01 ജനുവരി 2017

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-3

മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം-3
സുനിൽ പി ഇളയിടം

https://www.youtube.com/watch?v=oONmsYqs5DU

മൂലപാഠങ്ങളിൽ നിന്ന് ശുദ്ധപാഠത്തിലേക്ക്

എങ്ങനെ ഒക്കെ ആണ് മഹാഭാരതം ആധുനികമായ ഒരു ഘട്ടത്തിൽ വായിക്കപ്പെടുകയും പലതരത്തിലുള്ള വിശദീകരണങ്ങൾ മഹാഭരതത്തിനെ ചൊല്ലി കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളിൽ വികസിച്ച് വരുകയും ചെയ്തതാണ് അതിലെ ഒരു അന്വേഷണം വിഷയം.

മഹാഭാരതത്തിന്റെ ജീവിതചരിത്രത്തിലെ നിർണ്ണായകമായ ശുദ്ധപാഠനിർമ്മിതി ആണ് രണ്ടാമത്തേത്.

എന്തിനു വായനകളുടെ ചരിത്രത്തിലേക്ക് നോക്കുന്നു? നമ്മളാരും ഒരു ശൂന്യസ്ഥലത്ത് നിന്ന് ഒരു കൃതിയെ വായിക്കുന്നില്ല. ഇക്കാലമെല്ലാമുണ്ടായ വായനാനുഭവങ്ങളുടേയും ആ വായനകളിലൂടെ വികസിച്ച് വന്ന അർത്ഥധാരണകളുടേയും അകത്തുനിന്നുകൊണ്ട് അല്ലാതെ, കേവലവും സ്വതന്ത്രവുമായ ഒരു സ്ഥാനത്ത് നിന്ന് നമുക്ക് ഒരു കൃതിയേയും വായിക്കാൻ പറ്റില്ല. വായനയിൽ മാത്രമല്ല, മനുഷ്യാനുഭവത്തിന്റെ ഏത്പ്രകൃതത്തിലും ഈ ഒരു പ്രശ്നം അടങ്ങിയിട്ടുണ്ട്. നാം കാണുന്നതും കേൾക്കുന്നതും നമ്മുടെ കേൾവിയുടേയും കാഴ്ച്ചയുടേയും ചരിത്രത്തിനുള്ളിലാണ്. മനുഷ്യഭാവന കഴിഞ്ഞ സഹസ്രാബ്ധങ്ങൾ കൊണ്ട് രൂപപ്പെടുത്തിയെടുത്ത അർത്ഥതാൽപ്പര്യങ്ങളും മുഴുവൻ ഊറിക്കൂടി നിൽക്കുന്ന ഒരു ചന്ദ്രനിലേക്കാണ് നമ്മൾ ഇന്ന് നോക്കുന്നത്. അതുകൊണ്ട് നാം കാനുന്നത് നമ്മുടെ കണ്ണിലൂടെ വരുന്ന ഇന്ദ്രിയസംവേദനപരമായ ഒന്നിനെ മാത്രം അല്ല നാം കാണുന്നത് ചരിത്രപരമായ ഒന്നാണ്.
വർത്തമാനത്തിൽ നാം ജീവിക്കുന്നു എന്നതിനർത്ഥം  ചരിത്രത്തിൽ നാം നിലകൊള്ളുന്നു എന്നത് ആണ്.
മഹാഭാരതം എത്രയോ വായനകളിലൂടെ കടന്ന് പോന്ന ഒന്നാണ്. കഴിഞ്ഞ രണ്ടായിരം വർഷക്കാലത്തിനിടയിൽ മനുഷ്യവംശം അതിനെ പലനിലയിൽ അഭിസംബോധന ചെയ്തു, പലനിലകളിൽ കടന്ന് പോയി പലതരം ആശയാവലികൾ അതിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെട്ടു. ഇങ്ങനെ ഉൽപ്പാദിപ്പിക്കപ്പെട്ട ആശയാവലികളോട് ഏതെങ്കിലും തരത്തിൽ ചേർന്നും ചേരാതെ നിന്നും ഒക്കെ ആണ് നാം ഇന്ന് മഹാഭാരതം വായിക്കുന്നത്. അതല്ലാതെ ശുദ്ധമായി സ്വതന്ത്രമായി നിഷ്പക്ഷമായി അല്ല.
ഇന്ന് ഞാൻ പറയുന്നത് മഹാഭാരതത്തിന്റെ ആധുനിക ജീവിതം എങ്ങിനെ അരങ്ങേറി എന്നാണ് പ്രധാനമായും പറയുന്നത്.
മഹാഭാരതത്തിനു കൃസ്തുവർഷം അഞ്ചാം നൂറ്റാണ്ടോടെ വ്യവസ്ഥാപിതമായ ഒരു പാഠരൂപം, ഇന്ന് നമ്മൾ കാണുന്നതരത്തിൽ ഒരു ലക്ഷം ശ്ലോകങ്ങൾ നിറഞ്ഞ മഹാഭാരതം ആയി തീർന്നു. ഇതോടെ മഹാഭാരതം നിശ്ചലമാവുകയല്ല ചെയ്തത്. ഈ വ്യവസ്ഥാപിത പാഠം മറ്റ് നിലകളിലേക്ക് പൊട്ടിക്കിളർക്കാൻ തുടങ്ങി. 1) പ്രാദേശിക ഭാഷകളിലേക്ക് പുതിയ രൂപത്തിൽ (പരിഭാഷ) പുതിയ പാഠത്തിൽ എത്തി. വിവർത്തനം ഇന്ന് കാണുന്നരീതിയിൽ അല്ലായിരുന്നു മുൻപ് ഉണ്ടായിരുന്നത്. മൂലത്തിന്റെ പദാനുപദം അല്ല എന്നർത്ഥം. കുറച്ചുകൂടെ സ്വതന്ത്രമായിരുന്നു അന്നത്തെ വിവർത്തനരീതി.
2) ശതസഹസ്രി സംഹിതയായ മഹാഭാരതം പ്രതി എവിടെ ഉണ്ട്? ഏറ്റവും പഴയ പ്രതി പതിനാറാം നൂറ്റാണ്ടിൽ കണ്ടെടുത്തതാണ്. അതിനാൽ ഈ ഇടയിൽ ഉള്ള കാലത്ത് ലിഖിതരൂപത്തിനു എന്ത് പറ്റി? ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും കണ്ടെടുത്ത പ്രതികൾക്ക് ഏകരൂപം അല്ല ഉള്ളത്. തെക്കെഇന്ത്യൻ പാഠങ്ങളിൽ വടക്കേഇന്ത്യൻ പാഠങ്ങളേക്കാൾ  പതിമൂവ്വായിരം ശ്ലോകങ്ങൾ കൂടുതൽ ഉണ്ട്. ആദിമമായ ഏകപാഠം സമ്പൂർണ്ണമായി അപ്രത്യക്ഷമായി. അനന്തവൈവിദ്ധ്യങ്ങൾ ഉള്ളതായി മഹാഭാരതം. ഇങ്ങനെ സമ്പൂർണ്ണമായി ചിതറിയ ഒരു മഹാഭാരതത്തെ ആണ് പതിനെട്ടാം നൂറ്റാണ്ടിൽ പാശ്ചാത്യപണ്ഡിതർ കണ്ടത്. അപ്പോഴാണ് ഇതിനെ ക്രമീകരിയ്ക്കപ്പെട്ട ഞ്ജാനരൂപമാക്കി മാറ്റണം എന്ന് തോന്നൽ ഉണ്ടാകുന്നത്. ഈ സമയത്ത് തന്നെ ആണ് യൂറൊപ്പിനെ കേന്ദ്രീകരിച്ച് യൂറോപ്യൻ സർവകലാശാലകളിൽ പ്രാചീനക്ലാസ്സിക്കൽ കൃതികളുടെ ഗ്രീക്ക് റോമൻ കൃതികളുടെ ഒക്കെ സംശോധനം നടക്കുന്നത്. അവരുടെ ഒക്കെ ശുദ്ധപാഠങ്ങൾ കണ്ടെടുക്കപ്പെടുന്നു അങ്ങനെ ഭൂതകാലം മഹത്വപൂർണ്ണമായി തീരുന്നു.

ഇങ്ങനെ ഭൂതകാലത്തിന്റെ മഹത്വപൂർണ്ണമായ പുനസ്ഥാപനം അരങ്ങേറുന്ന ഘട്ടത്തിൽ യൂറോപ്പ് സംസ്കൃതത്തിലേക്ക് വരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ബംഗാളിൽ ജഡ്ജിഒയായിരുന്ന വില്യം ജോൺസ് സംസ്കൃതഭാഷയും യൂറോപ്യൻ ഭാഷകളും തമ്മിൽ കുടുംബപരമായി ബന്ധമുണ്ട് എന്ന് കണ്ടെത്തുന്നു. ഭൂതകാലത്ത് നമ്മൾ (ഇന്ത്യയും യൂറോപ്പും) ഒരു കുടുംബമാണ് എന്ന് തോന്നാൻ ഈ ഭാഷാകുടുംബം എന്ന ആശയം കൊണ്ട് സാധിച്ചു. ഏഷ്യാറ്റിക്ക് സൊസൈറ്റി സ്ഥാപിച്ചു.

കൊളോണിയൽ ആംഗ്ലിസിസ്റ്റുകൾ ചിന്താ രീതി ഭാരതീയർ പ്രാകൃതർ എന്ന്. മറ്റൊന്ന് പൗരസ്ത്യവാദം. യൂട്ടിലിറ്റേറിയനിസം. ഈ മൂന്ന് വ്യവഹരങ്ങൾ ആണ് പത്തൊമ്പതാം നൂറ്റാണ്ടിലെ നമ്മുടെ അറിവിനെ വിജ്ഞാനാന്വേഷണങ്ങൾ സ്വാധീനിച്ചിരുന്നത്.

ആംഗ്ലിസിസ്റ്റുകൾ മഹാഭാരതവുമായി ബന്ധപ്പെട്ടില്ല.

പൗരസ്ത്യവാദികൾ മഹാഭാരതത്തിന്റെ മൂലപാഠം കണ്ടെത്താൻ ശ്രമിച്ചു. എപിക്ക് ന്യൂക്ലിയസ് കണ്ടെത്താൻ ശ്രമിച്ചു. അതിനായിട്ട് യൂറൊപ്പ്യൻ സർവകലാശാലകളിൽ വികസിച്ച് വന്ന (മെത്തഡോളജി) രീതിശാസ്ത്രസമീപനങ്ങൾ ഉപയോഗിക്കുക. ഭാഷാവിജ്ഞാനം, താരതമ്യപഠനം തുടങ്ങിയ രീതിശാസ്ത്ര സമീപനങ്ങൾ.

മറ്റൊരു വഴി മാഹാഭാരതത്തെ ആകമാനം പ്രതീകപരമായി കാണുക. ഇന്നും നമ്മുടെ ഇടയിൽ വേരോട്ടമുള്ള പൊതുസമീപനം ഇതാണ്.

ആ സമയം മഹാഭാരതം യൂറോപ്പിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വിൽക്കിൻസ് ആണ് ആദ്യം അത് ചെയ്തത്. 19 നൂറ്റാണ്ട് തുടക്കത്തോടേ മഹാഭാരതത്തിന്റെ താരതമ്യാത്മക പഠനരീതി തുടങ്ങി. ഫ്രാൻസ് ബോപ് നളോപാഖ്യാനം അന്ന് ലഭ്യമായ 6 മനുസ്ക്രിപ്റ്റ് പരിശോധിച്ച് ലത്തീൻ ഭാഷയിലാക്കി.
ഇതിനു മിക്കവാറും യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷ ഉണ്ടായി. മഹാഭാരാതവും അങ്ങനെ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ചൈനീസിലേക്ക് പൂർണ്ണമായും വിവർത്തനം ചെയ്യപ്പെട്ടു.
ഇന്ത്യക്കാർ തന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. കിസരി മോഹൻ ഗാംഗുലി, മന്മഥനാഥ ദത്ത എന്നിവരുടെ വിവർത്തനങ്ങൾ ആധികാരികമായി കരുതുന്നു.
മഹാഭാരതത്തിലെ സംസ്കൃതഭാഷാരൂപം നോക്കിയാൽ മൂന്ന് ഘട്ടങ്ങളിലെ സംസ്കൃതശൈലികൾ/അടരുകൾ ഉണ്ട്എന്ന് ഫ്രാൻസ് ബോപ് പറയുന്നു. വേദിക്ക് സാൻസ്ക്രിറ്റ്, ബിസി അവസാന നൂറ്റാണ്ടുകളിൽ പുരാണസാഹിത്യത്തിലെ സംസ്കൃതം, ക്ലാസ്സിക്കൽ സംസ്കൃതമെന്ന് പറയുന്ന ഗുപ്തകാലത്തെ സംസ്കൃതം (കാളിദാസന്റെ സംസ്കൃതം) ഇവയും ഉണ്ട്.
കൃസ്റ്റ്യൻ ലാ‍സൺ നോർവീജിയൻ ഓറിയന്റലിസ്റ്റ്. ബിസി നാനൂറുമുതൽ എ ഡി നാനൂറുവരെയുള്ള 800 വർഷക്കാലത്തിനിടയിലാണ് മഹാഭാരതം നാലുഘട്ടങ്ങളിൽ ആയി അതിന്റെ പൂർണ്ണരൂപത്തിൽ എത്തിയത് എന്ന് നിരീക്ഷിക്കുന്നു. ഉഗ്രശ്രവസ്സിന്റേതായി വരുന്ന പാഠമാണ് മഹാഭാരതത്തിന്റെ ശരിയാ പാഠം എന്ന് അദ്ദേഹം പറയുന്നു. കൃഷ്ണകഥകൾ മഹാഭാരതത്തിന്റെ ഭാഗമല്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അഡോൾഫ് ഹോൾസ്മാൻ ജർമ്മൻ ഭാഷാവിഞ്ജാനപണ്ഡിതൻ. ഭഗവദ്ഗീത ധർമ്മ സംസ്ഥാപനമാണ് എങ്കിലും പാണ്ഡവവിജയങ്ങൾ എല്ലാം തന്നെ അധാർമ്മികരീതികളിലൂടെ ആണ് എന്നതും അത്തരം ഒരു ധാർമ്മികസമസ്യ മഹാഭാരതത്തിൽ ഉണ്ട് എന്നും പറഞ്ഞു. അതിനുത്തരമായി ഇത് കൗരവകേന്ദ്രീകൃതമായ ഒരു കൃതിയാണ് എന്ന് പറയുകയും ചെയ്തു. കർണ്ണനായിരുന്നു നായകൻ. പിന്നീട് കേന്ദ്രം മാറുകയാണ് ഉണ്ടായത്.

ലിയോപോൾഡ്ോൺഷ്രോഡർ എന്ന പണ്ഡ്ഡിതൻ പറയുന്നത് ഇത് കൗരവരും കൃഷ്ണനും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് പാണ്ഡവർ പിന്നീട് കൂട്ടിച്ചേർത്തതാണ് എന്നാണ്. കൗരവരെന്ന് പറയുന്നത് രാജത്വത്തിലേക്ക് പരിണമിച്ചെത്തിയ ഒന്നായിട്ടും കൃഷ്ണൻ എന്ന് പറയുന്നത് വൃഷ്ണികളുടെ നായകനായിട്ടും നിൽക്കുന്നതാണ് ഇതിന്റെ സംഘർഷ സാധ്യത.

ജി ഗേഴ്സൺ എന്ന് പറയുന്ന ആൾ അദ്ദേഹം ഇത് വേദങ്ങളിൽ ഒക്കെ പറയുന്ന ബ്രാഹ്മണ അബ്രാഹ്മണ യുദ്ധത്തിന്റെ ദാശരാഞ്ജം എന്നൊക്കെ വേദങ്ങൾ പറയുന്ന യുദ്ധത്തിന്റെ ഒരു കഥാൽമകമായ പുനരാഖ്യാനമായി മഹാഭാരതത്തെ പറയുന്നു.

സോറൻസൺ, ഇന്റക്സ് ഓഫ് ദ നേംസ് ഇൻ ദ മഹാഭാരത എന്ന പുസ്തകം എഴുതി പുറത്ത് കൊണ്ടുവന്നു. ഇദ്ദേഹം എണ്ണായിരം മൂലശ്ലോകങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ഇത് ജയം എന്ന പേരിലുള്ള ആദ്യകൃതിയാണോ അതോ മഹാഭാരതസാരസ്യം അടങ്ങിയ ശ്ലോകങ്ങൾ ആണോ എന്നത് ഒരു തർക്ക വിഷയം ആണ്.

വീരഗാനങ്ങളുടെ രൂപത്തിൽ സൂതന്മാരും മാഗധന്മാരും പാടിനടന്നിരുന്ന വീരഗാനങ്ങളുടെ രൂപത്തിൽ ഒരു ആദിമരൂപം ഉണ്ടായിരുന്നു മഹാഭാരതത്തിനു (ജയം). അതിലേക്ക് കുരുവംശഗാഥകൾ കൂടി ചേർത്ത് “മഹാരഥം/ ഭാരതം“ ആക്കി. പിന്നീട് ശാന്തിപർവ്വവും അനുശാസനപർവ്വവു തുടങ്ങിയ പ്രബോധനാത്മക ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഇന്ന് കാണുന്ന മഹാഭാരതം ആയി.

1891ൽ മഹാഭാരതത്തെ വൈദികബന്ധങ്ങളിലേക്ക് കൂട്ടിയിണക്കാൻ ഉള്ള ശ്രമങ്ങൾ ലുഡ്വിഗ്ഗ് പോലുള്ളവർ നടത്തി.

ജോസഫ് ധാൽമൻ എന്ന ജസ്യൂട്ട് പാതിരി മഹാഭാരതം ഒരാളൊറ്റയ്ക്ക് എഴുതിയതാണ് എന്ന് വാദിച്ചു. അതിൽ പ്രക്ഷിപ്തങ്ങൾ ഒന്നും ഇല്ല. പൗരസ്ത്യജനതയുടെ എല്ലാറ്റിനേയും കൂട്ടിച്ചേർക്കുന്ന സമീപനത്തെ,വിശേഷസിദ്ധിയെ കണ്ടെത്താനറിയാത്തതുകൊണ്ട് പശ്ചാത്യർ, ഇതിനെ പലരും എഴുതിയതാണ് എന്നൊക്കെ പറയുന്നത് എന്ന് വാദിച്ചു.

1901ൽ ഹോപ്കിൻസ് മഹാഭാരത ദ ഗ്രേറ്റ് എപിക്ക് ഓഫ് ഇന്ത്യ എന്ന പഠനം എഴുതി പ്രസിദ്ധീകരിച്ചു. സമഗ്രമായ പഠനം ആണ് ഇത്.

ഹോൾഡൻബർഗ് മഹാഭാരതം ഒരു അവ്യവസ്ഥയാണ് എ ടെക്സ്റ്റ് വിച്ച് ഈസ് നോട്ട് എ ടെക്സ്റ്റ് എന്ന് പറഞ്ഞു. രാക്ഷസാകാരം പൂണ്ട് ഒരു അവ്യവസ്ഥ ആയി മാറി എന്നാണ് പറയുന്നത്.

195-1960കളോടെ മഹാഭാരതപഠനം ആധുനിക ശാസ്ത്ര രീതിയിലായി.

മദലിൻ ബിയാർബ്യൂ.

ശുദ്ധപാഠം എന്നത് ശരിയാണോ എന്നറിയില്ല സംശോധിതപാഠം.
ക്രിട്ടിക്കൽ എഡിഷൻ എന്ന് ഇംഗ്ലീഷിൽ

1:50 ടൈം
1897ൽ പാരീസ് ഓറിയന്റലിസ്റ്റുകളുടെ സമ്മേളനത്തിൽ മഹാഭാരതഥിനു ക്രിട്ടിക്കൽ എഡിഷൻ വേണം എന്ന് ആവശ്യപ്പെട്ടു.
അടുത്ത സെഷനിൽ അതിനുവേണ്ടി സാൻസ്ക്രിറ്റ് എപ്പിക്ക് സൊസൈറ്റി രൂപീകരിച്ചു. 1898ൽ ഇതിന്റെ ശ്രമങ്ങളാണ് മഹാഭാരതത്തിന്റെ ക്രിട്ടിക്കൽ എഡിഷനിൻ എത്തിയത്.
ഇതാദ്യം ഏറ്റെടുത്തത് സൂക്താങ്കാറിന്റെ ഗവേഷണ ഗൈഡ് ആയിരുന്ന ഹെന്രിക് ലുഡേഴ്സ് എന്ന ജർമ്മൻ പണ്ഡിതനാണ്. അദ്ദേഹം ആദിപർവ്വതത്തിലെ 67 ശ്ലോകങ്ങൾക്ക് ശുദ്ധപാഠം തയ്യാറാക്കി. 1908ൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഒന്നാം ലോകമഹായുദ്ധം വന്നു. ശ്രമങ്ങൾ നിലച്ചു.
ഇന്ത്യയിൽ തന്നെ മഹാഭാരതത്തിന്റെ കാതലുകണ്ടെത്താനുള്ള ശ്രമങ്ങൾ മറ്റ് നിലയിൽ നടന്നിരുന്നു. രമേഷ് ചന്ദ്രദത്ത്, പ്രതാപചന്ദ്ര റോയ്

ദക്ഷിണേന്ത്യൻ പാഠം ഇറങ്ങി. 1930ൽ പി.പി.എസ് ശാസ്ത്രി സതേൺ പാഠം മദ്രാസിൽ നിന്നും ഇറക്കി.

1917 ജൂലൈ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂണെയിൽ നിലവിൽ വന്നു. ശുദ്ധപാഠനിർമ്മാണം ഇവർ ഏറ്റെടുത്തു തുടർന്നു. 70 വർഷം എടുത്തു ആയിരത്തോളം പേർ പങ്കെടുത്തു. ഇന്ത്യയുടെ നാനഭാഗങ്ങളിൽ നിന്നും ആയി 1259 കയ്യെഴുത്ത് പ്രതികൾ പരിശോധിച്ചു. ഓരോരോ ശ്ലോകങ്ങളും ഈ കയ്യെഴുത്ത് പ്രതികളിൽ ഏതേത് രൂപത്തിൽ വരുന്നു എന്ന് പരിശോധിച്ചു. അവയെ താരതമ്യം ചെയ്ത് അതിലേറ്റവും സ്വീകാര്യമായവ ഏത് എന്ന് കണ്ടെത്തി. ആ പാഠം മുഖ്യപാഠമായി കൊടുക്കുകയും അനുഭന്ധമായി മറ്റെല്ലാ പാഠങ്ങളും നൽകുകയും ചെയ്തു. ഇതിനായി കൊളേഷൻ ഷീറ്റ് ഇന്ത്യയിലെ മൂന്ന് കേന്ദ്രങ്ങളിൽ തയ്യാറാക്കി. കൽക്കട്ടയിലെ വിശ്വഭാരതി സർവ്വകലാശാലയിൽ, തഞ്ചാവൂർ & പൂണെയിലും തയ്യാറാക്കി, 30 വർഷക്കാലം ഷീറ്റുകൾ തയ്യാറാക്കാനെടുത്തു. കിട്ടിയ 1239 മനുസ്ക്രിപ്റ്റുകളിൽ വെറും പത്തെണ്ണം മാത്രമേ പൂർണ്ണ പാഠമായത് ഉള്ളൂ. ബാക്കി ഒക്കെ ഭാഗികമായാണ്. അതിനാൽ ഒരു ടെക്സ്റ്റ് എന്ന നിലയിൽ മഹാഭാരതം ഭാഗികമായും ചിതറിയുമായാണ് അതിന്റെ ടെക്സ്റ്റ് എന്ന രൂപത്തിൽ കൂടെ നിലനിന്നിരുന്നത് എന്നത് തീർച്ച. എട്ട് ഭാഷകളിലെ കയ്യെഴുത്തുപ്രതികൾ ആണ് സ്വീകരിച്ചത്.
വിരാടപർവ്വം ആണ് ആദ്യമായി ശുദ്ധപാഠമായി പുറത്ത് വന്നത്. 1966 അശ്വമേധപർവ്വം അവസാനമായി പുറത്ത് വന്നു. പിന്നീട് ഒരു ഇന്റക്സും വന്നു.

മീനിങ്ങ് ഓഫ് മഹാഭാരത - സൂക്താങ്കാർ
ക്രിട്ടിക്കൽ എഡിഷനിൽ പ്രക്ഷിപ്തം എന്ന് പറഞ്ഞ ശ്ലോകങ്ങൾ കൂടെ ചേർത്താണ് സൂക്തങ്കാറിന്റെ ഈ പ്രഭാഷണ പരമ്പര.

എന്താണ് ക്രിട്ടിക്കൽ എഡിഷന്റെ പ്രാധാന്യം? മികവും കുറവും?

മഹാഭാരതത്തിനു ഒരു ഏകപാഠം ചരിത്രത്തിൽ ആദ്യമായി ഉണ്ടായി. അതാണ് ക്രിട്ടിക്കൽ എഡിഷൺ. 23 ആയിരം ശ്ലോകങ്ങൾ പ്രക്ഷിപ്തം എന്ന് കണ്ടെത്തി. വ്യാസന്റേതായി ഒരു ഏകപാഠം ഉണ്ടോ ഇല്ലയോ എന്ന് അറിവില്ല.

ലഭ്യമായ മുഴുവൻ പാഠങ്ങളും ആ പാഠങ്ങൾ നൽകുന്ന പാഠാന്തരങ്ങളും ഈ ക്രിട്ടിക്കൽ എഡിഷനിൽ ഉണ്ട്. പലതും പരിഗണിക്കാത്ത കയ്യെഴുത്ത് പ്രതികൾ ഉണ്ട് എന്നും സമ്മതിയ്ക്കുന്നു. എല്ലാ ഭാഷകളേയും പരിഗണിച്ചിട്ടില്ല എന്നും സമ്മതിയ്ക്കുന്നു. ഇതിനേക്കാൾ മികച്ച ഒരു പാഠം ഇനി ഉണ്ടാകാൻ സാദ്ധ്യമല്ല. സംസ്കൃതകാവ്യം പ്രാദേശിക ഭാഷാലിപികളിൽ എഴുതിയ പാഠങ്ങൾ ആണ്. സംസ്കൃതം മലയാളത്തിൽ എഴുതുന്നപോലെ. അതിനെ ആണ് ഭാഷാമനുസ്ക്രിപ്റ്റ് എന്ന് പറയുന്നത്.

എട്ട് ഭാഷകളിലും ഒരുപോലെ കാണുന്നത് സ്വീകരിച്ചു. ഒരു ലക്ഷം ശ്ലോകത്തിൽ ഒമ്പതിനായിരം ശ്ലോകങ്ങൾ മാത്രമേ അങ്ങനെ ഉള്ളത് കണ്ടുള്ളൂ.

പാഠങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിൽ അധികം ഭാഷകളിൽ ഒരുപോലെ ഉള്ളത് സ്വീകരിക്കുക.
കാശ്മീരിപാഠം സ്വീകാര്യമാണ്. അതിൽ ഏറ്റവും കുറഞ്ഞകലർപ്പ് ഉള്ളത് എന്ന് കരുതുന്നു.
ദക്ഷിണേന്ത്യൻ പാഠങ്ങളും വടക്കേഇന്ത്യൻ പാഠങ്ങളും ഒരുപോലെ മികച്ചത് എങ്കിൽ വടക്കേഇന്ത്യൻ പാഠം എടുത്തു.

പാഠങ്ങളിൽ തിരുത്ത് വരുത്തരുത് (വ്യാകരണഭംഗങ്ങൾ/അക്ഷരപ്പിഴവുകൾ). സ്വീകരിച്ചവ മുഖ്യമായും മറ്റുള്ളവ അനുബന്ധമായും കൊടുക്കണം.

പിൽക്കാലപഠനങ്ങൾക്ക് ആധാരമായി.
പകർത്തെഴുത്തുകാരുടെ ഇനി വരാത്തമട്ടിൽ ഒരു സുനിശ്ചിതപാഠം മഹാഭാരതത്തിനു നൽകി

എല്ലാ പാഠഭേദങ്ങളുടേയും സൂചന ഒരൊറ്റ പാഠത്തിനകത്ത് സംഗ്രഹിക്കാനായി കഴിഞ്ഞു.
ഏതൊക്കെ പാഠാന്തരങ്ങൾ ഉണ്ട് എന്നത് ക്രിട്ടിക്കൽ എഡിഷൻ നൽകുന്നുണ്ട്.

ഇനിയങ്ങോട്ട് മഹാഭാരതത്തിൽ പ്രക്ഷിപ്തങ്ങൾ ഉണ്ടാവുക വയ്യ എന്ന നിലയ്ക്ക് സുഭദ്രമാക്കി സുനിശ്ചിതമാക്കി.

അത്യന്തം പ്രഖ്യാതമായ പലതിനേയും പ്രക്ഷിപ്തങ്ങൾ എന്ന് പറഞ്ഞ് മഹാഭാരതത്തിൽ നിന്നും ഒഴിവാക്കി.
കർണ്ണനെ സൂതപുത്രനായതുകൊണ്ട് ദ്രൗപദി കല്യാണം കഴിക്കില്ല എന്നത് പ്രക്ഷിപ്തം ആക്കി ഒഴിവാക്കി. വസ്ത്രാക്ഷേപസമയത്ത് കൃഷ്ണനിടപെട്ട് എത്രയും തീരാത്ത വസ്ത്രം നൽകുന്നത് കൃഷ്ണാനുഗ്രഹം കൊണ്ടാണ് എന്ന ഭാഗമൊക്കെ പ്രക്ഷിപ്തമാക്കി. ഇങ്ങനെ പലതും പ്രക്ഷിപ്തമാക്കി.

പരിമിതികൾ

ശുദ്ധപാഠം വൈരുദ്ധ്യം നിറഞ്ഞത്.

മഹാഭാരതത്തിന്റെ മൂലപാഠം എന്ന് പറയാൻ വയ്യ.
ഏത് കാലത്തോട് ഏത് ദേശത്തോട് ബന്ധപ്പെട്ട് കിടക്കുന്നു എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ഇല്ല. ദേശീയപാഠം.
എല്ലാ പാഠങ്ങളിലും ഒരു പോലെ കാണപ്പെട്ട പോരായ്മകൾ പിഴവുകൾ അത് ശുദ്ധപാഠത്തിലും തുടരുന്നു.

സൂക്തങ്കാറിന്റെ പ്രവർത്തനത്തിനുള്ള താൽപ്പര്യങ്ങൾ
മഹാഭാരതത്തെ ഇന്ത്യയുടെ പൗരാണികപാരമ്പര്യത്തിന്റെ ആധാരശിലയാക്കി മാറ്റുന്ന ദേശീയതയുടെ അടിസ്ഥാനസ്രോതസ്സ് ആയി മഹാഭാരതത്തെ ഉറപ്പിക്കുക.
അങ്ങനെ ഒരു നാഷണൽ ടെക്സ്റ്റ് ആയി ദേശീയ ടെക്സ്റ്റ് ആക്കി ഭൂതകാലത്തെ മാറ്റുക. അങ്ങനെ ദേശീയപാഠമാക്കി മാറ്റുമ്പോഴും ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രം അദ്ദേഹം കൈവിട്ടില്ല.
പൗരസ്ത്യവാദം ഇന്ത്യയ്ക്ക് മേൽ വെച്ച് കെട്ടിയ മഹത്വാഭിലാഷങ്ങളുടേ ലോകത്തെ ദേശീയപ്രസ്ഥാനവും ഉൾക്കൊണ്ടിരുന്നു സൂക്താങ്കാറും ഉൾക്കൊണ്ടിരുന്നു.

അച്ചടിയിൽ വരുമ്പോൾ ഭാഷയ്ക്ക് ഏകമാനത വരുന്നു.
ഇന്ത്യൻ ദേശീയതയുടെ സംഗ്രഹരൂപമായി ഇതിഹാസങ്ങളും പുരാണങ്ങളും.
ഇതുകൊണ്ടാണ് ആധുനികജീവിതത്തിലും മഹാഭാരതത്തെ പിൻ തള്ളാതെ ഇരിക്കുന്നത്.

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ലോകം മുഴുവൻ പ്രചുര
പ്രചാരം നേടിയ പ്രാചീന
ഭാരതത്തിന്റെയും , പുരാതനമായ
തെക്കനേഷ്യൻ വംശജരുടെ ഇതിഹാസമായ
മഹാഭാരതത്തിന്റെ ചരിത്ര രൂപങ്ങൾ മുഴുവൻ
തീർത്തും - ഒരു ഭൗതികമായ കാഴ്ച്ച വട്ടത്തിലൂടെ
ഡോ: സുനിൽ പി.ഇളയിടം അത്യുജ്ജ്വലമായി തന്നെ
അഞ്ച് ദിവസത്തെ പ്രഭാഷണ പരമ്പരകളായി അവതരിപ്പിച്ചതിന്റെ
വീഡിയൊ ക്ലിപ്പുകളുടെ , ഓരോ അദ്ധ്യായങ്ങളായി തിരിച്ചുള്ള
വിജ്ഞാനപ്രദമായ , വിശദീകരണങ്ങളുടെ ഒരോ പഠനങ്ങൾ തന്നെയാണിത് ...

താങ്കളുടെ ഈ പോസ്റ്റുകളുടെ ലിങ്കുകൾ ,
ഞാൻ ഇതിനെ കുറിച്ച്എഴുതിയ ആലേഖനത്തിൽ
ചേർത്തിട്ടുണ്ട് കേട്ടോ ഭായ് .
Thanks

SunilKumar Elamkulam Muthukurussi പറഞ്ഞു...

Thanks...

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...