01 ജൂലൈ 2017

Deepak Unnikrishnan - TEMPORARY PEOPLEDeepak Unnikrishnan
TEMPORARY PEOPLE


Chabter One
Kada (Shop), Kadha (Story), Kadakkaran (Shopekeeper)Below my building is a kada, you know, shop. With a kadakkaran. You know, shopekeeper. This is kadha. You know, story. Involves him. Kadakaran Moidu is what Amma called him. I called him
Karate Moidu vecause he called himself Karate Moidu because he took lessons for a few months before breaking his wrist after falling from a chair, ending what would've been a promising Karate
Moidu career. So now he had his kada, which became his kadha, that he turned into another kadakaran in Arabee Naadu. You know, Arabee Cundry. All of this, his kada, his kadha, that he
vecame a kadakaran, became his arabeekadha. That was his vidhi. You know, fate.------------------------------------------------------------------------------ഇനി എന്റെ വക ഒരു ടൈം പാസ്സ്.. ഒരു കഥ ഞാനെടുത്ത് ഭാഷാന്തരീകരണം ചെയ്ത് സൗദിവൽക്കരിച്ചു. ദീപക്ക് അബുദാബിയിൽ ആയിരുന്നു. സൗദിയിലെ പോലെ അല്ലല്ലൊ അവിടെ. :)മുകളിലെ ഇംഗ്ലീഷ് ദീപക്ക് ഉണ്ണികൃഷ്ണന്റെ എഴുത്ത്. താഴെ എന്റെ രീതിയിൽ ഒരു ഭാഷാന്തരീകരണം.
'പ' എന്ന അക്ഷരം അറബികൾ മിക്കവരും 'ബ' എന്നാണ് ഉച്ചരിക്കുക. ബാക്കിയുള്ളതിന്റെ അർത്ഥം വായിച്ചാൽ മനസ്സിലാകും :)വിധി എന്നതിനു നസീബ് എന്ന വാക്കുണ്ട്. അതുകൊണ്ടായില്ല എന്ന് തോന്നി. സൗദിയിൽ എല്ലാം അവസാനം അള്ളാ കരീം തന്നെ ആണ്. അതായത് അള്ളാടെ ദയ. അതാണല്ലൊ വിധിയും. അപ്പോ അങ്ങനെ മതി എന്നാക്കി. (നസീബ് എന്ന വാക്ക് പെട്ടെന്ന് ഓർമ്മ കിട്ടിയില്ല എന്നും നൗഷാദ് കോർമ്മത്ത് ഓർമ്മിപ്പിച്ചു എന്നതും നൗഷാദിനു നന്ദിയും ഇവിടെ തന്നെ പറയട്ടെ.) വൺ എന്ന ഒന്നിനെ പിടിച്ച് വാഹദ് എന്ന ഒരു ഒന്നാക്കിമാത്രം മാറ്റാതെ അവ്വൽ വാഹദ്, ഏറ്റവും ആദ്യത്തെ ആക്കിയത് മറ്റൊരു സ്വാതന്ത്ര്യം.
---------------------------------------------------------------------------------------------ചാബ്റ്റർ അവ്വൽ വാഹദ്
ബക്കാല (കട), കിസ്സ (കഥ), ബക്കാലക്കാരൻ (കടക്കാരൻ)എന്റെ കെട്ടിടത്തിനുതൊട്ടടുത്ത് ഒരു ബക്കാല ഉണ്ട്. അറിയില്ലേ കട? ഒരു ബക്കാലക്കാരനോടുകൂടി. മനസ്സിലായില്ലേ? കടക്കാരനേയ്. ഇതാണ് കിസ്സ. മനസ്സിലായിരിക്കുമല്ലൊ കഥ. അയാളുടെ. കടക്കാരൻ മൊയ്തു എന്നാ അമ്മ വിളിക്കുക. ഞാനയാളെ കരാട്ടെ മൊയ്തു എന്ന് വിളിക്കും കാരണം അയാൾ അയാളെതന്നെ പറയുന്നത് കരാട്ടെ മൊയ്തു എന്നാണ് കാരണം അയാൾ പണ്ട് കസേരയിൽ നിന്ന് വീണ് കയ്യൊടിയുന്നവരെ കരാട്ടെ ക്ലാസ്സ് എടുത്തിരുന്നു അതോടെ അയാളുടെ കരാട്ടെജീവിതം കഴിഞ്ഞു. അതിനാൽ ഇപ്പോ അയാൾക്ക് ഒരു ബക്കാലയുണ്ട്. അതാണയാളുടെ കഥ അങ്ങനെ അറബിനാട്ടിലെ മറ്റൊരു ബക്കാലക്കാരൻ ഉണ്ടായി. അറിയില്ലേ സൗദി അറേബ്യ. അയാളുടെ ബക്കാല അയാളുടെ കിസ്സ ബക്കാലക്കാരൻ ആയത് എല്ലാം കൂടെ ചേർന്ന് അയാളുടെ അറബിക്കഥ ആയി. അതാണയാളുടെ 'അള്ളാ കരീം' മനസ്സിലായില്ലേ? അയാളുടെ തലേലെഴുത്ത്.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...