25 ഏപ്രിൽ 2014

Trip to Ain Heit Riyadh

രണ്ട് പതിറ്റാണ്ടിലേറെ ആയി ഇവിടെ ആയിട്ട്... എന്നിട്ടും പല സ്ഥലങ്ങളും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ പലതും കണ്ടിട്ടുണ്ടേനീം.. ഇത്രയും അടുത്ത് കിടക്കുന്ന പലതും ഞാന്‍ കണ്ടിട്ടില്ലാ എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്‌.

ചെന്ന് കണ്ടാല്‍, ഇത് കാണണ്ട സ്ഥലമാണോ എന്ന് നമുക്ക് തന്നെ തോന്നും. അത് ചരിത്രം അറിയാഞ്ഞിട്ടാണ്‌ എന്ന് എനിക്ക് തോന്നാറുണ്ട്. ഈ മരുഭൂമിയില്‍ വെള്ളവും വെള്ളത്തിന്‍റെ സ്രോതസ്സുകളും വല്യേ കാര്യം തന്നെ ആയിരുന്നു. അതിനു ചുറ്റുമായും ആണ്‌ ഒരു കാലത്ത് സംസ്കാരമുയര്‍ന്നു വന്നത്. ഇത് സത്യം എന്ന് ചരിത്രം വായിക്കുമ്പോള്‍ മനസ്സിലാവും. എന്നിരിക്കേ, ഒരു കുളം, എന്ന് പറയാന്‍ പറ്റില്ലെങ്കിലും ഒരു ഉറവ ഈ മരുഭൂമിയില്‍ കാണുക എന്നതും അത് ഒരു കാഴ്ച്ചസ്ഥലം ആയി ഭവിയ്ക്കുക എന്നതും അത്ഭുതമാണോ?

റിയാദിന്‍റെ വളരെ അടുത്ത്, അതായത് കഷ്ടി കഷ്ടി50 കിലോമീറ്റര്‍ ദൂരം ഉള്ള ഒരു സ്ഥലമാണ്‌ ഹീത്ത്, ഇംഗ്ലീഷില്‍ അത് heit, heet, hith, heeth എന്നൊക്കെ എഴുതികാണാറുണ്ട്. ഹീറ്റ് എന്ന് വായിക്കുമ്പോ നമുക്ക് അത്ഭുതവും ആകാം. ഹീറ്റിലാണ്‌ വെള്ളം!

റിയാദില്‍ നിന്ന് ഖര്‍ജ്ജ് റോഡില്‍ കൂടെ പോകുമ്പോള്‍ ചെക്ക് പോസ്റ്റിനു മുന്നേ ഉള്ള എക്സിറ്റ് എടുത്ത് ഇടത് വശത്തേയ്ക്ക് തിരിയുവാനായി നില്‍ക്കുമ്പോള്‍ തന്നെ കാണാം heit എന്ന ബോര്‍ഡ്. വാദി സുലയ് ആണ്‌ സ്ഥലം.  സംഗതി അത്യാവശ്യം കച്ച റോഡ് ആണ്‌. ആദ്യമൊക്കെ നല്ല സിംഗിള്‍ ലൈന്‍ റോഡ് ആണെങ്കിലും അതിലൂടെ മുന്നേറിയാല്‍ മനസ്സിലാവും അത് കച്ച റോഡ് ആണെന്ന്. അവിടെ ഉള്ള നല്ലറോഡിലൂടെ ഖര്‍ജ്ജിലേയ്ക്ക് വിട്ടാല്‍ അല്‍മറായ് ഫാമിലേക്കൊക്കെ എത്താം. :) പക്ഷെ നമ്മടെ ലക്ഷ്യം അതല്ലല്ലൊ. Ain heet or Dahl heet എന്നറിയപ്പെടുന്ന വെള്ളമൂറുന്ന ഗുഹയാണല്ലൊ.  The coordinates of the location is N: 24 29’09.6 ; E:046 59’48.2.

ഈ വെള്ളമൂറുന്ന കുളം എന്ന് തന്നെ പറയട്ടെ.. അതാണല്ലൊ നമുക്കൊക്കെ പരിചയമുള്ള പദം, സത്യത്തില്‍ ഒരു ഗുഹ തന്നെ ആണ്‌. ആ ഗുഹ നില്‍ക്കുന്നത് അല്‍ജുബയില്‍ പര്‍വതനിരകളുടെ ഇടയിലും. സംഗതി ഗുഹ എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമൊന്നും അല്ല എത്തിപ്പെടാന്‍. സാഹസികള്‍ക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല.

ഞാന്‍ താഴേയ്ക്ക് അല്‍പ്പം ഇറങ്ങി ചെന്നു. എന്‍റെ കാലിന്‍റെ മുട്ട് പിട്യ്ക്കാന്‍ തുടങ്ങ്യപ്പോ തന്നെ ഞാന്‍ നിര്‍ത്തി. താഴേയ്ക്ക് പോയപോലെ മുകളിലേയ്ക്കും വരണമല്ലൊ. അല്ലെങ്കിലേ എനിയ്ക്ക് താജ്ച്ചയും പൊക്കവും ഒക്കെ ഭയമാണ്‌. കാല്‍മുട്ടിന്‍റെ വേദനകൂടെ ആകുമ്പോള്‍ വെറുതെ എന്തിനാ റിസ്ക് എടുക്കണത് എന്ന് നിരീച്ച് പത്ത് ശതമാനം ഇറങ്ങി ചെന്ന് അവിടെ നിന്നു. :)

ഈ കാണുന്ന ഗുഹയും വെള്ളവുമായിരുന്നുവത്രെ ആദ്യമായിട്ട് എണ്ണ അന്വേഷിച്ച് ചെന്നവര്‍ ആദ്യമായി കണ്ട അന്‍ഹൈഡ്റേറ്റ് ധാതുക്കള്‍. അന്‍ഹൈദ്റേറ്റ് ധാതുക്കള്‍, ജിപ്സവുമായി അടുത്തബന്ധം പുലര്‍ത്തുന്നു,. ജിപ്സം എന്നത് കാല്‍ഷ്യം ആണ്‌. നമ്മടെ നാട്ടിലൊക്കെ ധരാളം കാണണ ധാതു. ഇവിടെ വെള്ളം ഇല്യാന്നേ ഉള്ളൂ. നമ്മള്‍ പോയി കണ്ട ഗുഹ ലൈംസ്റ്റോണിന്‍റെ ഇടയിലുള്ളതാണ്‌. ലൈം സ്റ്റോണ്‍ എന്ന് പറഞ്ഞാല്‍ മരുഭൂമിയില്‍ ധാരാളം കാണുന്നതാണ്‌. ഈ മരുഭൂമി പണ്ട് സമുദ്രത്തിന്‍റെ അടിയില്‍ ആയിരുന്നു എന്നത് ഓര്‍ക്കുക. കാല്‍ഷ്യം കാര്‍ബണേറ്റ് ആണ്‌ ലൈംസ്റ്റോണ്‍. ചുണ്ണാമ്പ്കല്ല്.

അത് പോട്ടെ.. നമുക്ക് ശാസ്ത്രമൊന്നും അറിയണ്ടല്ലോ.. മരുഭൂമിയിലെ കുളം കണ്ടാല്‍ മതീലോ.. :) പക്ഷെ അത് കാണണമെങ്കില്‍ അത്യാവശ്യം താഴേയ്ക്ക് ഇറങ്ങണം.. ഞാന്‍ ആദ്യപകുതിയില്‍ തന്നെ മുട്ടുമടക്കി..ബാക്കി ഉള്ളവര്‍ ഇറങ്ങുന്നതൊക്കെ കണ്ടോളൂ വീഡിയോവില്‍. എന്‍റെ വീഡിയോവില്‍ വെള്ളമില്ലാ.അതിനുമുന്നേ ഞാന്‍ മുട്ടുമടക്കിയതിനാല്‍. ശരത്ത് ആണ് വെള്ളം ഉള്ള വീഡിയോ എടുത്തിരിക്കുന്നത് :)
അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...