23 ഓഗസ്റ്റ് 2014

ഒരു കുബൂസുതീറ്റക്കാരന്‍റെ പാചകം

ഏകനാവുക, കുബൂസുതീറ്റക്കാരനാവുക, കയ്യില്‍ കുക്കിങ്ങിനു വേണ്ട അത്യാവശ്യം ഉപകരണങ്ങള്‍ ഒന്നും സൂക്ഷിക്കാതിരിക്കുക അതിലേറേ കുക്കിങ്ങിനോട് വല്യേ അഭിനിവേശമൊന്നും ഇല്യാത്തവനും ആവുക. അങ്ങനെ ഉള്ളവര്‍ക്കുള്ള ഉപായം ആണ്‌ ഇത്:

ഇന്ന് വാങ്ങീത് വെള്ളപ്പയര്‍. എന്ത് ചെയ്യും അതിനെക്കൊണ്ട് എന്ന് ഒരു എത്തും പിടീം ഇല്യാ. പിന്നെ എന്ത് പ്ലാന്‍ ചെയ്താലും ചെയ്ത് തുടങ്ങുമ്പോ ഒന്ന് തുടങ്ങിയാല്‍ തുടങ്ങ്യേ പ്ലാന്‍ മാറി മറ്റൊന്നാവുക അവസാനം തുടങ്ങീത് എന്താ അവസാനിപ്പിച്ചതെന്താ എന്നൊക്കെ ഉള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നവനായതുകൊണ്ട് ഞാന്‍ അധികം പ്ലാന്‍ ചെയ്യാനൊന്നും പോയീല്യ.

പയറെടുത്ത് വെള്ളത്തിലിട്ട് കുതര്‍പ്പിച്ചു. എന്നിട്ടവനെ കുക്കറില്‍ കയറ്റി കൂകിപ്പിച്ചു ഒരു പത്ത് പതിനഞ്ച് തവണ അവന്‍ കൂകിയപ്പോ ഓഫ്ഫ് ആക്കി കുക്കര്‍. കുക്കറില്‍ കയറ്റിയപ്പോ വെറും പച്ചവെള്ളം മാത്രം. നോ മസാല ഓര്‍ എനി അദര്‍ തിങ്ങ്സ്. അല്ലെങ്കില്‍ ആ കുക്കര്‍ കഴുകാന്‍ എനിക്ക് ആരെ കിട്ടും ഇവിടെ? സംഗതി നല്ലപോലെ വെന്തു എന്ന് തീര്‍ച്ച ആയപ്പോ വേണ്ട ഉപ്പും കുരുമുളകുപൊടിയും ഇട്ടു. കൂട്ടത്തില്‍ ലേശം ചിക്കന്‍ മസാലയും. നോട്ട്-നോ ചിക്കന്‍, ഓണ്ലി മസാല. ഓണ്‍ലി വെജ്. 

മുകളില്‍ പറഞ്ഞ മിശ്രിതം നല്ലപോലെ വെന്തപ്പോ കുറച്ച് നാളികേരപ്പാല്‍ ഒഴിച്ചു വേവിച്ചു. എന്നിട്ട് പയര്‍ നല്ലോം ഉടച്ചു. അപ്പോ എന്തോ ഒരു ജാതി ലാവ, പോലത്തെ സംഗതി കിട്ടി.

അത് മതി ഒരു കുബൂസ് കഴിക്കാന്‍ എന്ന് ഈയുള്ളവന്‍ സാക്ഷ്യപ്പെടുത്തുന്നു. വേണമെങ്കില്‍ അല്‍പ്പം ലബാന്‍, അല്‍പ്പം തൈര്‍ എന്നിവ കൂടെ ചേര്‍ക്കാം. എന്നാല്‍ ബാക്കി വരുന്ന മിശ്രിതത്തെ നക്കി കുടിയ്ക്കുകയും ചെയ്യാം എന്ന് കൂടെ സാക്ഷ്യപ്പെടുത്തുന്നു.

ആരോടും പരീക്ഷിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നില്യാ. എന്‍റെ സങ്കടം പറഞ്ഞതാ.. 

1 അഭിപ്രായം:

© Mubi പറഞ്ഞു...

ഇങ്ങിനെയും കറി വെക്കാല്ലേ...

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...