കൂളിന്‍റെ മുന്നില്‍ ഒത്ത് ചേര്‍ന്നു. അവിടേയ്ക്ക് അല്‍മറായ് അയച്ച സാപ്റ്റ്കോ ബസ്സ് വന്നു. അതില്‍ കയറി ഞങ്ങള്‍ അല്‍ഖര്‍ജ്ജ് ഫാമിലേക്ക്. യാത്രയില്‍ പാട്ടും താളവും ഒക്കെ ഉണ്ടായിരുന്നതിനാല്‍ ശരിയ്ക്കും എഞ്ചോയ് ചെയ്തും.

ആദ്യം ബസ്സ് ചെന്ന് നിന്നത് സെന്‍റ്രല്‍ പ്രൊസസ്സിങ്ങ് പ്ലാന്‍റിനുമുന്നിലാണ്‌. എല്ലാവരും ഇറങ്ങി കൈകാല്‍ പ്രത്യേകം തയ്യാറാക്കിയ വെള്ളത്തില്‍ കഴുകി. ബസ്സ് തന്നെ അങ്ങനെ വെള്ളത്തില്‍ കഴുകി. ശേഷം പ്ലാന്‍റിലേക്ക്. അവിടം ചുറ്റി നടന്ന് കണ്ട്, ഞങ്ങള്‍ പശുത്തൊഴുത്തിലേക്ക് പോയി. രണ്ട് സൈഡിലും നിരനിരയായി പശുക്കള്‍. ഞങ്ങള്‍ നടുക്കിലൂടെ ഉള്ള പാതയില്‍ ബസ്സിലും. ചിലഭാഗത്ത് പശുക്കള്‍ പ്രസവിക്കുന്നു. ചെല ഭാഗത്ത് പശുക്കളെ കറവയ്ക്കായി തയ്യാറാക്കുന്നു. ഡോക്റ്റര്‍മാര്‍ വന്ന് ചെലവയെ പരിശോധിക്കുന്നു. ഒരു തൊഴുത്തില്‍ ഏകദേശം അയ്യായിരം പശുക്കള്‍. അങ്ങനെ ആകെമൊത്തം അറുപതിനായിരത്തോളം പശുക്കളുണ്ട്. എഷ്യയിലെ തന്നെ വലിയൊരു ഫാം.

സൌദിയില്‍ തന്നെ ഉള്ള മറ്റൊരു പാല്‍ക്കമ്പനിയായ അല്‍സാഫിയ്ക്കും ഉണ്ട് ഇത് പോലെ വലിയ പ്ലാന്‍റുകളും പശുത്തൊഴുത്തുകളും. 1998ല്‍ ഗിന്നസ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോര്‍ഡില്‍ അല്‍സാഫി ലോകത്തെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റ്ഡ് ഇന്‍റഗ്രേറ്റ്ഡ് ഡയറിഫാം എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍സാഫിയും സൌദി അറേബ്യയിലെ അല്‍ഖര്‍ജ്ജ് എന്ന സ്ഥലത്ത് തന്നെ ആണ്‌.

മുപ്പത്ത് ലിറ്ററോളം പാല്‍ ഒരു ദിവസം ഒരു പശുചുരത്തുന്നില്ല എങ്കില്‍ അങ്ങനത്തവയെ ഇറച്ചിയ്ക്കായി വില്‍ക്കുന്‍ എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. ബസ്സില്‍ നമ്മുടെ ഒപ്പം ഒരു കമ്പനി ഗൈഡ് ഉണ്ടായിരുന്നു. അദ്ദേഹം എല്ലാം പറഞ്ഞ് തന്നിരുന്നു എങ്കിലും കൊല്ലങ്ങള്‍ പലത് കഴിഞ്ഞതിനാല്‍ മറന്നു പോയതാണ്‌.

അതിനാല്‍ വീഡിയോ കണ്ട് തൃപ്തിപ്പെടുക. 2003ല്‍ നടത്തിയ യാത്രയുടെ വീഡിയോ.സന്ദര്‍ശനം എല്ലാം കഴിഞ്ഞ് ഞങ്ങള്‍ വലിയെ പ്രൊസസ്സിങ്ങ് പ്ലാന്‍റിനോട് ചേര്‍ന്ന ഗസ്റ്റ് ഹൌസിലേക്ക് എത്തി. അവിടെ വിഭവസമൃദ്ധമായ സദ്യയും ഒപ്പം കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും യഥേഷ്ടം പാലും പാലുല്‍പ്പന്നങ്ങളും നമുക്ക് സൌജന്യമായി കൊണ്ട് പോകാനും ടീഷര്‍ട്ട്, തൊപ്പി മുതലായ സമ്മാനങ്ങള്‍ വലിയവര്‍ക്കും തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.

അപ്പോ പറഞ്ഞ് വന്നത്, അല്‍മറായ് സന്ദര്‍ശനം വെറുമൊരു സന്ദര്‍ശനം മാത്രമല്ല, ഭക്ഷണവും സമ്മാനങ്ങളും എല്ലാം അടങ്ങിയ വലിയൊരു എഞ്ചോയ്മെന്‍റ് കൂടെ ആണ്‌.

സൌദിയില്‍ വന്ന് എനിക്കും എന്‍റെ കുടുംബത്തിനും ഏറ്റവും ഇഷ്ടമായത് എന്താണ്‌ എന്ന് ചോദിച്ചാല്‍ സംശയമില്ല, ഇവിടത്തെ ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളും തന്നെ ആണ്‌.

(വാല്‍ക്കഷ്ണം: 2005ല്‍ ഇതുപോലെ ഒരു ഏപ്രില്‍ 14നാണ്‌ ഞാന്‍ ആദ്യമായി ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തത്. ജി. ശങ്കരക്കുറുപ്പിന്‍റെ ഒരു കവിത ആയിരുന്നു അത്! അതിനാല്‍ ഇത് ഒരു ഓര്‍മ്മ പോസ്റ്റ്/വാര്‍ഷിക പോസ്റ്റ് ആയി കണക്കാക്കാം.)

2 അഭിപ്രായങ്ങൾ:

Dev Pannavoor പറഞ്ഞു...

നന്നായിട്ടുണ്ട്...

© Mubi പറഞ്ഞു...

കൊള്ളാം... സ്കൂളിലെ കുട്ടികളെയും കൊണ്ട് ട്രിപ്പ്‌ പോയതോര്‍മ്മ വന്നു.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...