14 ഓഗസ്റ്റ് 2015

പ്രാണനാഥനെനിയ്ക്ക് നൽകിന പരമാനന്ദരസത്തെ

കാംബോജിരാഗം ആദിതാളം

പ്രാണനാഥനെനിയ്ക്ക് നൽകിന പരമാനന്ദരസത്തെ
ബാലേ! പറവാനെളുതല്ല

ഏണനേർമിഴിമാർമണേ സഖി
ഏകാന്തേ മണിമയ ശയനേ

അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ കര-
പങ്കജം കൊണ്ടവൻ തലോടി പുഞ്ചിരിതൂകി
തങ്കക്കുടമെന്നു കൊണ്ടാടീ ഗാഢം പുണർന്നു
അങ്കുരിതപുളകം കലർന്നിടുമെൻ കപോലമതിങ്കലമ്പൊടു
തിങ്കൾമുഖത്തെയണച്ചധരത്തെ നുകർന്നും പല ലീലതുടർന്നും

ഊരുമൂലത്തിൽമെല്ലെ ചാരുവാം പാണികൊണ്ടു
പാരാതെ കരികരലീലാ ഭേദങ്ങൾ ചെയ്തു
മാരരസാമ്മ്ബുരാശിവേൽകാകവിയുമാറ-
ന്നേരമതി സീൽക്കാര ഭാവവികാര പരയായൊരെൻ കുച-
ഭാരമതിങ്കലുദാര നഖക്ഷതിപേർത്തും ചെയ്തു രസം ചേർത്തും

ഉത്താനശാ യീ കാന്താൻ വിസ്താരമാർന്ന മാറിൽ
ചിത്താനന്ദത്തോടണച്ചെന്നെ ചുംബനാദികൾ
തത്താദൃശങ്ങൾ ചെയ്തു പിന്നെ എന്റെ മന്മഥ
പത്തനാംബുജമാശു കണ്ടതി ചിത്ത കൗതുകമാർന്നു മത്പതി
മത്തമതിം ഭ്രമത്തോടു സമതവഹിച്ചും മധുവുണ്ടുരസിച്ചും

സീമവെടിഞ്ഞുള്ളൊരു കാമാദ്വൈതരസത്തിൽ
സാമോദമെന്മനം ലയിച്ചു വീരായിതേ നീ-
കാമമെന്നെയും പ്രശംസിച്ചു രതി പാരവശ്യാൽ
പ്രേമവാക്യവിലാസവും മമ കോമളാധര പാനവും ബത
കാമുകനുടെ രതി കൗശലമതിനു സമാനമില്ലിഹ ഭുവിനൂനം

കാന്തനോരോരോ രതി കാന്തതന്ത്രത്തിലെന്റെ
പൂന്തികിലഴിച്ചോരുനേരം തുടങ്ങി ഞാനും
മാന്താർശരക്കടലിൽ പാരംതന്നെ മറന്നു
നീന്തിമദന ഭ്രാന്തിനാലതിതാന്തിപൂണ്ടു നിതാന്തമിങ്ങനെ
കാന്തകൃതം സുരതാന്ത മഹോൽസവഘോഷം പുനരെത്ര വിശേഷം

കാമിനീജനം കണ്ടു കാമനെന്നു കൊണ്ടാടും
കോമളാകൃതി ചാരുശീലൻ ശ്രീപദ്മനാഭ-
സ്വാമിതൻ പാദസേവാലോലൻ വല്ലഭനെന്നിൽ
പ്രേമമതിനു വിരാമമെന്നിയേ കാമലീലയിലോമലേ ശൃണു
മാമകമാനസമാശു വശീകൃതമാക്കി വിരവൊടഴൽ പോക്കി.

-------ഇരയിമ്മൻ തമ്പി

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...