31 ഡിസംബർ 2016

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-1

https://www.youtube.com/watch?v=-EVyYQpb9gM

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം.
സുനിൽ പി. ഇളയിടം

ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണും പക്ഷെ ഇതിൽ ഇല്ലാത്തത് ലോകത്ത് ഒരിടത്തും കാണുകയില്ല എന്ന് ഫലശ്രുതി അൽപ്പം ആലങ്കാരികത കലർന്നതാണ്. സുന്നത്ത് കല്യാണം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്നേ പറയാൻ പറ്റൂ. എന്നാൽ മനുഷ്യജീവിമണ്ഡലത്തിന്റെ അനുഭവമണ്ഡലത്തിൽ ഉള്ളത് ഇതിൽ കാണാൻ പറ്റും.
മനുഷ്യ സംസ്കാരം കലർപ്പാണ്. സ്വകീയമായി അതിൽ തന്നെ പൂർണ്ണമായി ഒരു സംസ്കാരവും നിലനിൽക്കുന്നില്ല. സഹസ്രാബ്ദങ്ങളിലൂടെ നാനാതരത്തിലുള്ള ജീവിതക്രമങ്ങൾ കൂടിക്കലർന്ന് പലതരത്തിൽ പരിണമിച്ച് നാനാതരത്തിൽ അർത്ഥം ഉളവാക്കി നമ്മിലേക്ക് കൈമാറി വന്ന സംസ്കാരത്തിന്റെ ബഹുശാഖിയായ ഒരു മഹാപ്രവാഹത്തെ ആണ് ഒരുപക്ഷെ നാം മഹാഭാരതം എന്ന് വിളിച്ച് പോരുന്നത്. അതല്ലാതെ അച്ചടിയ്ക്കപ്പെട്ട ഒരു രൂപത്തെ അല്ല.

ആർ എൻ ദണ്ഡേക്കർ:- ജീവിതത്തിന്റെ ഏത് സ്ഥാനത്ത് നിന്നും തിരിഞ്ഞ് നോക്കിയാലും മനുഷ്യാവസ്ഥ ചെന്ന് പെടാവുന്ന ഏത് സ്ഥാനത്ത് നിന്നും മഹാഭാരതത്തിലേക്ക് നോക്കിയാൽ ആ അവസ്ഥ അതിൽ കാണാൻ പറ്റും. 

വലിയ കാവ്യം വലിയ ഇതിഹാസം എങ്കിലും കേരളത്തിൽ വീട്ടിൽ വായിക്കാറില്ല. കാരണം കുടുംബകലഹത്തിന്റെ കഥ ആണ് എന്നതാണ്. ആദരണീയമായിരിക്കുമ്പോൾ തന്നെ ഏതോ തരത്തിൽ അലോസരവും മഹാഭാരതം കൊണ്ട് നടക്കുന്നു. പാപം പുണ്യം എന്നതൊന്നും കൃത്യമായി പറയുന്നില്ല. ജയത്തസ്മാൽ പരാജയ.. എന്ന് യുദ്ധിഷ്ഠിരൻ. ഒരു അനുഭവത്തെ തന്നെ അതിന്റെ മറുപുറം ആക്കിക്കൊണ്ട് മഹാഭാരതം കാണിയ്ക്കുന്നു.
രാമായണത്തിൽ സത്യാസത്യവും ധർമ്മാധർമ്മങ്ങളും കറുപ്പും വെളുപ്പും പോലെ ക്ലിയർ ആണ്. മഹാഭാരതത്തിൽ സത്യത്തിനുള്ളിൽ അസത്യവും ഉണ്ട് എന്ന് കാണിക്കുന്നു.

കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനിടയിൽ മിക്കവാറും എല്ലാ വിജ്ഞാനമേഖലകളിൽ നിന്നുകൊണ്ടും മഹാഭാരതം വായിക്കപ്പെടുന്നുണ്ട്. ഏകദേശം 1300 ഓളം പുസ്തകങ്ങൾ ഇതിനിടയ്ക്ക് എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ മലയാളത്തിൽ രണ്ടാമൂഴം പോലെ പുനരാഖ്യാനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. സാഹിത്യകേന്ദ്രീകൃതമായ വായന അല്ലെങ്കിൽ മതകേന്ദ്രീകൃതമായ വായനമാത്രമേ മലയാളത്തിൽ ഉള്ളൂ. 

വി.എസ് സൂക്താങ്കാർ:- മഹാഭാരതം ഒരു പേരാലിനെ പോലെ തായ്ത്തടി നിലമ്പൊത്തിയാലും പ്രദേശമാകെ പടർന്ന് നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ മഹാഭാരതം വിഭിന്നരീതിയിൽ വായിക്കപ്പെട്ടു. അദ്ധ്യാത്മവിചാരം മുതൽ വിഭിന്നലിംഗികരീതിയിൽ ഉള്ളവരെ പറ്റി കൂടെ മഹാഭാരതത്തിൽ ഉണ്ട്. ആ രീതിയിൽ എല്ലാം വായിക്കപ്പെട്ടു.

മഹാഭാരതത്തിന്റെ ആന്തരികബഹുത്വത്തെ കെട്ടഴിച്ച് വിടുക എന്നതിൽ ഊന്നിയാണ് ഈ വായന.

നാരായണഗുരു ആത്മം എന്നതിനെ അപരവുമായി ബന്ധിപ്പിച്ചു. അവനവനാത്മസുഖത്തിനായി ആചരിക്കുന്നത് അപരന്നു ഗുണത്തിനായി വരേണം എന്ന ജനാധിപത്യ വിപ്ളവാശയം. 

പാഠസ്വരൂപം
പാഠം രൂപപ്പെട്ടുവന്ന ചരിത്രപശ്ചാത്തലം
മൂലപാഠം ഏത്? പാഠപരിണാമം ചരിത്രം
ഭഗവത്ഗീത - ചരിത്രപരമായ അടിസ്ഥാനം, പരിണാമം (എഴുത്തച്ഛന്റെ മഹാഭാരതത്തിൽ ഗീത രണ്ട് ശ്ലോകത്തിൽ ഒതുക്കി. കീഴാളകവികൾ ഗീതയെ തൊട്ടിട്ടില്ല.
മഹാഭാരതത്തിലെ ജീവിതദർശനം. സബ്ജക്റ്റീവ് ആണ്. സുനിലിന്റെ ചില തോന്നലുകൾ മാത്രം.

എ.കെ.രാമാനുജൻ: ഒരിന്ത്യക്കാരനും ഒരു ഹിന്ദുവും ആദ്യമായി മഹാഭാരതം വായിക്കുന്നില്ല. വായിക്കുന്നതിനു എത്രയോ മുന്നേ മഹാഭാരത്തിൽ പ്രവേശിച്ചിരിക്കുന്നു. അതിനുമുന്നേ ഐതിഹ്യങ്ങളായും വിശ്വാസങ്ങളായും സീരിയലുകൾ ആയും എല്ലാം അദ്ദേഹം അതിലേക്ക് പ്രവേശിച്ചിരിക്കുന്നു. സഞ്ചിതസംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഒരു കൃതിയാണ് മഹാഭാരതം. അതിനാൽ ആദ്യവായന തന്നെ പുനർവായന ആണ്. അങ്ങിനെ വായിക്കുമ്പോഴാകട്ടെ സംസ്കൃതത്തിൽ വായിക്കുന്നില്ല. പ്രാദേശികഭാഷയിൽ ആണ്. വായ്മൊഴിയിലൂടെ പ്രാദേശികഭാഷയിൽ ആണ് മഹാഭാരതം ഇത്രയും കാലം നിലനിന്നത്.

എസ്.വി. കേട്ക്കാർ. സൗതസാഹിത്യം(=സൂതന്മാരും മാഗധന്മാരും ഒക്കെ പാടിപ്പുകഴ്ത്തി അതിൽ നിന്നും ഉണ്ടായ സാഹിത്യം) എന്ന് ആണ് മഹാഭാരതത്തെ വിളിക്കുന്നത്. ബ്രാഹ്മണ പൗരോഹിത്യ ആശയങ്ങൾ നിറഞ്ഞ മന്ത്രസാഹിത്യത്തിനെതിരെ ശ്രവണപാരമ്പര്യങ്ങളിൽ വേരോടി പടർന്ന ഇന്ത്യഭാവന വികസിപ്പിച്ചെടുത്ത ഒരു ബദൽ പാരമ്പര്യമാണ് മഹാഭാരതത്തിന്റെ സാഹിത്യരീതിയായ സൗതസാഹിത്യം. മഹാഭാരതം സ്ത്രീകൾക്കും ശൂദ്രന്മാർക്കും പ്രാപ്യമായിരുന്നു. 
മഹാഭാരതത്തിൽ ഉടനീളം ഇന്ത്യയിലെ നാടോടി മിത്തുകൾ കലർന്നിരിക്കുന്നു. 

ഫിറ്റ്സ്ജെരാൾദ്. എ ജനറേറ്റീവ് മെറ്റ്രിക്സ് ഓഫ് തീംസ്, ഫിക്സഡ് ഇൻ പർട്ട് ബട്ട് വെരി ഫ്ലൂയിഡ് ആന്റ് ഡൈനാമിക്ക്. പ്രമേയങ്ങളുടെ ഒരു മൂശ, ഒരു പ്രജനകസ്ഥാനം സുനിശ്ചിതം ആണെങ്കിലും പലഭാഗത്തും അനിശ്ചിത്വം. അയവാർന്നത്. സ്ഥിരതയ്ക്ക് അകത്ത് അസ്ഥിരതയെ ഉൾക്കൊള്ളിച്ചുകൊണ്ട് എപ്പോഴും പ്രവർത്തനക്ഷമമായിരിക്കുന്ന ഒരു മൂശയായി ഇന്ത്യൻ ജീവിതത്തിൽ മഹാഭാരതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. 
മഹാഭാരത പാരമ്പര്യം എന്താണ്? അച്ചടിയ്ക്കപ്പെട്ട പാഠരൂപം കൈവരുന്നതിനു മുൻപും മഹാഭാരതം പ്രാദേസികാഖ്യാനങ്ങളായി നാടൊടിഗാനങ്ങളായി വീരസാഹസപ്രവർത്തനങ്ങളുടെ വിശദീകരണങ്ങളായി ബഹുശാഖിയായി നിലനിന്നുരുന്ന മഹാഭാരത പാരമ്പര്യത്തെ സംഗ്രഹിച്ചുകൊണ്ടാണ് ഈ എഴുതിയ പാഠരൂപം വരുന്നത്. മഹാഭാരതം ലിഖിതരൂപത്തിൽ ആരംഭിക്കുകയല്ല, മറിച്ച് അക്കാലം വരെ ചലനാത്മകമായിരുന്ന ബഹുശാഖിയായിരുന്ന മഹാഭാരതജീവിതത്തിന്റെ ഒരു സ്തംഭനാവസ്ഥയുടെ മുഹൂർത്തമാണ് മഹാഭാരതത്തിന്റെ ലിഖിതരൂപം എന്ന് ഫിറ്റ്സ്ജെരാൾഡ് പറയുന്നു. ബഹുശാഖിയായ ചലനാത്മകമായിരുന്ന മഹാഭാരതം ഒരു ഏകാത്മകരൂപമായി മാറുകയാണ് ലിഖിതരൂപം വന്നപ്പോൾ ഉണ്ടായത്. മഹാഭാരതപാരമ്പര്യം ജനിച്ചയിടമല്ല അത് സ്തംഭിച്ച് നിന്ന ഇടമാണ് ലിഖിതരൂപം. ലിഖിതരൂപം കൈവന്നതോടേ അത് മറ്റൊരു പാരമ്പര്യത്തിന്റെ അടിസ്ഥാനമായി. ഈ ലിഖിതരൂപത്തിനെ പിൻ പറ്റിക്കൊണ്ട് മറ്റ് ഇന്ത്യൻ ഭാഷകളിൽ നനാരൂപത്തിലുള്ള മദ്ധ്യകാലസാഹിത്യങ്ങളായി പരിണമിച്ച് പുതിയ ഒരു പാരമ്പര്യം ഉണ്ടായി. ഈ രണ്ട് പാരമ്പര്യങ്ങളുടേയും സംഗമരൂപമാണ് ലിഖിതരൂപം വന്ന മുഹൂർത്തം.
ഏകമാനമയാ ട്ക്സ്റ്റ് ഫോമിൽ അല്ല മഹാഭാരതവും രാമായണവും നിലനിന്നിരുന്നത്. 
ക്രിട്ടിക്കൽ എഡിഷൻ ഇറക്കാനായി ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് 1239 താളിയോലഗ്രന്ഥങ്ങൾ, മനുസ്ക്രിപ്റ്റ് സൂക്താങ്കാറും സംഘവും കളക്റ്റ് ചെയ്തു. (അതിൽ നിന്ന് തന്നെ സംസ്കൃതത്തിനും ഒരു ഏകമാനലിഖിതരൂപമല്ല എന്ന് മനസ്സിലാക്കാം.) അത് 8 ഭാഷകളിൽ ഉത്തരേന്ത്യൻ ഭാഷകളിൽ നിന്ന് 5 സൗത്തിന്ത്യയിൽ നിന്നും 3 ഭാഷകൾ എന്നിവയിൽ നിന്നും സെലക്റ്റ് ചെയ്തതാണ് ഇപ്പോ ശുദ്ധപാഠമായി പറയപ്പെടുന്നത്. അതും ശരിയല്ല.
പതിമൂവ്വായിരം ശ്ലോകങ്ങളുറ്റെ വ്യത്യാസം ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ മഹാഭാരതങ്ങൾ തമ്മിലുണ്ട്. രാമായണത്തിൽ ആകെ 26 ആയിരം ശ്ലോകങ്ങളേ ഉള്ളൂ എന്ന് ഓർക്കുക.
പകർത്തിയെഴുതുമ്പോൾ മാറ്റപ്പെടുന്നുമുണ്ട്. വ്യാസൻ ഗണപതിയ്ക്ക് പറഞ്ഞ് കൊടുത്ത് ഗണപതി എഴുതിയതാണ് എന്നത് ദക്ഷിണേന്ത്യൻ പാഠങ്ങളിൽ ഇല്ല. അത് ഉത്തരേന്ത്യൻ പാഠങ്ങളിൽ മാത്രം. അപ്പോൾ തന്നെ വ്യത്യാസം മനസ്സിലാവുമല്ലൊ.

ഇന്ത്യയ്ക്ക് പുറത്തും മഹാഭാരത പാരമ്പര്യം വിവിധരൂപത്തിൽ നിലനിൽക്കുന്നുണ്ട്. 

മഹാഭാരതത്തിന്റെ പർവ്വസ്വരൂപം - 18 പർവ്വങ്ങൾ. ഇത് എല്ലാകാലത്തും ഇങ്ങനെ ആയിരുന്നുവോ എന്ന് വ്യക്തമല്ല. ഈ പർവ്വങ്ങൾക്ക് ശേഷവും ഹരിവംശം എന്ന കൃതി മഹാഭാരതത്തിന്റെ ഭാഗമായി പണ്ട് കണക്കാക്കിയിരുന്നു. രാമായണം - ഉത്തരരാമായണം എന്ന പോലെ മഹാഭാരതം - ഹരിവംശം

ശാന്തിപർവ്വം അനുശാസനപർവ്വങ്ങൾ പിൽക്കാലത്ത് കൂട്ടിചേർത്തതാണ്. ആദിപർവ്വത്തിന്റെ ചിലഭാഗങ്ങളും പിൽക്കാലകൂട്ടിച്ചേർക്കൽ ആണ്. ഇവപ്രബോധനാത്മകമായവയാണ്. പ്രാദേശികവ്യാഖ്യാനങ്ങളിൽ ഇവ ഇല്ല.

ആദിപർവ്വം അവസാനിക്കുന്നത് ഖാണ്ഡവപർവ്വത്തിലാണ്. അഗ്നി മഹാഭാരത്തിൽ ഉടനീളം ഉണ്ട്. അരക്കില്ലം, അശ്വഥമാവ് പാണ്ഡവകുടീരം കത്തിയ്ക്കുന്നത് അങ്ങനെ അങ്ങനെ.. ധാരാളം

സഭാപർവ്വം ചൂതാട്ടവും വനത്തിൽ പോകുന്നു

വനപർവ്വം: ധാരാളം ഉപകഥകൾ. യക്ഷപ്രശ്നം. നളോപാഖ്യാനം, ശ്രീരാമൻ

വിരാടപർവ്വം: അജ്ഞാതവാസം. കീചകവധം

ഉദ്യോഗപർവ്വം: യുദ്ധം. ദ്രൗപദിയും കുന്തിയും യുദ്ധത്തിനെ പ്രോത്സാഹിപ്പിക്കുന്നു. മറ്റെല്ലാവരും സമാധാനദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. കൃഷ്ണൻ കേന്ദ്രകഥാപാത്രമായി മാറുന്നു.

ഭീഷ്മപർവ്വം: യുദ്ധം നടക്കുന്നു. കമന്ററി യുദ്ധം തുടങ്ങുമ്പോൾ തുടങ്ങുന്നില്ല. പത്താം ദിവസം യുദ്ധം കഴിഞ്ഞ് സഞ്ജയൻ തിരിച്ച് വന്ന് ഭീഷ്മർ വീണു എന്ന് പറഞ്ഞ് തുടങ്ങുന്നു.
ശരശയ്യ

ദ്രോണപർവ്വം: അഭിമന്യു മരണം അശ്വഥാമാവ്. ദ്രോണരുടെ മരണം

കർണ്ണപർവ്വം. ദുശ്ശാസനവധം

ശല്യപർവ്വം: ദുര്യോധനൻ പരാജയപ്പെടുന്നു. ദുര്യോധനനും സുയോധനനും ഒരാളാണ്

ശൗക്തികപർവ്വം: അശ്വഥാമാവ് പടനായകൻ. പാണ്ഡവരുടെ കുടീരം കത്തിയ്ക്കുന്നു. മുഴുവരേയും വെട്ടിക്കൊല്ലുന്നു. പാണ്ഡവർ രക്ഷപ്പെടുത്തുന്നു സാത്വികിയും രക്ഷപ്പെടുന്നു. അവശേഷിക്കുന്നത് 9 പേർ മാത്രം. 

സ്ത്രീപർവ്വം: ഗാന്ധാരി കണ്ണിലെ കെട്ടഴിയ്ക്കുന്നു. കൃഷ്ണനെ ശപിക്കുന്നു

ശാന്തിപർവ്വം:

അനുശാസനപർവ്വം:
അശ്വമേധപർവ്വം: അനുഗീത. പരീക്ഷിത്തിനെ ജീവിപ്പിക്കുന്നു. അനുഗീത ആലപിക്കുന്നു. ബ്രാഹ്മണരീതി അനുഗീതയിൽ കൂടുതൽ.

ആശ്രമവാസികാപർവ്വം:

മൗസലപർവ്വം: കൃഷ്ണവംശം മരിക്കുന്നു

മഹാപ്രസ്ഥാനപർവ്വം:

സ്വർഗ്ഗാരോഹണപർവ്വം:


ഇന്നത്തെ രൂപത്തിലുള്ള ഒരുലക്ഷത്തോളം ശ്ലോകങ്ങൾ ഉള്ള മഹാഭാരതത്തിനെ പറ്റി പറയുന്ന ആദ്യസൂചന അഞ്ചാം നൂറ്റാണ്ടിലെ ഒരു ശിലാശാസനത്തിൽ നിന്നാണ്. വടക്കേ ഇന്ത്യയിലെ ഖോഹ എന്ന സ്ഥലത്ത് നിന്ന് ലഭിച്ചതാണ് ഈ ശിലാശാസനം. ശതസഹസ്രീസംഹിത എന്ന് ഈ ശിലാശാസനത്തിൽ മഹാഭാരതത്തെ പറ്റി പറയുന്നു. അതിനു മുൻപ് ഗ്രീക്കുകാരനായ ഡോൺ ക്രിസ്റ്റോസം ഇന്ത്യയ്ക്ക് ഒരു ലക്ഷം ശ്ലോകങ്ങൾ ഉള്ള ഇലിയഡ് ഉണ്ട് എന്ന് എ.ഡി ഒന്നാം നൂറ്റാണ്ടിൽ പറഞ്ഞതായി കാണുന്നുണ്ട്. അത് ക്രിസോസ്റ്റം പറഞ്ഞതായി പറയുന്നതാണ് കണ്ട് പിടിച്ചിരിക്കുന്നത്. അത് ശരിയാണോ എന്ന് കൃത്യമായി അറിയില്ല. ലോകത്തിലെ ഏറ്റവും വലിയ കാവ്യം ആണ്.

ഒറ്റയ്ക്ക് ഒരാൾ എഴുതിയതാണോ എന്ന് സംശയം. അത് വലിപ്പം കൊണ്ടല്ല. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിവർത്തനം പ്രസിദ്ധമാണല്ലൊ. ആ രീതി പ്രസിദ്ധ കഥ ആണല്ലൊ. അനുക്ഷണം തർജ്ജുമ ചെയ്തതാണല്ലൊ. 
പദ്യത്തിലും ഗദ്യത്തിലും മഹാഭാരതമുള്ള അപൂർവ്വം ഇന്ത്യൻ ഭാഷകളിൽ ഒന്നാണ് മലയാളം. ഈ പാരമ്പര്യം വെച്ച് നോക്കിയാൽ അങ്ങനെ ഒരാൾക്ക് ഒറ്റയ്ക്ക് എഴുതാൻ പറ്റും. എന്നാൽ മഹാഭാരതത്തിന്റെ അഭ്യന്തരഘടന വെച്ചാണ് പറയുന്നത്. ജയം 8000 ശ്ലോകങ്ങൾ. 24000 ശ്ലോകങ്ങൾ ഉള്ള ഭാരതം എന്നും പിന്നീട് ഒരു ലക്ഷം ശ്ലോകങ്ങൾ ഉള്ള മഹാഭാരതമായി പരിണമിച്ചു. വ്യാസനാൽ ക്രോഡീകരിച്ചത് 8000 ശ്ലോകങ്ങൾ ഉള്ള ജയം ആയിരുന്നു. 
നാഷണനൽ ലൈബ്രറിയിൽ പുസ്തകം ചേർക്കുന്നതുപോലെ ആണ് മഹാഭാരതത്തിൽ ആശയങ്ങൾ കൂട്ടിച്ചേർത്തിരുന്നത്. വെട്ടിക്കളഞ്ഞിട്ടില്ല. കൂട്ടിച്ചേർക്കലുകളേ നടന്നുള്ളൂ.
വ്യാസശിഷ്യനായ ജൈമിനിയുടെ ഭാരതത്തിൽ കൗരവകേന്ദ്രീകൃതമാണ്. അതിലെ ചില ഭാഗങ്ങൾ ഇന്നും ലഭ്യമാണ്. വൈശ്യമ്പായനൻ എന്ന ശിഷ്യന്റെ വേർഷൻ ആണ് നമുക്ക് ഇന്ന് കോമൺ ആയത്. 

വ്യാസൻ എന്ന വാക്കിനർത്ഥം കമ്പൈലർ അല്ലെങ്കിൽ സംശോധകൻ. കൃഷ്ണദൈപായനൻ എന്നതിനർത്ഥം ദ്വീപിൽ പാർക്കുന്ന കറുത്തവൻ എന്നാണ് അർത്ഥം.
ബ്രഹ്മാവിന്റെ അംശാവതരമായിരുന്ന വ്യാസൻ മഹാഭാരതത്തിന്റെ അവസാനഭാഗങ്ങളിൽ എത്തുമ്പോഴേക്കും വിഷ്ണുനാരായണന്റെ രൂപമായി മാറ്റം സംഭവിയ്ക്കുന്നു. ഇത് കാണിക്കുന്നത് സമൂഹത്തിന്റെ മാറ്റമാണ്. 

പാഠങ്ങൾക്കുള്ളിൽ പാഠങ്ങൾ. എല്ലാ ആഖ്യാനങ്ങളുടേയും ആഖ്യാനമായി മാറി. ആദ്യ ആഖ്യാതാവ് ഏറ്റവും അവസാനത്തേത് ആണ്. 

ആവർത്തനങ്ങളും ആരോഹണങ്ങളുമായ ഒരു പാറ്റേൺ മഹാഭാരതത്തിനുണ്ട്. ആവർത്തിച്ച് ആവർത്തിച്ച് സൗന്ദര്യം കൂട്ടുന്ന ഒരു രീതി ഇന്ത്യൻ സമൂഹത്തിൽ പണ്ടേ ഉള്ളതാണ്.

(ഇത് ഒരു ചുരുക്കം മാത്രമാണ്. മുഴുവൻ കേൾക്കുക തന്നെ ചെയ്യുക. ചുരുക്കി എഴുതിയതിൽ തെറ്റുണ്ടാകാം. ഞാൻ ഉത്തരവാദി അല്ല.)

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അന്തർദ്ദേശീയമായി ആഗോളപരമായി മനുഷ്യവംശംഒന്നായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഭൂപടത്തിലെ വരകൾക്കനുസരിച്ച്, ദേശീയപരമായും, ദേശപരമായും, ഭാഷാടിസ്ഥാനത്തിലും ഉൾവലിഞ്ഞ് മത ജാതിയതകളിലേക്ക് വരെ ചൂരുങ്ങി ചുരുങ്ങി, സ്വന്തം തറവാട്ടിലേക്ക് മാത്രം ഒതുങ്ങി പോയ മനുഷ്യർക്ക് - സ്വയം മനസ്സിലാക്കുവാനും, തന്റെ പിന്നാമ്പുറ ചരിത്രങ്ങൾ എത്തിനോക്കുവാനും പറ്റുന്ന ഒരു അസ്സൽ പ്രഭാഷണ പരമ്പര തന്നെയാണിത്...!
പുരാതനമായ തെക്കനേഷ്യൻ വംശജരുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ ചരിത്ര രൂപങ്ങൾ മുഴുവൻ തീർത്തും ഒരു ഭൗതികമായ കാഴ്ച്ച വട്ടത്തിലൂടെ ഡോ: സുനിൽ പി.ഇളയടം അത്യുജ്ജ്വലമായി തന്നെ അഞ്ച് പ്രഭാഷണ പരമ്പരകളായി വിശദീകരിച്ച് തന്നിരിക്കുകയാണിവിടെ
ഇത് ഒരു കെട്ട് കഥയല്ല. ഒരു ക്ഷത്രിയ കൂലത്തിലെ രണ്ട് വിഭാഗക്കാരോടൊപ്പം നിന്ന് തദ്ദേശ വാസികളും, അല്ലാത്തവരും കൂടി അന്ന് നടന്ന മഹായുദ്ധത്തിന്റെയും ആയതിന്റെ പിന്നാമ്പുറങ്ങളുടെയും മഹത്തായ ചരിതം തന്നെയാണ്. അന്നുണ്ടായിരുന്ന വർണ്ണ ധർമ്മ പാരമ്പര്യാധിഷ്ടിത ജീവിത വ്യവസ്ഥകളും കുല ഗോത്ര പാരമ്പര്യ സംവിധാനങ്ങളുമെല്ലാം ആധുനിക വസ്തുനിഷ്ഠകളുമായി സംയോജിപ്പിച്ച് മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം വ്യക്തമക്കിത്തരുകയാണ് പ്രഭാഷകൻ.
വളരെ കൗതുകകരവും അതി മനോഹാരിതകളും കൊണ്ട് നമ്മുടെ ഇതിഹാസ ചരിത്രത്തെ തൊട്ടറിയാവുന്ന കേട്ടറിയാവുന്ന എപ്പിസോഡുകൾ::
ഒരു പാടൊരുപാട് നന്ദി പ്രൊഫ: സുനിൽ പി.ഇളയിടം
മഹാഭാരതം ഒരു പാഠമല്ല ഒരു പ്രക്രിയയാണ്
ഇതിഹാസമെന്നാൽ അതിപ്രകാരം സംഭവിക്കപ്പെട്ടത് സംഭവിച്ചുകൊണ്ടിരിക്കുന്നത് സംഭവിക വാൻ പോകന്നത് എന്നൊക്കെ അർത്ഥവത്താകുന്ന ചരിതങ്ങളാണല്ലൊ
അതെ അതു തന്നെ
മഹത്തായ മഹാഭാരതം.ഈ പ്രഭാഷണം പൂർണമായും ശ്രദ്ധയോടെ ഞാൻ ഇന്ന് കേട്ടു. അറിവ്, ആധികാരികത, പുരോഗമന സ്വഭാവമുള്ള നിരീക്ഷണങ്ങൾ - തീർച്ചയായും എല്ലാ മലയാളികളും ശ്രദ്ധിക്കേണ്ട ഒരു പ്രഭാഷണം.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...